Wednesday, 20 October 2021

Gulf Memoir


Text Formatted

കിമോത്തി അല്‍ബാനി 
ഒരു എക്‌സ്- ഗള്‍ഫുകാരന്റെ വര്‍ത്തനമാനങ്ങള്‍- 5

​​​​​​​ലോറി ഓടിക്കുന്ന സൽവ 

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്‌
Text Formatted

ല്‍വ എന്നായിരുന്നു അവരുടെ പേര്. 45 വയസ്സ് പ്രായം കാണും. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ ഒരു മിനിലോറിയില്‍ കുറേ വസ്ത്രക്കെട്ടുകളുമായി അവര്‍ കുവൈത്തിലെ ഫ്രൈഡേ മാര്‍ക്കറ്റിലെത്തും. ലോറിയില്‍ നിന്ന് ചാടിയിറങ്ങി അവര്‍ ഡ്രൈവര്‍ക്ക് സൈഡ് പറഞ്ഞുകൊടുക്കും. അറബിയിലാണ് പറയുന്നത്. അതിന്റെ മലയാളീകരണം ഇങ്ങനെയാവാം: ""പോരട്ടെ പോരട്ടെ... നേരേ പോരട്ടെ.. ങാ നില്‍ക്ക്.. ഇനി റൈറ്റ് ഫുള്‍ ഒടിയട്ടെ... ഫുള്‍ ഒടിക്ക് ഫുള്‍.. ങാ.. മതിമതി.. ഇനി നേരേയാക്ക്.. കുറച്ച് ബാക്കിലേക്ക്.. ങാ.. നിക്കട്ടെ!. ''

ഒടുക്കം സല്‍വ ലോറിയുടെ മൂട്ടിലൊന്നു തട്ടും. ഫിനിഷിംഗ് ടച്ച്.
ഫ്രൈഡേയില്‍ തുറക്കുകയും സാറ്റര്‍ഡേ വൈകുന്നേരം അടയ്ക്കുകയും ചെയ്യുന്ന മാര്‍ക്കറ്റാണ് കുവൈത്തിലെ ഫ്രൈഡേ മാര്‍ക്കറ്റ്. അന്ന് ഷുവൈഖിനടുത്ത് വിശാലവും തുറസ്സുമായ സ്ഥലത്തായിരുന്നു ആ മാര്‍ക്കറ്റ്. ഇന്ന് ആ സ്ഥലം മേല്‍ക്കൂരയോടുകൂടിയ മാര്‍ക്കറ്റായിരിക്കുന്നു. 

വര്‍ക്കിംഗ് ഡേകളില്‍ ഉറങ്ങിക്കിടക്കുന്ന ആ മൈതാനം വ്യാഴാഴ്ച രാത്രിയോടെ പതിയെ എഴുന്നേറ്റുവരും. പതിയെപ്പതിയെ അവിടം ബഹളമയമാകും. കച്ചവട സാമഗ്രികളുമായി വരുന്ന വാഹനങ്ങളുടെ മൂളലും മുരളലും തൊഴിലാളികളുടേയും ഉടമകളുടേയും കൂക്കുവിളികളും രാത്രി വൈകുന്ന മുറയ്ക്ക് ഏറിയേറിവരും. വെള്ളിയാഴ്ച രാവിലെ തുടങ്ങേണ്ട കച്ചവടത്തിന്റെ ഒരുക്കങ്ങള്‍. സ്‌കഫോള്‍ഡിംഗ് ഐറ്റങ്ങള്‍ കൊണ്ട് താല്‍ക്കാലികമായി ഉണ്ടാക്കുന്ന സ്റ്റാളുകളില്‍ സാധനങ്ങള്‍ അടുക്കിപ്പെറുക്കിവെച്ച് പടുതവലിച്ച് മൂടിയിട്ടിട്ട് പോയാല്‍ പിന്നെ രാവിലെ വന്ന് നേരേ കച്ചവടമങ്ങ് തുടങ്ങാം. ഒരു മജീഷ്യനെപ്പോലെ വിരിപ്പ് വലിച്ചു മാറ്റുകയേ വേണ്ടു. ഒരു കട അതാ പ്രത്യക്ഷപ്പെടുകയായി.

salwa-2

മാര്‍ക്കറ്റില്‍ സല്‍വയുടെ സ്റ്റാളിനടുത്തുള്ള സ്റ്റാളില്‍ ഞാന്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്തിരുന്നു. കമ്പനിയില്‍ വെള്ളിയും ശനിയും അവധിയാണല്ലോ. കുറച്ച