Wednesday, 29 March 2023

കഥ


Text Formatted
kumblam
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

‘അച്ഛാ, അച്ഛാ വേദനിക്കുന്നുണ്ടോ’
‘ഇല്ല മോളെ’
‘ചെരിഞ്ഞു കിടക്കണമെന്നു തോന്നുന്നുണ്ടോ, അച്ഛാ’
‘ഇല്ല’
‘പിന്നെന്താ ഉറങ്ങാന്‍ ഇത്രേം ബുദ്ധിമുട്ട്’
‘ഉറക്കം വരുന്നില്ല’
‘ഞാന്‍ ഒരു കഥ പറയട്ടെ’
‘ഉം...’
‘ഏത് കഥയാണ് പറയേണ്ടത്’
‘ഗബ്രിയേല മുത്തശ്ശിയുടെ കഥ പറയൂ’
‘പറയാംട്ടോ’

കഥ കേള്‍ക്കാന്‍ വേണ്ടി ഞാന്‍ ഒന്നു ചെരിഞ്ഞുകിടന്നു. അവള്‍ എന്റെ പുറകില്‍ പതുപതുത്ത തലയെണ്ണകള്‍ ഒന്നിനുപുറകെ ഒന്നായി അടുക്കിവെച്ചു. പുറം വേദനയ്ക്ക് ശമനം വരുത്തി. 

ഗബ്രിയേല മുത്തശ്ശി എന്നും വെളുപ്പിനേ വീട്ടില്‍ നിന്നിറങ്ങും.
ചെറിയൊരു തെരുവിലാണ് മുത്തശ്ശിയുടെ വീട്. മണ്ണ് കുഴച്ച്​ ഇഷ്ടിക ചുട്ടെടുത്ത, ചുട്ടെടുത്ത ഓട് മേല്‍ക്കൂരയായുള്ള വീടുകളാണ് ആ തെരുവുകള്‍ മുഴുക്കെ. തെരുവിന്റെ ഒരറ്റത്ത് വലിയ ഒരു കിണറുണ്ട്. പാതാളത്തോളം ആഴമുള്ള കിണര്‍. കിണറിന്റെ പിന്നിലായി അഞ്ചാറ് പനകള്‍. അതിനും പിന്നിലായിട്ടാണ് ഏക്കറു കണക്കിന് പരന്നു കിടക്കുന്ന കരിമ്പിന്‍ തോട്ടങ്ങള്‍.

‘ഗബ്രിയേല മുത്തശ്ശിയുടെ തോട്ടങ്ങളാണോ’, ഞാന്‍ ചോദിച്ചു.
‘അച്ഛാ, ഞങ്ങളുടെ നാട്ടില്‍ തോട്ടങ്ങളൊക്കെ ഗവണ്മെന്റിന്റേതാണ്’, അവള്‍ പറഞ്ഞു.

‘ഓ, ശരിയാണല്ലോ, നീ കഥ മുഴുമിക്ക്’, കഥയുടെ രസച്ചരട് പൊട്ടാതിരിക്കാന്‍ ഇനി ചോദ്യങ്ങളൊന്നും വേണ്ട എന്ന് മനസ്സിലുറപ്പിച്ച്​ ഞാന്‍ അവളോട് പറഞ്ഞു.

തെരുവില്‍ നിറയെ കോഴികള്‍ പൂവനും പിടയും, അങ്കവാലുള്ളതും ഇല്ലാത്തതും, പൂക്കിരീടം ഉള്ളതും ഇല്ലാത്തതുമായവ കൊത്തിപ്പെറുക്കി നടക്കുന്നുണ്ടാവും.
അവറ്റകളോടൊക്കെ വര്‍ത്തമാനങ്ങള്‍ പറഞ്ഞു മുത്തശ്ശി ഒരു വീട്ടില്‍ നിന്ന്​ അടുത്ത വീട്ടിലേക്ക് നടക്കും. അങ്ങനെ രാവിലെ മുതല്‍ രാത്രി ഇരുളും വരെ കഥയും വര്‍ത്തമാനങ്ങളും പറഞ്ഞു പറഞ്ഞു മുത്തശ്ശി ദിവസങ്ങള്‍ തള്ളി നീക്കും.

pic 1