Monday, 18 October 2021

Photo Fiction


Text Formatted

മുത്തുപിള്ള-3

Image Full Width
Image Caption
മുത്തുപിള്ള
Text Formatted

പതിമൂന്ന്

ശേഖരിച്ചും കൊന്നും സൂക്ഷിച്ചു വെച്ചും മ്യൂസിയങ്ങള്‍ സ്ഥാപിച്ചും അറിവുകള്‍ വിളംബരപ്പെടുത്തുന്ന നിങ്ങളുടെ രീതികള്‍ മാറുമെന്നു തോന്നുന്നില്ല. ജീവനില്‍ ബഹുമാനമുണ്ടാവുക എന്നത് അവനവന്റെ ഉള്ളില്‍ നിന്നും ഉണ്ടാകേണ്ട ഒരു തോന്നലാണ്. 
""യജമാനനെ രക്ഷിക്കാന്‍ ജീവന്‍ വെടിഞ്ഞ യുവതിയുടെ ത്യാഗത്തോട് ചേര്‍ത്ത് വെക്കേണ്ട മറ്റൊരു ത്യാഗത്തെക്കുറിച്ച് പറഞ്ഞിരുന്നു. മറ്റൊരു മുത്തുപിള്ളയുടെ''
""പറയാം. അതിനു മുമ്പെ ലയാഡിന്റെ ശേഷജീവിതത്തെ പിന്തുടരേണ്ടതുണ്ട്.’’

പത്താം വയസില്‍ ലയാഡ് കുടുംബം ഇംഗ്ലണ്ടില്‍ തിരിച്ചെത്തി. അധികം താമസിയാതെ മരിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലും ലയാർഡിന്റെ പ്രകൃതിയോടുള്ള താത്പര്യം കുറഞ്ഞില്ല. വാട്ടര്‍ലൂ യുദ്ധശേഷം ലയാര്‍ഡ് കുടുംബത്തിലെത്തപ്പെട്ട ഒരു അടിമ ഉണ്ടായിരുന്നു. പാച്ചോ എന്ന വൃദ്ധനായ ആ അടിമ നല്ല നായാട്ടുകാരനായിരുന്നു. ലയാഡിനെ വെടിവെക്കാന്‍ പഠിപ്പിച്ചത് പാച്ചോ ആയിരുന്നു. ഒരു ദിവസം ഒരു പുകയൂന്നിപ്പക്ഷിയെ പാച്ചോ വെടി വെച്ചിട്ടു.

ആകാശനീലയോട് കടും നീലചേര്‍ന്ന വര്‍ണരാജിയായിരുന്നു ആ പക്ഷിക്ക്. പക്ഷികളെ തോലുരിഞ്ഞ് സൂക്ഷിക്കുന്നതിനെക്കുറിച്ച് ഒന്നുമറിയാതെ കുരുമുളകരച്ച് തേച്ച് അതിനെ പ്രിസര്‍വ് ചെയ്യാനുള്ള ഒരു വിഫല ശ്രമം കൂട്ടിക്കാലത്ത് ലയാര്‍ഡ് നടത്തിയിരുന്നു. ചീഞ്ഞ നാറ്റത്തിന്റെ ഉറവിടം തേടിപ്പോയ ജോലിക്കാര്‍ കണ്ടത് മേശവലിപ്പിനുള്ളില്‍ നിന്നും ഇഴയുന്ന പുഴുക്കളും വിങ്ങി വിടര്‍ന്ന പക്ഷി ശരീരവുമാണ്. പിന്നീട് തോപ്‌സണ്‍ എന്ന ടാക്‌സിഡേര്‍മി വിദഗ്ധനില്‍ നിന്നാണ് പക്ഷിശരീരം അഴുകാതെ സൂക്ഷിക്കാനുള്ള വിദ്യ ലയാര്‍ഡ് വശത്താക്കിയത്. റാംസ്‌ഗേറ്റിലെ മുന്‍ മേയറായിരുന്നു തോംസണ്‍. 

കേംബ്രിഡ്ജിലെ ജന്തുശാസ്ത്ര പഠനകാലത്താണ് ലയാര്‍ഡ് ബാര്‍ബറയെ കണ്ടുമുട്ടിയത്. ജോണ്‍ കാത്രോവിന്റെ മകള്‍. ലയാര്‍ഡിനെപ്പോലെ തന്നെ ശലഭങ്ങളോടും ചിപ്പികളോടും സവിശേഷതാത്പര്യം പുലര്‍ത്തിയിരുന്നവള്‍. അപൂര്‍വമായ ശലഭത്തെ പ്രണയസമ്മാനമായി നല്കിയായിരുന്നു ലയാര്‍ഡ്, ബാര്‍ബറ അന്നാ കാത്രോവിന്റെ മനസിലിടം നേടിയത്. 1848 ഒക്ടോബര്‍ 18 ന് ഇരുപത്തി ഒന്നാം വയസില്‍ ലയാര്‍ഡ് ബാര്‍ബറയെ കല്യാണം കഴിച്ചു. ഒരു തൊഴില്‍ അത്യാവശ്യമായതിനാല്‍ സിലോണില്‍ ഒരു കാപ്പിത്തോട്ടത്തിന്റെ സാങ്കേതിക വിഭാഗത്തില്‍ ജോലിക്ക് ചേര്‍ന്നു.