Wednesday, 29 March 2023

നോവല്‍ ആരംഭിക്കുന്നു


Text Formatted
12 38 10 N -rihan rashid malayalam novel
Image Full Width
Image Caption
ചിത്രീകരണം: ശശി ഭാസ്കരൻ
Text Formatted

ഒന്ന്

ല്ലാത്തിന്റെയും തുടക്കം നേവീലെ പരിശീലത്തിനിടയില്‍ അന്നത്തെ ഇന്‍സ്ട്രക്ടര്‍ വെങ്കിടാചലം പറഞ്ഞൊരു കഥയാണ്.

മര്‍മ്മഗോവക്കും ജിബൂട്ടിക്കും ഇടയിലെ ഏതോ ഒരിടത്ത് അമ്പത്തൊന്ന് മനുഷ്യരും ഒരു കപ്പലും അപ്രത്യക്ഷമായെന്നും അതിനെന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ലെന്നും കേട്ടതുമുതല് ആ കപ്പൽ എന്റെ മനസ്സില്‍ നങ്കൂരമിട്ടതാണ്. ആ നേരത്തെ ഒരു കൗതുകമാണ് അതെന്നാണ് ആദ്യം കരുതിയത്.

പക്ഷേ, അതങ്ങനെയല്ലായിരുന്നു.

ദിവസം ചെല്ലുന്തോറും ആ കപ്പൽ, ആകാശം പോലെ പരന്നു കിടക്കുന്ന കടലിന്റെ ആഴങ്ങളില്‍ കിടന്ന് എന്നെ ക്ഷണിച്ചുകൊണ്ടേയിരുന്നു.  നേവീല് കയറി രണ്ടാമത്തെ വര്‍ഷം ഞാന്‍ ജോലി വിട്ടു. അതായത് എന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍! അതിന്റെ പേരിൽ കുടുംബത്തില്‍ നിന്ന്​ പലവിധ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. പക്ഷേ, അപ്പന്‍ മാത്രം എന്നെ വിശ്വസിച്ചു. അപ്പനു മാത്രമേ എന്നെ മനസ്സിലായിട്ടുള്ളൂ. കാരണം അപ്പന്‍ ജീവിച്ചത് കടൽ ശ്വസിച്ചാണ്. അതിനിടയില്‍ പറ്റാവുന്നത്ര വിവരങ്ങള്‍ ഞാന്‍ ശേഖരിച്ചിരുന്നു. 

1975-ൽ അന്നത്തെ കേരള സര്‍ക്കാര്‍ ഒരു ഷിപ്പിംഗ് കമ്പനി രൂപീകരിച്ചു.                 അതിലേക്കായി നോര്‍വയില്‍ നിന്ന്​ വാങ്ങി പേരുമാറ്റിയ കൂറ്റന്‍ ബള്‍ക്ക് ക്യാരിയറായിരുന്നു എം വി കൈരളി. മാനേജിംഗ് ഡയറക്ടറാണ് ഷിപ്പിംഗ് കോര്‍പ്പറേഷനു വേണ്ടി കപ്പല്‍ ഏറ്റുവാങ്ങിയത്. പതിനാല് ഉദ്യോഗസ്ഥരും മുപ്പത്തിമൂന്ന് ജോലിക്കാരും അന്നു തന്നെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. നോട്ടര്‍ഡാമില്‍ നിന്ന്​ ഫ്രാന്‍സിലേക്കായിരുന്നു കൈരളിയുടെ ആദ്യത്തെ യാത്ര. അവിടെ നിന്ന്​ ഫുഡ് കോര്‍പ്പറേഷന്റെ 20,000 ടണ്‍ ഗോതമ്പുമായി കോഴിക്കോട് തുറമഖത്തേക്ക് വന്നു. 15,000 ടണ്‍ ഗോതമ്പ്, കോഴിക്കോട് ഇറക്കിയതിനുശേഷം കപ്പല്‍ കൊച്ചിയിലേക്ക് ചെന്നു. കൊച്ചി തുറമുഖത്തിന്റെ ആഴക്കുറവു കാരണമായിരുന്നു അത്​.  

പിന്നീടുള്ള നാലുവര്‍ഷം എം വി കൈരളി കടലുകളില്‍ നിന്ന് കടലുകളിലേക്ക് ചരക്കുകളുമായി ഒഴുകിനടന്നു. മലയാളികളായ മൂന്നു പേരായിരുന്നു കപ്പലിലെ മുഖ്യ ജീവനക്കാര്‍. ക