Wednesday, 29 March 2023

നോവല്‍


Text Formatted
kaalam
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ഭാഗം ഒന്ന്​

5. പഷ്തുങ്കുവയില്‍ കളഞ്ഞുപോയ ജീവന്‍

ഷീര്‍ ആലത്തിന്റെ ഗ്രാമത്തില്‍ നിന്നുള്ളവരും ഗോത്രക്കാരായ ബന്ധുക്കളും ഏറെപ്പേര്‍ പൊലീസില്‍ ജോലി ചെയ്യുന്നുണ്ട്. ഭരണസൗകര്യത്തിന്​ ബോംബെ പ്രവിശ്യയുടെ ഭാഗമായി ബ്രിട്ടീഷുകാര്‍ കണക്കാക്കിയ ദില്‍മുനിയയില്‍ പൊലീസ് സേന രൂപീകരിക്കാന്‍ അവര്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നാണ് റിക്രൂട്ടു ചെയ്ത്​ ആളെ  കൊണ്ടുവന്നത്.

മുസ്​ലിം ജനതയെ കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലെ മുസ്​ലിം ഭൂരിപക്ഷ പ്രദേശത്തുനിന്ന്​ പൊലീസുകാരെ കൊണ്ടുവരുന്നതായിരുന്നു ബ്രിട്ടീഷ് യുക്തി. ആക്രമണോത്സുകമായി മറ്റുള്ളവരിലേക്ക് കടന്നുകയറാനും കീഴ്‌പ്പെടുത്താനും ദയാരഹിതമായ ബലപ്രയോഗങ്ങള്‍ക്കുള്ള ഉത്തരവുകള്‍ സ്വീകരിക്കാനും പത്താന്‍ശരീരങ്ങള്‍ക്കുള്ള ശേഷി അവര്‍ക്ക്​ അധികയോഗ്യതയായി.

പൊലീസുകാരായി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും ഉള്ളവരാകണം എന്ന നിബന്ധന ബ്രിട്ടീഷ് അധികാരികള്‍ സൗകര്യപൂര്‍വം വിസ്മരിച്ചു. അങ്ങിനെ വിവേചനരഹിതമായ ബലപ്രയോഗങ്ങള്‍ക്ക്​യന്ത്രങ്ങള്‍പോലെ സജ്ജമായ ബലിഷ്ഠശരീരങ്ങള്‍ നിയമപാലനം നടപ്പിലാക്കാന്‍ തയ്യാറായി. ആ മാര്‍ഗത്തില്‍  ഇവിടെത്തിയ  പൊലീസുകാരാണ്  ലാഹോറില്‍ നിന്നും ബലൂചിസ്ഥാനില്‍ നിന്നും ശരീരശേഷി ധാരാളമുള്ള നിര്‍മ്മാണത്തൊഴിലാളികളെ  ദില്‍മുനിയയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ എത്തിച്ചത്. തന്റെ ഗോത്രത്തിലെ നവ യുവാക്കള്‍ക്ക് കണ്‍സ്ട്രക്ഷന്‍ കമ്പനികളിലോ പൊലീസിലോ വിസ ശരിയാക്കാന്‍ ഓരോ പൊലീസുകാരനും സദാ ശ്രമിച്ചുകൊണ്ടിരിക്കും. എത്രപേരെ കൊണ്ടുവന്നു എന്ന കണക്കിന്മേലാണ് ഗ്രാമത്തിലെ അയാളുടെ അന്തസ്സുനില നിശ്ചയിക്കപ്പെടുന്നത്.

ബാപ്പ മരണപ്പെട്ട് യത്തീമായ ബഷീര്‍ ആലത്തിനെ തന്റെ കൂടെ കൊണ്ടുപോയി ജീവിതമാര്‍ഗം തെളിയിച്ചു കൊടുക്കാമെന്ന് നാത്തൂര്‍ ചാച്ച വാക്കുകൊടുത്തു. ദില്‍മുനിയയിലെ  കാവല്‍ പൊലീസുകാരാണ് നാത്തൂര്‍മാര്‍. വളരെക്കാലമായി നാത്തൂര്‍ ആയി ജോലി ചെയ്യുന്ന ചാച്ച ഗോത്രത്തില്‍ നിന്നുള്ള അനേകം പേരെ കൊണ്ടുപോയിട്ടുണ്ട്. അതിനാല്‍ കുടുംബത്തില്‍ ചാച്ചയ്ക