Tuesday, 22 November 2022

കേരളവും മാധ്യമങ്ങളും


Text Formatted

ആരിഫ്​ മുഹമ്മദ്​ ഖാനെ മാധ്യമങ്ങൾ
​​​​​​​കാണേണ്ടപോലെ കാണുന്നുണ്ടോ?

ഗവര്‍ണറുടെ പ്രതിദിന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള നുഴഞ്ഞുകയറ്റവും, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സവര്‍ണവല്‍ക്കരിക്കാനുള്ള നീക്കങ്ങളും മാധ്യമങ്ങള്‍ അവഗണിക്കുന്നതിന് എന്തുകൊണ്ടാവും?

Image Full Width
Image Caption
ആരിഫ് മുഹമ്മദ് ഖാൻ
Text Formatted

ഴിഞ്ഞ ലോക്​സഭാ തിരഞ്ഞെടുപ്പിനുമുമ്പാണ്.
കോഴിക്കോട്ട്​ ഒരു ലിറ്ററേച്ചര്‍ ഫെസ്റ്റിന് അതിഥിയായി എത്തിയതായിരുന്നു അരുന്ധതി റോയ്. കോഴിക്കോട് കടപ്പുറത്ത് ആയിരങ്ങള്‍ അവരെ കേള്‍ക്കാനെത്തിയിരിക്കുന്നു. ശബരിമലയിലേക്ക് ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച്​ സുപ്രീംകോടതി വിധി വന്ന സമയം കൂടിയായിരുന്നു അത്. പ്രസംഗത്തില്‍ അതേക്കുറിച്ചൊന്നും പറയാത്തതുകൊണ്ടാവാം, ശബരിമല സ്ത്രീപ്രവേശന വിധിയെക്കുറിച്ചായിരുന്നു അരുന്ധതിറോയിയോടുള്ള ചോദ്യങ്ങളേറെയും. ഒടുവില്‍ അവര്‍ പറഞ്ഞു; തിരഞ്ഞെടുപ്പിനുമുമ്പ് സംഭവിക്കുന്നതെന്തായാലും, അതിനൊരു താല്‍പര്യമുണ്ടാകുമെന്ന്. അതിലൊരു സംഘിതാല്‍പര്യമുണ്ടാകുമെന്ന്.

ഇപ്പോള്‍ ഇത് ഓര്‍ത്തുപോയത്, കേരളത്തിലെ ഗവര്‍ണര്‍- സര്‍ക്കാര്‍ പോരുമായി ബന്ധപ്പെട്ട സംഗതികളെ വളരെ നിഷ്‌ക്കളങ്കമായി കണ്ട്, രാഷ്ട്രീയനിരപേക്ഷമായി നിലപാടെടുക്കുന്നവരെ കാണുമ്പോഴാണ്. സംഘ്പരിവാര്‍ അധീശത്വകാലത്ത് സംഭവിക്കുന്നതെന്തിലും, അതിലൊരു ഹിന്ദുത്വ അജണ്ടയുണ്ടാകുമെന്ന കാര്യം പല മാധ്യമങ്ങളും, നിഷ്‌ക്കളങ്കരായി പോകുന്ന മറ്റ് ചിലരും മറക്കുന്നുവെന്നതാണ് കാര്യം.

arundathi roy
അരുന്ധതി റോയ്

ഈ നിഷ്‌കളങ്ക കൂട്ടം കേരളത്തിന്റെ മാത്രം പ്രത്യേകതയല്ല. ഇന്ത്യയില്‍ നടന്ന അഴിമതി വിരുദ്ധ സമരങ്ങളില്‍ പലതിലിന്റെ ചിറകിലേറിക്കൊണ്ടുകൂടിയാണ് ഇന്ത്യയില്‍ സംഘ്പരിവാര്‍ നിഷ്‌കളങ്ക മധ്യവര്‍ഗത്തിന്റെ മനസ്സിലേക്ക് കുടിയേറിയത്. അടിയന്തരാവസ്ഥക്കുമുമ്പ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന സമരം ഒരുദാഹരണം.  ഇതിനെക്കാള്‍ പ്രകടമായിരുന്നു രണ്ടാം യു.പി.എ