Wednesday, 20 October 2021

Land Reforms


Text Formatted

ഇന്ത്യന്‍ ഗ്രാമങ്ങളുടെയും കൃഷിയുടെയും
​​​​​​​അനുഭവം മറ്റൊന്നാണ്

ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങള്‍ വിശകലനം ചെയ്ത്, രണ്ടാം ഭൂപരിഷ്‌കരണത്തിന്റെ അനിവാര്യത ചൂണ്ടിക്കാണിക്കപ്പെടുന്നു
 

Image Full Width
Image Caption
നിലമുഴുതുമറിക്കുന്ന കര്‍ഷകന്‍, പശ്ചിമബംഗാളിലെ ബ്രഹംപൂരിലെ കാഡ്മാടി ഗ്രാമത്തില്‍ നിന്നുള്ള കാഴ്ച / Photos: Wikimedia Commons
Text Formatted

ല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ ഇന്ത്യന്‍ ഡയസ്‌പോറയും സമരത്തോട് പ്രതികരിച്ചിട്ടുണ്ട്. അത് സ്വഭാവികമാണ്. ഈ പ്രശ്‌നങ്ങളെ സാമ്പത്തിക ദേശീയതയുടെ അടിസ്ഥാനത്തില്‍ കാണുന്നതില്‍ കാര്യമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കാര്യങ്ങളില്‍, ആഗോളവല്‍ക്കരിക്കപ്പെട്ട ലോകത്തിന് മൊത്തത്തില്‍ താല്‍പര്യമുണ്ട്. അതുകൊണ്ടുതന്നെ കര്‍ഷക സമരത്തെയും ഒരു പ്രത്യേക രാജ്യത്തിന്റെ പ്രശ്‌നമായി കാണാന്‍ കഴിയില്ല. അത്തരമൊരു ലോകത്തിലല്ല നാം ജീവിക്കുന്നത്. ആഗോളവല്‍കൃതമായ ഒരു ലോകക്രമത്തിന്റെ കാഴ്ചപ്പാടില്‍ പ്രശ്‌നങ്ങളെ വിപുലമായി സമീപിക്കേണ്ടതുമുണ്ട്. 

പ്രശ്‌നങ്ങള്‍ വിദഗ്ധരല്ല പരിശോധിക്കേണ്ടത്

കാര്‍ഷിക പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ചരിത്രം കൂടി പരിശോധിക്കേണ്ടതുണ്ട്. ഇത് കര്‍ഷകരുടെ പ്രശ്‌നം മാത്രമായി കാണാന്‍ പറ്റില്ല. കാര്‍ഷിക മേഖലയുടെയും കാര്‍ഷിക സമൂഹത്തിന്റെയും പ്രശ്‌നങ്ങളായിട്ടേ കാണാനാകൂ. കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ യാഥാര്‍ഥ്യമുള്ളതാണ്. സുപ്രീംകോടതി ഇടപെടലില്‍ ഒരു പ്രശ്‌നമുണ്ട്, കാരണം, ഇത് നിയമപരമായോ ഭരണഘടനാപരമായോ ഉള്ള പ്രശ്‌നമല്ല. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്. ഇവ കുറെ വിദഗ്ധര്‍ പരിശോധിക്കേണ്ടതല്ല. പ്രശ്‌നങ്ങള്‍ മൗലികമാണ്, രാഷ്ട്രീയമായും സാമൂഹികമായും പരിഹാരം കാണേണ്ടതുമാണ്. 

ചില സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്, ഹരിത വിപ്ലവം മറ്റു പ്രദേശങ്ങളിലേക്കും മറ്റു വിളകളിലേക്കും വ്യാപിപ്പിക്കുകയാണെങ്കില്‍ ഇന്ത്യക്ക് തെക്കനേഷ്യന്‍ രാജ്യങ്ങളിലുള്ള മൊത്തം ഭക്ഷ്യധാന്യആവശ്യം നിറവേറ്റാന്‍ കഴിയുംവിധമുള്ള ഉല്‍പാദനം നടത്താന്‍ കഴിയും എന്നാണ്.

ഇന്ത്യ ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായിരുന്നു, അതിന് ധാരാളം പണം ചെലവഴിച്ചിരുന്നു. മാത്രമല്ല, സ്വാതന്ത്ര്യ