Wednesday, 20 October 2021

Rural Economy


Text Formatted

അസ്വസ്ഥമാകുന്ന ഗ്രാമീണ ഇന്ത്യ

ഗ്രാമീണ മേഖലയിലേക്കുള്ള നഗര തൊഴിലാളികളുടെ പിന്‍നടത്തവും, കര്‍ഷക പ്രക്ഷോഭത്തെയും മുന്‍നിര്‍ത്തി ഗ്രാമീണ ഇന്ത്യയുടെ വര്‍ത്തമാനാവസ്ഥ വിശകലനം ചെയ്യപ്പെടുന്നു

Image Full Width
Image Caption
വനാവകാശ നിയമം കർശനമായി നടപ്പിലാക്കുക, കേന്ദ്രസർക്കാറിന്റെ പുതിയ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ ആദിവാസി ഗ്രാമീണർ നടത്തുന്ന പ്രക്ഷോഭത്തില്‍ നിന്ന് / Photo: Shraddha Agarwal, ruralindiaonline.org
Text Formatted

2020 ഗ്രാമീണ ഇന്ത്യയെ സംബന്ധിച്ച്​ അസാധാരണ വര്‍ഷമായിരുന്നു. ഇന്ത്യയിലെ ഭരണാധികാരികളോ, ആസൂത്രണ വിദഗ്ധരോ ഒരിക്കല്‍പ്പോലും ചിന്തിച്ചിരിക്കാനിടയില്ലാത്ത ഒരു പ്രതിഭാസത്തിനായിരുന്നു ഈ വര്‍ഷം സാക്ഷ്യം വഹിച്ചത്. കോവിഡ് മഹാമാരിയും തുടര്‍ന്നുണ്ടായ രാജ്യവ്യാപകമായ ലോക്ഡൗണും ഉയര്‍ത്തിവിട്ട പരിഭ്രാന്തിയില്‍ ഇന്ത്യയിലെ നഗരങ്ങളില്‍ നിന്ന് ഗ്രാമീണ മേഖലയിലേക്കുള്ള "തിരിച്ചുനടത്തം' (Reverse Migration) അഭൂതപൂര്‍വമായ ഒന്നായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഏതാണ്ട് 1.4 കോടി തൊഴിലാളികളാണ് തൊഴില്‍ നഷ്ടപ്പെട്ട് ഗ്രാമീണ മേഖലയിലേക്ക് തിരികെ നടന്നത്. അനൗദ്യോഗിക കണക്കുകള്‍ ഇതിലും എത്രയോ ഇരട്ടിയാകാനുള്ള സാധ്യതയുണ്ട്. 

മറ്റൊരു സുപ്രധാന സംഭവ പരമ്പരകള്‍ക്കും 2020 തുടക്കം കുറിക്കുകയുണ്ടായി. അത് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമ ഭേദഗതികളോടുള്ള ഗ്രാമീണ ഇന്ത്യയുടെ ചെറുത്തുനില്‍പ്പാണ്. ഗ്രാമീണ ഇന്ത്യയുടെ പ്രതിഷേധം 50 ദിവസത്തിലേറെയായി രാജ്യത്തിന്റെ തലസ്ഥാന നഗരിയുടെ ഉറക്കം കെടുത്തുകയാണ്. കാര്‍ഷിക നിയമത്തോടുള്ള പ്രതിഷേധമായി ആരംഭിച്ച കര്‍ഷക പ്രക്ഷോഭം, കേവലം കാര്‍ഷിക മേഖലയിലെ നിയമ ഭേദഗതികളോടുള്ള പ്രതിഷേധം മാത്രമായി വിലയിരുത്തപ്പെടുന്നത് തെറ്റായിരിക്കും. ഗ്രാമീണ മേഖലയില്‍ പൊതുവില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകളോടുള്ള പ്രതികരണമായിത്തന്നെ അവ പ്രതിഫലിപ്പിക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഒരുവേള, ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരാജയപ്പെടുന്ന ഒരു ഇടം കൂടിയാണത്. ഗ്രാമീണ മേഖലയിലേക്കുള്ള നഗര തൊഴിലാളികളുടെ പിന്‍നടത്തവും, കര്‍ഷക പ്രക്ഷോഭത്തെയും മുന്‍നിര്‍ത്തി ഗ്രാമീണ ഇന്ത്യയുടെ വര്‍ത്തമാനാവസ്ഥയെ വിശകലനം ചെയ്യാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ