Wednesday, 20 October 2021

Farmers' Struggle


Text Formatted

ലഖ്‌വീര്‍ സിങ് (28); ജിതേന്ദ്ര പ്രധാന്‍ (82);
പുതിയ ചില സമരനന്മകളെക്കുറിച്ച്

കൃഷിപ്പണി സാഹോദര്യത്തിലൂടെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ തീര്‍ക്കുന്നത്​ പുതിയ പ്രതിരോധം

Image Full Width
Image Caption
ഡല്‍ഹിയില്‍ കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍, പൊലീസ് ബാരിക്കേഡുകളിലും റോഡിലും മെഴുകുതിരികള്‍ കത്തിച്ചാണ് ഗുരുനാനാക് ജയന്തി ആഘോഷിച്ചത്‌
Text Formatted

ഖ്‌വീര്‍ സിങ്ങിന് വയസ്സ് 28; ജിതേന്ദ്ര പ്രധാന്‍ ചൗധരിക്ക് 82 ആയി. ചെറുപ്പക്കാരന്‍ പഞ്ചാബിലെ മോഗ ജില്ലയിലെ ബഡ്നി കലാന്‍ ഗ്രാമത്തില്‍ നിന്നാണ്. പശ്ചിമ ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ ബചോട് ഗ്രാമത്തില്‍ ഏറെക്കാലം പ്രധാന്‍ ആയിരുന്നു ചൗധരി സാബ്. അഞ്ഞൂറ് കിലോമീറ്ററോളം അകലമുള്ള ഈ രണ്ടു ഗ്രാമങ്ങളിലും രണ്ടര മാസമായി കൊടും ശൈത്യമാണ്. ഇടക്കിടെ വീശിയടിക്കുന്ന പേമാരിയും രണ്ടിടത്തും ഉണ്ടാക്കുന്ന അലോസരവും ചെറുതല്ല. പ്രത്യേകിച്ചും ഇവിടങ്ങളിലേ കര്‍ഷകര്‍ക്ക്. ജാട്ട് സര്‍ദാര്‍ കര്‍ഷകനായ ലഖ് വീറിനും ജാട്ട് ഹിന്ദു കര്‍ഷകനായ ചൗധരിക്കും ഈ കാലാവസ്ഥാകോപങ്ങള്‍ തങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന അതിഭീകരമായ പ്രത്യാഘാതങ്ങള്‍ നന്നായി അറിയാം. അതുകൊണ്ടുതന്നെ കാലാവസ്ഥ സംബന്ധിച്ച ഉത്കണ്ഠ അവര്‍ പങ്കുവെക്കുന്നുണ്ട്. 

Lakveer sign
ലഖ്‌വീര്‍ സിങ്ങ്

പക്ഷെ കഴിഞ്ഞ രണ്ടര മാസത്തിനിടയില്‍ ഇതുമാത്രമല്ല പ്രായത്തില്‍ വലിയ വ്യത്യാസമുള്ള ഈ രണ്ടു കര്‍ഷകരും പങ്കുവെക്കുന്നത്. കാലാവസ്ഥാ പ്രശ്‌നങ്ങളെ മറികടക്കുന്നതിനേക്കാള്‍ തീഷ്ണമായ ഒരു അതിജീവന സമരത്തില്‍ ഒരേ ഊര്‍ജ്ജത്തോടെ ഒന്നിച്ചു നില്‍ക്കുകയാണ് 500 കിലോമീറ്ററുകള്‍ക്ക് അപ്പുറവും ഇപ്പുറവും നിന്ന് ഇവര്‍ രണ്ടുപേരും. വയോധികനായ ചൗധരി ചിലപ്പോള്‍ വാക്കിംഗ് സ്റ്റിക്കും മറ്റുചിലപ്പോള്‍ പശുവിനെ തെളിക്കാനുള്ള ഉപകരണവും പിന്നെ ചിലപ്പോള്‍ അടി ആയുധവുമായി മാറുന്ന നീളന്‍ ലാത്തിയും എടുത്ത് തലസ്ഥാനനഗരിയായ ഡല്‍ഹിക്കുചുറ്റും കര്‍ഷകര്‍ ഒരുക്കിയിട്ടുള്ള ഉപരോധത്തില്‍, മഞ്ഞിനെയും മഴയെയും വകവെക്കാതെ ഉറച്ചുനില്‍ക്കുകയാണ്. ഇടയ്ക്കു ചില ദിവസങ്ങളില്‍ ബാഗ്പത്തില്‍ പോകും. എങ്