Wednesday, 29 March 2023

കഥ


Text Formatted

​​​​​​​

visudha kallara head
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്‌
Text Formatted

ഞാനിപ്പോള്‍ എഴുതുന്നത്, ആരും വിശ്വസിക്കില്ലെന്നറിയാം, എങ്കിലും എഴുതാതിരിക്കാന്‍ കഴിയുന്നില്ല. എഴുതിയില്ലെങ്കിലും, ആ ദിവസം ഇനിയൊരിക്കലും മനസ്സില്‍നിന്നു മായുമെന്നു തോന്നുന്നില്ല.

അന്ന്​ പുണ്യസ്ഥലം കാണാന്‍ ഞാന്‍ ഒറ്റയ്ക്കുപോയപ്പോഴായിരുന്നു, അവിശ്വസനീയമായ ആ കാഴ്ച കണ്ടത്: തിരക്കേറിയ തെരുവിനുമുകളിലൂടെ പതിവിലും വേഗത്തില്‍ ഒഴുകിപ്പോകുന്ന കറുത്ത മേഘങ്ങള്‍, മേഘങ്ങള്‍ക്കിടയിലൂടെ എത്തിനോക്കുന്ന പ്രകാശധാര ആള്‍ക്കൂട്ടത്തില്‍ ആരെയോ പിന്തുടരുന്നതുപോലെ. അതാരെയെന്നു സൂക്ഷിച്ചുനോക്കിയപ്പോള്‍ പ്രകാശവലയങ്ങളാല്‍ ചുറ്റപ്പെട്ട, ഉയരമുള്ള ഒരാള്‍രൂപം അലസമായി വസ്ത്രങ്ങള്‍ ധരിച്ചു, തെരുവിലൂടെ നടന്നുപോകുന്നു!

നിനച്ചിരിക്കാതെ കൈവന്ന ഭാഗ്യമായിരുന്നു അത്. 

ഇരുവശങ്ങളിലും നിരനിരയായി കടകള്‍ നിറഞ്ഞ സെൻറ്​ ഹെലീനാ തെരുവുകളിലൂടെ ഭക്തജനങ്ങള്‍ക്കൊപ്പം ഞാനും വെറുതെ അലക്ഷ്യമായി നടന്നു. കുറെ നേരം ചുറ്റിക്കറങ്ങി, കടകളിലൊക്കെക്കയറി അലഞ്ഞുനടന്നു ക്ഷീണിച്ചപ്പോള്‍ അവിടെക്കിടന്ന ഒരൊഴിഞ്ഞ ചാരുബെഞ്ചിലിരുന്നു വിശ്രമിക്കുമ്പോഴായിരുന്നു ആ ദര്‍ശനം.

ആള്‍ക്കൂട്ടത്തിനിടയിലൂടെ ദൂരെനിന്നു കണ്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

കീറിപ്പറിഞ്ഞ, മുഷിഞ്ഞ വസ്ത്രം ധരിച്ച മനുഷ്യരൂപം!

രൂപത്തിനുചുറ്റും വൃത്താകൃതിയില്‍ ചലിക്കുന്ന പ്രഭാവലയങ്ങള്‍. 

ഞാന്‍ മെല്ലെ എഴുന്നേറ്റ്, ആള്‍ക്കൂട്ടത്തിനിടയിലൂടെ പിന്നാലെ പതുങ്ങിപ്പതുങ്ങി നടന്നു. പുണ്യസ്ഥലത്തെത്തിയ ഭക്തര്‍ തിക്കിത്തിരക്കി കൂട്ടംകൂട്ടമായി നടന്നുനീങ്ങുകയായിരുന്നു.

ഗാഗുല്‍ത്താമലയിലേക്ക് അലക്ഷ്യമായി നടന്നുപോകുന്ന, മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വഴിപോക്കനെ അവരാരും ശ്രദ്ധിച്ചില്ല. ആ പ്രകാശവലയങ്ങള്‍പോലും എനിക്കുമാത്രമേ കാണാന്‍ സാധിച്ചിരുന്നുള്ളൂ, എന്ന് അപ്പോഴാണു മനസ്സിലായത്!

story1