Tuesday, 28 March 2023

സിംഹള കഥ


Text Formatted
pottu- thakshila swarnamali
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്‌
Text Formatted

മേല്‍ക്കൂരയുടെ തകരങ്ങള്‍യിടയിലൂടെ വെള്ളം ഒലിച്ചുകൊണ്ടിരുന്നു. പലകകൊണ്ടുള്ള ചുമര്‍ മുഴുവനും നനഞ്ഞിരുന്നു. മഴവെള്ളം ചുമരിന്റെ അടിയിലൂടെയും മുറിക്കുള്ളില്‍ കയറി.

ഞാന്‍ കട്ടിലിന്റെ മുകളില്‍ ഇരുന്നു.

വാടകയ്ക്ക് നല്കാനുദ്ദേശിക്കുന്ന തൊട്ടപ്പുറത്തെ മുറി കാണിച്ചുകൊടുക്കാനായി മാര്‍ഗരറ്റ് ചേച്ചി ഇന്നാരെയെങ്കിലും കൂട്ടിക്കൊണ്ടുവരാന്‍ സാധ്യതയില്ല.
അത്രയും ശക്തമായി മഴ പെയ്തുകൊണ്ടിരുന്നു. 

തൊട്ടപ്പുറത്തെ മുറിയില്‍ താമസിച്ചിരുന്ന ഹൊരവപൊത്താനക്കാരിയായ യുവതി, അവള്‍ ജോലി ചെയ്തിരുന്ന തുണിമില്‍ അടച്ചതിനാല്‍ വീട്ടിലേക്ക് തിരിച്ചുപോയിരുന്നു.

കാലിയായ മുറിയില്‍ താമസിക്കാനായി ഡേനിയ വിളിച്ചുകൊണ്ടു വന്ന വ്യക്തി വാടക വളരെ കുറച്ചു നല്കാനായി ആവശ്യപ്പെട്ടപ്പോള്‍ അവനോടൊപ്പം ഡേനിയയെയും ശകാരിച്ച്​ ഓടിച്ചുവിട്ടിരുന്നു. അവനെ എന്റെയടുക്കലേക്ക് കൂട്ടിക്കൊണ്ടുവന്നതിന് അവന്റെയടുത്തുനിന്നും അവള്‍ എന്തെങ്കിലും കാശു വാങ്ങിയിട്ടുണ്ടാകും.

സത്യത്തില്‍ ഞാന്‍ പറഞ്ഞ തുക അധികമാണെന്ന് അവന് തോന്നിയിട്ടുണ്ടാകാം. എന്നാലും അവനോട് സഹതാപം കാണിച്ചാല്‍ വിധവയായ എനിക്ക് എങ്ങനെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുക? എങ്കിലും, എനിക്ക് കുടുംബമോ കുഞ്ഞുങ്ങളോ ഇല്ലെന്നാല്‍ പോലും, എന്നില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നാല്‍ പോലും, ആ വ്യക്തിയെക്കുറിച്ച് ഒരല്പം ആലോചിച്ചു നോക്കാമായിരുന്നില്ലേയെന്ന് പിന്നീടെനിക്ക് തോന്നി. 

മഴയുടെ ഒച്ചയ്ക്കിടയിലൂടെ ഒരു മോട്ടോര്‍ സൈക്കിളിന്റെ ശബ്ദം ഞാന്‍ കേട്ടു. ആ ശബ്ദം എന്റെ വീടിന്റെ അടുത്തെത്തി നിലച്ചു. ഈ പെരുമഴയത്ത് എന്റെ വീട്ടിലേക്ക് ആരും വരാന്‍ സാധ്യതയില്ലാത്തതിനാല്‍ സ്റ്റെല്ലയുടെ വീട്ടിലേക്കായിരിക്കും വന്നിട്ടുണ്ടാവുക. 

‘സന്താ മോളെ...'
മാര്‍ഗരറ്റ് ചേച്ചിയാണ് ഇത്രയും ഉച്ചത്തില്‍ എന്നെ വിളിക്കാറുള്ളത്.
ഞാന്‍ വീട്ടിനുള്ളിലെ വെള്ളത്തിലേക്കിറങ്ങി നടന്ന് വാതില്‍ തുറന്നു.