Tuesday, 22 November 2022

അടിമമക്ക


Text Formatted

മുത്തങ്ങയിൽ നടന്ന
​​​​​​​പൊലീസ്​ നായാട്ട്​

എന്നെ തലമുടിയോടുകൂടി ചുരുട്ടിപ്പിടിച്ച് സീറ്റിന്റെ കമ്പിയില്‍ തുടരെത്തുടരെ ഇടിച്ചു. തുടയില്‍ ബൂട്ടിട്ട് ചവിട്ടിഞെരിച്ചു. ശരീരത്തില്‍ നിന്ന്​ ഇറച്ചി കുത്തിപ്പറിച്ചെടുക്കുന്ന  വേദനയായിരുന്നു. കാലിന്റെ മേല്‍ ബൂട്ടിട്ട് ചവിട്ടിപ്പിടിച്ച് തിരിച്ചു. അപ്പോള്‍, പ്രാണന്‍ പോകുന്ന പോലെയായിരുന്നു. ബൂട്ടിട്ട് അടിവയറ്റില്‍ തൊഴിച്ചപ്പോൾ ഞാനറിയാതെ മൂത്രമൊഴിച്ചുപോയി. കറുപ്പുരക്തം വരാൻ തുടങ്ങി.

Image Full Width
Image Caption
മുത്തങ്ങ സമരത്തെതുടർന്ന്​ അറസ്​റ്റിലായ സി.കെ. ജാനുവിനെ കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുവരുന്നു. അറസ്​റ്റിനുശേഷം അതിക്രൂരമായ ​മർദ്ദനത്തിനുശേഷമാണ്​ പൊലീസ്​ അവരെ കോടതിയിൽ ഹാജരാക്കിയത്​.
Text Formatted

അധ്യായം 26

വോത്ഥാന യാത്രക്കുശേഷമാണ് വയനാട് ജില്ലയിലെ മുത്തങ്ങയിലേക്ക് കയറാനുള്ള ഒരുക്കം ആരംഭിച്ചത്.

ഓരോ കോളനിയിലും രാത്രി മീറ്റിംഗ് കൂടി ഒരു വർഷമെടുത്ത്​ സമരത്തിന്  കൃത്യമായി ഒരുക്കം നടത്തി. ഭൂരാഹിത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്തി. മാത്രമല്ല, 2003ല്‍ കൊച്ചിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ ഫെസ്റ്റില്‍ മുത്തങ്ങ പ്രദേശം ഒരു മള്‍ട്ടിനാഷണല്‍ കമ്പനിക്ക് വില്‍ക്കാന്‍ തീരുമാനമെടുത്തതായി അറിഞ്ഞു. നിയമാനുസൃതം ആദിവാസികള്‍ക്ക് അവകാശപ്പെട്ടതാണ് ഈ ഭൂമി. പണ്ട്​ ആദിവാസികള്‍ താമസിച്ചിരുന്ന ഇടങ്ങളിലെ ദൈവത്തറകളും കാവുകളുടെ അവശിഷ്ടങ്ങളും മുത്തങ്ങയിലുണ്ട്. പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട ആദിവാസികളാണ് ആദ്യകാലങ്ങളില്‍ ഇവിടെ താമസിച്ചിരുന്നത്.

ബിര്‍ളയുടെ യൂക്കാലിപ്​റ്റസ്​ തോട്ടത്തിനായി,​ 1975-1980കളില്‍ മുത്തങ്ങയിൽ അവശേഷിച്ച ആദിവാസി കുടുംബങ്ങളെ പൂര്‍ണമായും കുടിയൊഴിപ്പിച്ചു. മുത്തങ്ങയിലേക്ക് തിരിച്ചുചെന്നവരിലേറെപ്പേരും ആ ഭൂമിയില്‍ പാരമ്പര്യാവകാശങ്ങളുള്ളവരായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് കുടില്‍ കെട്ടി സമരം നടത്താന്‍ തീരുമാനിച്ചത്.

1914-ലെ ബ്രിട്ടീഷുകാരുടെ സർക്കാർ ഓർഡറിൽ, പണിയ, കാട്ടുനായ്ക്ക സമുദായത്തില്‍ പെട്ട ആദിവാസികള്‍ക്ക് മുത്തങ്ങ ഭൂമിയില്‍ പാരമ്പര്യ അവകാശമുള്ളതായി പറഞ്ഞിട്ടുണ്ട്. 1960കളില്‍ ഇവിടെ നിന്ന്​ ആദിവാസികളെ കുടിയിറക്കി. 1963-ലെ ഭൂപരിഷ്‌കരണ നിയമമനുസരിച്ച് മിച്ചഭൂമിയായി പിടിച്ചെടുത്ത ഈ ഭൂമി 1971-ലെ  ‘വെസ്റ്റിംഗ് ആന്‍ഡ് അസൈന്‍മെൻറ്​ ആക്ടി’