Wednesday, 20 October 2021

Children's Book


Text Formatted

പിപ്പി പാര്‍ക്കില്‍ പോകുന്നു

പാര്‍ക്കില്‍ പോകുന്ന പിപ്പിയുടെ കഥ. ഭാവനസമ്പന്നയായ ആസ്ട്രിഡ് ലിന്‍ഡ്ഗ്രന്‍ എന്ന സ്വീഡിഷ് എഴുത്തുകാരിയുടെ Pipi in the Park എന്ന പുസ്തകം. 

Image Full Width
Text Formatted

പിപ്പി താമസിക്കുന്ന പട്ടണം വളരെ ശാന്തമായ ഒരിടമാണ്. അവിടെ ചില ചെറിയ ചട്ടമ്പികളേ ഉള്ളൂ. അവരെയൊക്കെയാണെങ്കില്‍ പിപ്പി ഒതുക്കുകയും ചെയ്തു. പക്ഷേ, വലിയ പട്ടണത്തില്‍ അതല്ല സ്ഥിതി. പത്രത്തിലെ വാര്‍ത്ത കാണിച്ച് തൊമ്മി പിപ്പിയോടു പറയുകയായിരുന്നു, ""രാത്രിയില്‍ ഗുണ്ടകള്‍ പാര്‍ക്ക് കയ്യേറി, പൊലീസ് നിസ്സഹായര്‍.''  

pippi

""മോശം, വളരെ മോശം,'' പിപ്പി പറഞ്ഞു. 
അന്നിക പറഞ്ഞു, ""അവിടെ ഒരു പിപ്പി ലോങ്‌സ്റ്റോക്കിങ് വേണം, ആ പാര്‍ക്കില്‍.''  
""നിനക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഒരു പിപ്പി ഉണ്ടായിരിക്കും. നമുക്ക് ആ പാര്‍ക്കിലേക്ക് മാറാം.'' പിപ്പി.

VILLA

""വട്ടാണോ, അതു പറ്റില്ല. നമ്മള്‍ എവിടെ താമസിക്കും?  നമുക്കെന്താ റോയല്‍ ലൈബ്രറിയില്‍ പോയി താമസിക്കാന്‍ പറ്റുമോ?'' തൊമ്മി ചോദിച്ചു.
""ഹേയ്, അതിന്റെ ആവശ്യമൊന്നുമില്ല, നമ്മള്‍ നമ്മുടെ വീട്, വില്ല വില്ലേക്കുളള, കൂടെ കൊണ്ടു പോകും, എനിക്ക് ഇത് ഇന്ന് ഉച്ചയോടെ പൊളിച്ച് പുതിയ സ്ഥലത്ത് പണിയാനാവും,'' പിപ്പി. 

​​​​​​​""നമ്മള്‍ പോകുന്നു. പൊലീസ് നിസ്സഹായരാണെന്നു കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടമാകും.''  

pippi

""പക്ഷേ, സിറ്റിയിലെ ചട്ടമ്പികളെയല്ലാം കൈകാര്യം ചെയ്തു കഴിയുമ്പോള്‍ നീ വില്ല വില്ലക്കുള്ളയും തിരിച്ചു കൊണ്ടു വരുമോ?''<