Tuesday, 28 March 2023

കുഞ്ഞിബുക്ക്​


Text Formatted

എന്റെ തീവണ്ടിക്കുറിപ്പുകള്‍ അഥവാ

ബുക്ക് ഓഫ് സെല്‍ഫ് ടോക് - 10

അവസാനത്തെ ഗ്യാലറി

കഴിഞ്ഞ ഒരു ദശാബ്ദമായി ചിറകുകള്‍ക്ക് ക്ഷയം സംഭവിച്ചപോലെ. ഉയരത്തില്‍ പറക്കാനാവുന്നില്ല. ഈ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ പ്രിയപ്പെട്ടവരുടെ വിയോഗങ്ങളുടെ ആഘാതത്തില്‍ ഞാന്‍ പലകുറി പിടഞ്ഞുവീണുകൊണ്ടേയിരുന്നു. മരിക്കാതെ മരിച്ചു.

Image Full Width
Image Caption
ലീലാ സോളമന്റെ മൂത്ത ചേച്ചിയുടെ മകൻ സിദ്ധാര്‍ഥിന്റെ അന്ത്യവിശ്രമ സ്ഥലം
Text Formatted

കുറിപ്പുകള്‍ തല്ക്കാലം ഇവിടെ അവസാനിക്കുകയാണ്.

ഇത് തുടങ്ങിയപ്പോള്‍ മുതല്‍, ദാ ഈ നിമിഷം വരെ, ഞാന്‍ കോറിയിട്ടത് എന്റെ മനസ്സിന്റെ ചുമര്‍ചിത്രങ്ങളാണ്, ഗുഹാചിത്രങ്ങള്‍. തുണ്ടുപേപ്പറുകളില്‍ എപ്പോഴൊക്കെയോ തീവണ്ടിക്കുള്ളിലും പുറത്തുമിരുന്ന്​ ഞാന്‍ ചിന്തകള്‍ കുറിച്ചിട്ടിരുന്നു. ഒടുവിലാണ് ഒരു ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ പോലെ  നിങ്ങളുടെ മുന്നില്‍ ഞാനത്​ കാഴ്ചക്കായി സമര്‍പ്പിച്ചത്. 

ഇത് നിങ്ങളിലേക്കെത്തുന്നത് ഒരു ഡിസംബര്‍ ആറിനാണ്. 1992നുശേഷം ഒരിക്കലും മറക്കാത്ത ദിനമാണെനിക്ക് ഡിസംബര്‍ ആറ്. അയോധ്യയിലെ ബാര്‍ബറി മസ്ജിദ് നശിപ്പിച്ചിട്ട്​ 30 വര്‍ഷമാണ് തികയുന്നത്. ആ സംഭവം നടക്കുമ്പോള്‍ ഞാന്‍ ഡൽഹിയിലായിരുന്നു. പക്ഷെ അതിന്റെ പരിണിതഫലമായി വര്‍ഗീയകലാപങ്ങള്‍ക്കും ബോംബ് സ്‌ഫോടനങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും ഇരയായ മുംബൈ നഗരത്തിലായിരുന്നു പിന്നീടുള്ള എന്റെ പത്തിരുപതു വര്‍ഷങ്ങള്‍. 

1992നുശേഷം ഒരിക്കലും മറക്കാത്ത ദിനമാണെനിക്ക് ഡിസംബര്‍ ആറ്. അയോധ്യയിലെ ബാര്‍ബറി മസ്ജിദ് നശിപ്പിച്ചിട്ട്​ 30 വര്‍ഷമാണ് തികയുന്നത്. ആ സംഭവം നടക്കുമ്പോള്‍ ഞാന്‍ ഡൽഹിയിലായിരുന്നു.

അയോദ്ധ്യ സംഭവത്തിനുശേഷം മുംബൈ നഗരത്തില്‍ കെട്ടിപ്പൊക്കിയ പല ഫ്ലാറ്റ് സമുച്ചയങ്ങളിലും മുസ്​ലിം വിരുദ്ധ മനോഭാവം വ്യക്തമായിരുന്നു. എന്റെ സഹപ്രവര്‍ത്തകന്‍ അന്‍സാരിയുടെ കണ്ണില്‍ ഒരു ഭയം ഞാന്‍ കണ്ടിരുന്നു. ഗുജറാത്തികള്‍ തിങ്ങിപ്പാര്‍ക്കുന്ന യോഗി നഗറിലെ അഞ്ചാം നിലയിലെ ഫ്ലാറ്റ് എനിക്ക് വില്‍ക്കാന്‍ അന്‍സാരി ശ്രമിച്ചതും അത് വാങ്ങാന്‍ ഞാന്‍ വിസമ്മതിച്ചപ്പോള്‍ വാടകക്ക് എനിക്ക് തരാന്‍ തയ്യാറായതും ആ ഭീതി മൂലമാണ്. കുര്‍ളയില്‍ മുസ്​ലിം പോപ്പുലേഷന്‍ ധാരാളമുള്ളതിനാല്‍ യോഗി നഗറിലെ വീട് വിട്ട്​ അന്‍സാരിയു