Wednesday, 29 March 2023

തുർക്കി യാത്ര


Text Formatted

മനുഷ്യരുടെ
പുരാതനമായ
​​​​​​​അടയാളങ്ങൾ

അനറ്റോളിയയില്‍ പുരാതന ശിലായുഗത്തിലേ മനുഷ്യവാസം ആരംഭിച്ചു എന്നതിന്റെ തെളിവുകള്‍ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നു. അത് സവിശേഷമായി മനസിലാക്കുക അത്ര എളുപ്പമല്ല. അത് ഒരു യാത്രികന് അത്ര ആവശ്യമില്ലതാനും.

Image Full Width
Image Caption
കുതിരകള്‍ക്കു പ്രസിദ്ധമായ സ്ഥലമാണ് കപ്പഡോഷ്യ. പ്രകൃതി നിര്‍മിച്ച ഒരു ശില്പോദ്യാനം എന്നു പറയാം/ photo: wikipedia
Text Formatted

മൂന്ന്​

തുര്‍ക്കിയുടെ തലസ്ഥാനമായ  അംഗാറയില്‍ ചില മ്യൂസിയങ്ങള്‍  കണ്ടിട്ട് കപ്പഡോഷ്യയിലേക്കാണ് ഞങ്ങള്‍ പോയത്. അനറ്റോളിയയില്‍ പുരാതന ശിലായുഗത്തിലേ മനുഷ്യവാസം ആരംഭിച്ചു എന്നതിന്റെ തെളിവുകള്‍ ഈ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നു. അത് പൊതുവായി മനസിലാക്കാമെന്നല്ലാതെ സവിശേഷമായി മനസിലാക്കുക അത്ര എളുപ്പമല്ല. അത് ഒരു യാത്രികന് അത്ര ആവശ്യമില്ലതാനും.

ഷൂസെ സരമാഗുവിന്റെ ജേണി ടു പോര്‍ച്ചുഗല്‍ എന്ന കൃതി കുറേക്കാലമായി ഞാന്‍ വായിച്ചുകൊണ്ടിരിക്കുകയാണ്​. ഒരു സഞ്ചാരി പോര്‍ച്ചുഗലിലൂടെ നടത്തുന്ന  യാത്രയുടെ വിവരണമാണത്​.  അതിസൂക്ഷ്മമായ വിശദാംശങ്ങളടങ്ങിയ കൃതിയാണത്. കാവ്യഭാഷയിലാണ് അന്യാദൃശമായ ആഖ്യാനം. അത്തരം വിശദമായ ഒരു യാത്രയല്ലിത്. ഇത് സ്ഥലരാശികളെയും  കാലത്തെയും കാലാവസ്ഥയേയും ശരീരം കൊണ്ടും ബോധാബോധമനസുകള്‍ കൊണ്ടും  അറിഞ്ഞുപോകുന്ന  ഒരു കവിയുടെ  യാത്രയാണ്.

എനിക്കും  സുഹൃത്തിനും ലഭിച്ചത്  എല്ലാ ആധുനിക യൂറോപ്യന്‍ സൗകര്യങ്ങളുമുള്ള ഒരു തനിഗുഹയാണ്. ബാത്ടബും മുറി ചൂടാക്കാനുള്ള സൗകര്യങ്ങളുമുണ്ട്. ഒരു സ്ത്രീ നടത്തുന്ന ഹോട്ടൽ. ഫാനില്ല തുര്‍ക്കിയിലെ ഹോട്ടലിലൊന്നും. 

യാത്രയുടെ ആദ്യഘട്ടത്തില്‍ മിക്കവാറും മഴയുണ്ടായിരുന്നു.
ചെറുചെറു മഴകള്‍.  ഞാന്‍ കുട കൊണ്ടുനടക്കുന്ന ആളല്ല. സുഹൃത്ത് പറഞ്ഞതിനാല്‍  ഒരു കുട കയ്യില്‍ കരുതിയിരുന്നു. പലപ്പോഴും ബസിലോ ഹോട്ടലിലോ അഥവാ കെട്ടിടങ്ങളിലോ ആയതിനാല്‍ മഴ പക്ഷേ ബുദ്ധിമുട്ടിച്ചില്ല. ഒരു തവണ ഞാന്‍ ചെറുമഴയത്ത്  മരച്ചോട്ടിലും നിന്നു. ധാരാളം മഴകളുള്ള ഒരു ദേശത്തുനിന്ന് ചെല്ലുന്ന നമുക്ക് തുര്‍ക്കിയിലെ ആ മഴകള്‍ അത്ര അത്ഭുതകരമല്ല. എന്നാല്‍ വെയിലിന്റെ ലഘുതീക്ഷ്ണതയാകട്ടെ  അപൂര്‍വ്വമായി മാത്രമേ അനുഭവിച്ചുള്ളു. ബസില്‍ ചൂടും സമയവും നിരന്തരം കാണിക്കും. 13 ഡിഗ്രി ചൂടാണ് പൊതുവേ . ചിലപ്പോള്‍ അത് 17 ഡിഗ്രി വരെയാകും.  നമ്മുടെ കേര