Wednesday, 29 March 2023

കഥ


Text Formatted
Title Paranna Bhojanam Anoop R Karunakaran Malayalam Story
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

She may be a bag of trouble 1

ചുവപ്പും വെള്ളയും അക്ഷരങ്ങളുള്ള ചുവര്‍ പരസ്യത്തിലെ ആ മുന്നറിയിപ്പ് നഗരത്തിന്റെ പല ഭാഗങ്ങളില്‍ കണ്ടിട്ടുണ്ടെങ്കിലും സ്ഥിരം പോകുന്ന സബ്വെയുടെ പരിസരത്ത് കണ്ടപ്പോഴാണ് ആസാദ് ശ്രദ്ധിച്ചത്. നാനാവര്‍ണ്ണങ്ങളോടു കൂടിയതാണെങ്കിലും ചുവപ്പിന്റെ അതിപ്രസരമുള്ളത് ആ ചുവര്‍ പരസ്യം ശ്രദ്ധിക്കാന്‍ ഒരു കാരണമായിരിക്കാം. മുകളിലും താഴെയുമായി വിഭജിച്ചു കിടക്കുന്ന അക്ഷരങ്ങള്‍ക്ക് നടുവില്‍ സിഗരറ്റ് വലിക്കുന്നതിനിടെ തിരിഞ്ഞു നോക്കുന്ന മട്ടിലുള്ള സ്ത്രീയുടെ ചിത്രമാണ്. അവരുടെ കടും ചുവപ്പ് കോളറുള്ള വസ്ത്രവും, ചുവന്ന മുടിക്കെട്ടും, ലിപ്സ്റ്റിക്കിട്ട ചുണ്ടിലെ എരിയുന്ന സിഗരറ്റിന്റെ തീച്ചുവപ്പും കാണുന്നവരുടെ ഉള്ളില്‍ അപകട സൂചനയുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതായിരിക്കും. ഏറ്റവും താഴെ ലൈംഗിക രോഗങ്ങളുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ പേരുകള്‍ അടിക്കുറിപ്പായി എഴുതിയിട്ടുണ്ട്. മഹാമാരിക്കെതിരെ മുന്നറിയിപ്പ് കൊടുക്കാന്‍ പതിപ്പിച്ച പോസ്റ്ററുകളില്‍ സ്ത്രീകള്‍ മാത്രമായതെന്താണ്? സ്ത്രീകളാണോ രോഗം പടര്‍ത്തുന്നത്? പെണ്ണുങ്ങളുടെ ചിത്രം കണ്ടാല്‍ മാത്രമേ ആളുകള്‍ ശ്രദ്ധിക്കുകയുള്ളൂ എന്ന് കരുതിയിട്ടാണോ? താന്‍ പോലും ആ ചിത്രം ശ്രദ്ധിച്ചത് അത് കൊണ്ടായിരിക്കില്ലേ? ആസാദ് ഓര്‍ത്തു. മഴപ്പാറലേറ്റ നനവും ഇരുട്ടും പരസ്യക്കടലാസില്‍ ചുളിവുകള്‍ വീഴ്ത്തി അതിന്റെ സ്വഭാവം മാറ്റിയിട്ടുണ്ട്. ചിന്തകളെ മുറിക്കാന്‍ ആസാദ് വെറുതെ ഫോണെടുത്തു നോക്കി.

പതിവ് നോട്ടിഫിക്കേഷനുകളിലൂടെ കണ്ണോടിച്ച് ഫോണ്‍ പോക്കറ്റിലേക്കിട്ട്, ആസാദ് പല ദിക്കുകളിലേയ്ക്കും വഴിപിരിഞ്ഞ് പോകാവുന്ന സബ്വേയുടെ പടികളിറങ്ങി. പരിസരത്തെ കൂറ്റനെടുപ്പുകളില്‍ നിന്നുള്ള വെളിച്ചം ഔദാര്യം കാട്ടിക്കൊണ്ട് സബ്വേയിലേക്ക് നീണ്ടുകിടപ്പുണ്ട്. മഴ തോര്‍ന്നുവെങ്കിലും പടികളില്‍ വഴുക്കലുള്ളത് കൊണ്ടും അകത്തേയ്‌ക്കെത്തുന