Tuesday, 19 October 2021

സാഹിത്യം


Text Formatted

പൊള്ളാച്ചി, ആരനകട്ട, സൗദി 

പല പൊരുള്‍ പ്രയാണങ്ങള്‍

മാതൃഭാഷ തമിഴ്. ജനിച്ചതും വളര്‍ന്നതും കര്‍ണാടത്തില്‍. ജീവിതം പ്രവാസിയായി സൗദി അറേബ്യയില്‍. ഭാഷയുടെയും സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും പലതരം അടരുകളുടെ വേറിട്ട ആവിഷ്‌കാരങ്ങളാണ് സമകാലിക കന്നട സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരനും ചലച്ചിത്രകാരനുമായ കനകരാജ് ബാലസുബ്രഹ്മണ്യന്റെ സര്‍ഗാത്മക ജീവിതം
 

Image Full Width
Image Caption
കനകരാജ് ബാലസുബ്രഹ്മണ്യം
Text Formatted

മകാലിക കന്നഡ ഗദ്യസാഹിത്യത്തില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയ കനകരാജ് ബാലസുബ്രഹ്മണ്യം കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ആരനകട്ട എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഇന്ത്യയിലെ, പ്രത്യേകിച്ച്​ കര്‍ണാടകയിലെ ജീവിതപരിസരത്തെ മറ്റു പല ദേശ ഭാഷകളിലെ സംസ്‌ക്കാരവുമായി സമന്വയപ്പെടുത്തി വായനക്കാരില്‍ നവ്യാനുനുഭവം പകരുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളും കഥകളും കന്നഡയിലെ ആധുനികോത്തര സാഹിത്യത്തിലെ വേറിട്ട വഴിയായാണ് അറിയപ്പെടുന്നത്. 
‘സിലോണ്‍ സൈക്കിള്‍' എന്ന ചെറുകഥാ സമാഹാരത്തിന് കര്‍ണാടക സംഘ ഷിമോഗയുടെ "യു. ആര്‍. അനന്തമൂര്‍ത്തി കഥ സമ്മാനം' ലഭിച്ചിട്ടുണ്ട്. ചില കഥകള്‍ കര്‍ണാടക സാഹിത്യ അക്കാദമിയുടെ വാര്‍ഷിക കഥാസമാഹാരത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടു കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒരു ചലച്ചിത്രകാരന്‍ കൂടിയായ കനകരാജ് രണ്ടു ഷോര്‍ട്ട് ഫിലിമുകളും ഒരു ഡോക്യുമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യമായി സംവിധാനം ചെയ്ത "ബര്‍മ എക്​സ്​പ്രസ്​’ എന്ന ഷോര്‍ട്ട് ഫിലിം പല അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന യെമനികളുടെയും ശ്രീലങ്കന്‍ തമിഴരുടെയും കഥ പറയുന്ന അറബിയിലും തമിഴിലുമായി  ചിത്രീകരിച്ചിരിക്കുന്ന 2020ല്‍ സംവിധാനം ചെയ്ത "സിക്കക്ക്' എന്ന ഷോര്‍ട്ട് ഫിലിം ചില അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സൗദി അറേബ്യയിലെ പ്രിന്‍സ് സത്താം യൂണിവേഴ്സി​റ്റി
​​​​​​​യില്‍ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്നു.

​​​​​​​എ. കെ. റിയാസ് മുഹമ്മദ്: ഗള്‍ഫ് പ്രവാസവുമായി ബന്ധപ്പെട്ട സാഹിത്യസൃഷ്ടികള്‍ മറ്റു ഇന്ത്യന്‍ ഭാഷകളെയപേക്ഷിച്ച് മലയാളത്തിലാണ് കൂടുതല്‍ പിറവികൊണ്ടിട്ടുള്ളത്. തമിഴില്‍ മൂന്നോ നാലോ നോവലുകള്‍ ഈ ഗണത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കന