Tuesday, 22 November 2022

മാധ്യമ വിമര്‍ശനം


Text Formatted

വിമോചന സമരകാലത്തുതന്നെയാണ്​
​​​​​​​ഇപ്പോഴും കേരളത്തിലെ മാധ്യമങ്ങൾ

കേരളത്തിലെ മാധ്യമങ്ങളുടെ വാര്‍ത്തകൾ പരിശോധിച്ചാല്‍ സംസ്ഥാനത്തിന്റെ ഭരണാധികാരി ഗവര്‍ണറാണെന്ന ‘പൊതുസമ്മിതി നിര്‍മാണ'മാണ് അവര്‍ ഏറ്റെടുത്തിരിക്കുന്നത് എന്ന് വ്യക്തമാകും. സംസ്ഥാനഭരണത്തില്‍ അനാവശ്യമായി ഇടപെടുന്ന ഗവര്‍ണര്‍ ചെയ്യുന്നതാണ് നല്ലകാര്യം എന്ന രീതിയിലാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. ഫെഡറല്‍ ഘടനയെതന്നെ തകര്‍ത്ത് യുണിറ്ററി സംവിധാനത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ വെമ്പിനില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങായി മാറുകയാണ് മാധ്യമങ്ങളും.

Image Full Width
Text Formatted

രണഘടനപ്രകാരം ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണ്. ഇന്ത്യ യൂണിറ്ററി (ഏകീകൃതം) രാഷ്ട്രമല്ലെന്ന് വ്യക്തം. എന്നാല്‍ അതൊരു ഫെഡറേഷനുമല്ല. ശക്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവും എന്നതാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍ സ്വാതന്ത്ര്യാനന്തരകാലത്ത് പല ഘട്ടങ്ങളിലായി ഈ ഫെഡറല്‍ സ്വഭാവത്തിന് ചോര്‍ച്ച  സംഭവിച്ചു. കേന്ദ്ര സര്‍ക്കാരുകള്‍ കൂടുതല്‍ കൂടുതല്‍ അധികാരങ്ങള്‍ കവരുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതണമെന്ന് പല ഘട്ടങ്ങളിലും ആവശ്യപ്പെട്ട ഒരു പാര്‍ട്ടി, കേന്ദ്രം ഭരിക്കുന്ന ഈ സമയത്ത് ഫെഡറലിസത്തിനെതിരായ ആക്രമണം പതിന്മടങ്ങ് വര്‍ധിച്ചിട്ടുമുണ്ട്. എല്ലാ അധികാരങ്ങളും കേന്ദ്രത്തില്‍ കേന്ദ്രീകരിക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ നയം. രാഷ്ട്രത്തിന് ഒരു ഭാഷ, ഒരു മതം, ഒരു വേഷം, ഒരു രജിസ്ട്രേഷന്‍, ഒരു സിവില്‍കോഡ്, ഒരു നികുതി എന്നിവയെല്ലാം ഈ നയത്തിന്റെ ഭാഗമായാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.

ഈ ഘട്ടത്തില്‍ ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമങ്ങള്‍ ഏത് പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളളത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. പ്രാഥമിക നീരീക്ഷണം, മുഖ്യധാരാ മാധ്യമങ്ങള്‍ ഫെഡറിലിസത്തിന് ഒപ്പമല്ല, മറിച്ച് അതിനെ തകര്‍ത്ത് യൂണിറ്ററി സ്വഭാവത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയകക്ഷികള്‍ക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത് എന്നാണ്.

സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഒരു സംസ്ഥാനത്തിന്റെ ശ്രമത്തെയാണ് കേരളത്തിലെ മാധ്യമങ്ങള്‍ ക്രൂരമായി വേട്ടയാടിയത്. കേന്ദ്ര എജന്‍സികളായ ഇ.ഡിയും മറ്റും ചെയ്തിനെക്കാളും മേലേയാണ് ഈ മാധ്യമവേട്ട.

ഇനി വിശദാംശങ്ങളിലേക്ക് കടക്കാം.

ഏഷ്യയില്‍ തന്നെ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യം അധികാരത്തില്‍ വന്നത് കേരളത്തിലായിരുന്നു. കേരളം ഇന്ന് നേടിയ സാമൂഹ്യ, രാഷ്ട്രീയ മുന്നേറ്റത്തിന് അടിത്തറിയിട്ട സര്‍ക