Wednesday, 29 March 2023

മെസ്സി എന്ന മനുഷ്യൻ


Text Formatted

മനുഷ്യരെ കൈവെടിയുന്ന കളിക്കളങ്ങള്‍;
​​​​​​​ദൈവങ്ങള്‍ക്കും താരങ്ങള്‍ക്കും മാത്രമുള്ളത്

മെസ്സി എന്ന മനുഷ്യനെ ഇതിഹാസമാക്കുമ്പോള്‍ മനുഷ്യരാശിയുടെ മുഴുവന്‍ കഴിവിനെ, അധ്വാനത്തിനെ അടയാളപ്പെടുത്തലാണ്. മറിച്ച്, ദൈവമാക്കുമ്പോള്‍ അത്​ മനുഷ്യപ്രതിഭയെ നിരാകരിക്കലാണ്.

Image Full Width
Text Formatted

മെസ്സിയില്‍ നിന്നാണത്രെ കളിക്കളത്തിലെ മിശിഹ ഉണ്ടായത്.

മെസ്സി ആയതുകൊണ്ട് മിശിഹയാകാതെ തരമില്ല പോലും. ചിലര്‍ക്ക് മെസ്സിയുടെ തന്നെ മുന്‍ഗാമി മറഡോണയാണ് ദൈവം, ചിലര്‍ക്ക് മെസ്സി തന്നെയാണ് ദൈവം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് കളിച്ചിരുന്നപ്പോള്‍ ദൈവമായിരുന്നു കളത്തിലിറങ്ങിയിരുന്നത്. കളിക്കളങ്ങളില്‍ ഇന്ത്യയ്ക്കന്ന് മറ്റൊരു ദൈവമില്ലായിരുന്നു. ഹോക്കിയിലെ പി.ആര്‍. ശ്രീജേഷും അത്‌ലറ്റ്‌ നീരജ് ചോപ്രയും ഒരിക്കലും ദൈവങ്ങളാകാന്‍ പോകുന്നില്ല. ക്രിക്കറ്റില്‍ തന്നെ സച്ചിന്‍ ഒരു അസ്ഹറുദ്ദീനായിരുന്നെങ്കില്‍ ദൈവമാകുമായിരുന്നോയെന്നും ഉറപ്പില്ല. കളിപ്രതിഭയില്‍ ആര്‍ക്കും ഒപ്പമോ മുന്നിലോ ആയ ഫ്രാന്‍സിന്റെ ആഫ്രിക്കന്‍ വംശജന്‍ കിലിയന്‍ എംബാപ്പെ ഇനി മെസ്സി ആയിരുന്നെങ്കില്‍ പോലും ദൈവമാകാന്‍ തരമില്ല. 

അങ്ങനെ ക്രിക്കറ്റില്‍ സ്വന്തം ദൈവമുള്ള ഇന്ത്യക്കാര്‍ക്കും അതിലെ മലയാളി ദേശത്തിനുമാണ് അന്യദേശത്തുനിന്നൊരു ഫുട്ബാള്‍ ദൈവം വരുന്നത്. മറ്റു ഫുട്ബാള്‍ കളികളിലെല്ലാം ആ ദൈവരൂപത്തെ ഒരു മയത്തിനൊക്കെ ആരാധിക്കുന്ന നമ്മള്‍ കളി ലോകകപ്പ് ആകുന്നതോടെ സര്‍വ ആയുധവുമെടുത്ത് ആ സര്‍വശക്ത ആരാധനക്കുപിന്നാലെ പായും.

ആരാധനയില്‍ യുക്തി വേണ്ടതുണ്ടോ?

messi
മെസ്സി ആയതു കൊണ്ട് മിശിഹയാകാതെ തരമില്ല പോലും. ചിലര്‍ക്ക് മെസിയുടെ തന്നെ മുന്‍ഗാമി മറഡോണയാണ് ദൈവം, ചിലര്‍ക്ക് മെസ്സി തന്നെയാണ് ദൈവം / ചിത്രീകരണം: ദേവപ്രകാശ്

കളിക്കളങ്ങള്‍, ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും, രാജകുമാരന്മാര്‍ക്കും ദൈവങ്ങള്‍ക്കും താരങ്ങള്‍ക്കുമുള്ളതാണ്. അവിടെ മനുഷ്യരില്ല തന്നെ. അഥവാ അവിടങ്ങളിലെ മനുഷ്യര്‍ (മറ്റു കളിക്കാര്‍) ദൈവങ്ങളാലും താരങ്ങളാലും പ്രഭയറ്റു പോയവരാണ്, രാജകുമാരന്മാര്‍ക്കുമുകളില്‍ പേരെടുക്കാന്‍