Tuesday, 19 October 2021

Rural Economy


Text Formatted

നേരിടാം, വൈരുധ്യങ്ങളുടെ ഇന്ത്യയെ

ഇന്ത്യ ഇന്നനുഭവിക്കുന്ന മാന്ദ്യത്തില്‍നിന്ന് കരകയറാനുള്ള ഏക വഴി, ഗ്രാമീണ മേഖലയെ ഉത്തേജിപ്പിക്കുക എന്നതാണ്; ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വൈരുദ്ധ്യാത്മക പ്രതിസന്ധികള്‍ വിശകലനം ചെയ്യപ്പെടുന്നു 

Image Full Width
Image Caption
Photos : Wikimedia Commons
Text Formatted

രുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മഹാത്മാഗാന്ധി പറഞ്ഞത് ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെന്നാണ്. ആ കാലത്ത് പത്തില്‍ ഒന്‍പത് ഇന്ത്യക്കാരും ഗ്രാമീണരായിരുന്നു. ഒരു ചെറിയ ശതമാനത്തെ മാത്രമേ നഗരവാസികള്‍ എന്ന് വിളിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍, 2020ല്‍ ഇന്ത്യയുടെ മൊത്തം ജനതയുടെ മൂന്നില്‍ രണ്ടുപേര്‍ മാത്രമാണ് ഗ്രാമവാസികള്‍. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്കുള്ള പ്രയാണത്തിന്റെ തോത് ചില വര്‍ഷങ്ങളില്‍ രണ്ട് ഡിജിറ്റില്‍ ആയിരുന്നു. നഗര ജനസംഖ്യ 2001-2011 സെന്‍സസ് കാലത്ത് ഏകദേശം 32 ശതമാനം വര്‍ദ്ധിച്ചപ്പോള്‍, ഗ്രാമീണ ജനസംഖ്യ വര്‍ദ്ധനവ് 12 ശതമാനം മാത്രമായിരുന്നു. ഗ്രാമത്തിന്റെ ആത്മാവ് നഗരത്തിലേക്ക് മാറിയതുകൊണ്ടാണോ ഗ്രാമങ്ങള്‍ പകര്‍ന്നു നല്‍കിയ കാല്‍പനികത നമ്മുടെ ജീവിതത്തില്‍ നിന്ന് പതുക്കെ മാഞ്ഞതും, ഗ്രാമീണര്‍ നഗരങ്ങളിലേക്ക് കൂട്ടം കൂട്ടമായി ചേക്കേറിയതും? എന്നാല്‍ ഒരു മഹാമാരി കാലത്ത് നഗരം കൈവിട്ടപ്പോള്‍ ഗ്രാമത്തിലേക്ക് കിലോമീറ്ററുകള്‍ നടന്ന് തിരികെയെത്തിയത് നില്‍ക്കക്കള്ളിയില്ലായ്മ കൊണ്ട് മാത്രമല്ലേ? കോവിഡ് കാലത്ത് പല ഘട്ടങ്ങളായി പ്രഖ്യാപിച്ച സാമ്പത്തിക ആശ്വാസ പാക്കേജുകള്‍ പ്രകാരം രണ്ടര ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ ഗ്രാമീണ ഇന്ത്യയുടെ വികസനത്തിന് മാറ്റിവച്ചിട്ടും, അതുകൊണ്ടൊന്നും ഉദ്ദേശിക്കുന്ന കാര്യം നടക്കില്ലെന്ന് വ്യവസായികളും, സാമ്പത്തിക വിദഗ്ധരും വീണ്ടും വീണ്ടും പറയുന്നത് എന്തുകൊണ്ട്? ചുരുക്കത്തില്‍ ഗ്രാമം നന്മകളാല്‍ സമൃദ്ധം ഒന്നും അല്ലെങ്കിലും, ഇന്ത്യയുടെ വികസന എഞ്ചിനായ നഗരങ്ങളെ ഒരു പരിധി വരെ വളര്‍ത്തുന്നതും നിലനിറുത്തുന്നതും ഗ്രാമങ്ങളാണ്. 

farmers protest
കാർഷിക ഭേദഗതി നിയമം പിന്‍വലിക്കണമെ