Wednesday, 29 March 2023

നോവല്‍


Text Formatted
rihan
Image Full Width
Image Caption
ചിത്രീകരണം: ശശി ഭാസ്കരൻ
Text Formatted

ആറ്

തായത്, സാധാരണഗതിയില്‍ യാതൊരു കാരണവശാലും കൈരളി ഇത്രയും ദൂരം വഴി മാറി സഞ്ചരിക്കേണ്ട ആവശ്യമില്ല. മറിച്ച്, അതിനുമുമ്പുതന്നെ കടക്കൊള്ളക്കാർ, അല്ലെങ്കില്‍ പാലസ്തീന്‍ വിമോചനപ്പോരാളികള്‍ കപ്പലിനെ അപഹരിച്ചിരിക്കാം.

മദുരഗെ പറഞ്ഞതനുസരിച്ച് എണ്‍പതടിയിലധികം ഉയരമുള്ള തിരമാലകള്‍ വരെ അന്നുണ്ടായിരുന്നു. കൈരളിയുടെ ഉയരം അറുപത് അടിയായിരുന്നെന്നതും ഓര്‍ക്കണം. ഇതേ സമയത്തുതന്നെയാവും  കൈരളിക്കുനേര്‍ക്ക് അക്രമണം നടന്നത്. ധീരനായ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ അവരെ ചെറുത്തു നില്‍ക്കുകയും അവസാനം അവരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയോ ജീവനോടെ അവരെ കടലിലേക്ക് എറിയുകയോ ചെയ്തിരിക്കാം. അതല്ലെങ്കില്‍ കൈരളിയിലെ ജീവനക്കാരെ ലൈഫ് ബോട്ടില്‍ കയറ്റി വെറുതെ വിട്ടിരിക്കാം. ആ ലൈഫ് ബോട്ട് ദിശതെറ്റി, കാറ്റും ഒഴുക്കും പേമാരിയും അവരെ മാന്നാര്‍ ഉള്‍ക്കടലിലെ ആഴമുള്ള ഭാഗത്തിലൂടെ ബംഗാള്‍ കടലിലേക്ക് എത്തിച്ചതായിരിക്കും. അവിടെനിന്ന്​ കാറ്റ് അവരെ ഇപ്പറയുന്ന സെന്റിനന്റല്‍ ദ്വീപുകള്‍ക്കുസമീപം എത്തിച്ചു.

കരയോടുചേര്‍ന്ന്​ കടലിലകപ്പെട്ട അവര്‍ ജീവന്‍രക്ഷാര്‍ത്ഥം ദ്വീപിലേക്ക് നീന്തിക്കയറുകയും അവിടെ വെച്ച് സെന്റീനോസിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടതുമാവും. പക്ഷേ, 51 മനുഷ്യരില്‍ ഒരാളെങ്കിലും രക്ഷപ്പെടാനുള്ള സാധ്യതയുമുണ്ട്.  

അതിനോടൊപ്പം സാർ മറ്റൊരു കാര്യം കൂടെ സൂചിപ്പിച്ചു. റിട്ടയര്‍മെൻറ്​ പാര്‍ട്ടിക്കിടയില്‍ സാറിന്റെ  കൂടെ മുന്‍പ് ജോലി ചെയ്തിരുന്ന കര്‍ണ്ണാടകക്കാരനായ ഒരു റെഡ്ഡിയുടെ വീരസ്യകഥകളില്‍ കൈരളിയെ കാണാതായ അതേവര്‍ഷം സെന്റിനോസ് ദ്വീപില്‍ നിന്ന്​ ഒരു തമിഴനെ രക്ഷിച്ചെന്നും അയാളെ പോര്‍ട്ട് ബ്ലയര്‍ പോലീസിന് കൈമാറിയെന്നായിരുന്നത്. മാത്രമല്ല, വെള്ളം കുടിച്ച് അവശനായ അയാള്‍ക്ക് ബുദ്ധിഭ്രമം ബാധിച്ചിരുന്നെന്നും അയാള്‍ ആന്തമാനിലെ ഏതോ ജയിലിലുണ്ടെന്നുമാണ് റെഡ്ഡി  പറഞ്ഞത്.

അതുകേട്ടിരിക്കുമ്പോള്‍ സെന്തിലിന്റെ കണ്ണുകള്‍ കടലുപോലെ നിറഞ്ഞു. അത് അവന്റെ, അച്ഛന്‍  അന്‍പരസ് തന്നെയാവണമെന്ന് ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

ആ നിമിഷത്തില്‍ മറ്റെല്ലാം മറന്ന് അയാളെ കണ്ടെത