Wednesday, 29 March 2023

കഥ


Text Formatted
Anthipisasu Anil Devassy
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്​
Text Formatted

ങ്ങനെയൊരു ഏടാകൂടത്തില്‍ പോയി ചാടുമെന്ന് സത്യമായിട്ടും വിചാരിച്ചിരുന്നില്ല.

ഡാളിയെ കാണാനുള്ള ഒടുക്കത്തെ ആശയാണ് വിനയായത്. എന്നിട്ടോ, അവളെയൊട്ടു കണ്ടതുമില്ല. 

ആ നിരാശയിലാണ് തെക്കുമ്പുറത്തെ കയ്യുമ്മയുടെ പറമ്പിലേക്ക് ചാടിക്കടന്നത്. അതൊരു എളുപ്പവഴിയാണ്. തുമ്പകടി കൊണ്ടാലുമെന്താ, മൂന്നാലഞ്ചു കിലോമീറ്റര്‍ ദൂരം നടത്തം ലാഭമല്ലേ എന്നോര്‍ത്തപ്പോള്‍, മതിലിന്റെമീതെ നിരത്തിയിട്ടുള്ള കുപ്പിച്ചില്ലുകളും ആണിയുമൊക്കെ നിസ്സാരമായിട്ടാണ് കണ്ണില്‍ തെളിഞ്ഞത്.

എന്റെ കൂസലില്ലായ്​മക്കുമുമ്പില്‍ അവര്‍ മുന താഴ്ത്തിത്തന്നതാണെന്നും വേണേല്‍ വര്‍ണിക്കാം. പക്ഷേ, അതിനുപറ്റിയ സന്ദര്‍ഭം ഇതല്ല. മാത്രമല്ല, വര്‍ണനകളിലൊന്നും യാതൊരു കഥയുമില്ലെന്നും പണിമിടുക്കിലാണ് കാര്യമെന്നും കൂടെക്കൂടെ മേനി പറയുന്നവളായിരുന്നു മൈ ഡാര്‍ളിംഗ് ഡാളി.

ആ പഞ്ചാരവാക്കില്‍ മൂക്കുംകുത്തിവീണ എനിക്കു കിട്ടിയതോ, എട്ടിന്റെ പണി.

നാലഞ്ചേക്കര്‍ പറമ്പിന്റെ ഒത്തനടുക്കായിട്ടാണ് കയ്യുമ്മയുടെ വീടിന്റെ സ്ഥാനം.

ചുറ്റോടുചുറ്റുമുള്ള പച്ചപ്പിന്റെ ധാരാളിത്തത്തില്‍ ഇരുട്ടുപിടിച്ചുപോയ ഒരു പഴഞ്ചന്‍ വീടാണത്. കയ്യുമ്മയും, തലയ്ക്ക് സ്ഥിരതയില്ലാത്ത ഒരു മകളും മാത്രമാണ് അവിടെ താമസം. ഒരു മകനുളളത് കുടുംബസമേതം ഖത്തറിലാണ്. 

പകല്‍, ജംബര്‍ ജാനകി എന്ന ഒരു സ്ത്രീ വന്ന് അകംപുറം പണികള്‍ ചെയ്തുകൊടുക്കും. ഉമ്മാന്റെയൊപ്പം അന്തിക്കൂട്ടിനു കിടന്നാല്‍ മാസപ്പടി കൂട്ടിത്തരാമെന്നും പറഞ്ഞ് എല്ലാ മാസാവസാനവും ഖത്തറില്‍നിന്ന്​ ജമാല്‍ ലേലംവിളി നടത്തും. ജാനകി ആ ഓഫറിനുനേരെ കണ്ണടയ്ക്കും. നാലുചക്രം അധികം കിട്ടിയാല്‍ കയ്ക്കത്തൊന്നുമില്ല. പക്ഷേ, അവള്‍ക്ക് കെട്ട്യോനെ അത്ര വിശ്വാസം പോരാ. കണ്ണുതെറ്റിയാല്‍ കണ്ടവളുമ്മാരെ വിളിച്ചു വീട്ടില്‍ കേറ്റിക്കളയുന്ന, പെണ്ണുങ്ങളുടെ നിഴലിനെപ്പോലും വെറുതെവിടാത്ത ഒരു ഞരമ്പനാണ് പ്ലംബര്‍ രാജന്‍.

ഇതൊക്കെ ഡാളി പറഞ്ഞുതന്നുളള അറിവുകളാണ്. ഇതുപോലെ വടക്കുമ്പുറത്തുള്ളവരുടെ കഥകളും ഞാന്‍ അവള്‍ക്കു പറഞ്ഞുകൊടുത്തിട്ടുണ്ട്. 

ഒരു കടവിന്റെ അപ്പുറത്തും ഇപ്പുറത്തുമായിട്ടാണു