Tuesday, 28 March 2023

മെസ്സിയുടെ ഫൈനൽ


Text Formatted

ജനലും വാതിലുമില്ലെങ്കില്‍ ചിലര്‍
ചുമരിലൂടെ നടക്കും, പുറത്തു കടക്കും

രണ്ടു ഗോളുകളിലൂടെ എംബാപ്പേ ഒരു ഫ്രഞ്ച് തിരിച്ചുവരവ് നിര്‍മിച്ചില്ലായിരുന്നു എന്നു വെക്കുക, എന്നാലും മെസ്സിയെ ലോകം വാഴ്ത്തുക തന്നെ ചെയ്യുമായിരുന്നു. ജയിപ്പിച്ചു എന്നു കരുതിയ 108 -ാം മിനുറ്റ് ഗോളിനു ശേഷവും കാണിച്ച ടീം കരുത്ത് ഈ ഫൈനലിനെ അപ്രതീക്ഷിതമായ മാനങ്ങളിലേക്കുയര്‍ത്തി.

Image Full Width
Image Caption
Photo : GOAL, twitter.com
Text Formatted

മാറഡോണ ജനിക്കുന്നതിനും വളരെ മുമ്പ് എഴുതപ്പെട്ടതാണ് ആ നോവല്‍. ബേസ്ബോളിലെ ഒരു അത്ഭുത പ്രതിഭയുടെ കഥ പറയുന്ന 1952-ല്‍ പുറത്തിറങ്ങിയ ദ നാച്ചുറല്‍. അമേരിക്കന്‍ എഴുത്തുകാരനായ ബെര്‍നാഡ് മലമുഡിന്റെ ആദ്യ നോവല്‍. അവിശ്വസീനമായ ഉയര്‍ച്ചകളുണ്ടാവുകയും, അതിലേറെ അസാധ്യമായ തകര്‍ച്ചകളെ നേരിടുകയും ചെയ്ത മനുഷ്യരുടെ ജീവിതത്തിലെ മുഴങ്ങുന്ന ചില വരികളുണ്ടതില്‍: "നമുക്ക് രണ്ടു ജീവിതങ്ങളുണ്ട്... പൊരുത്തപ്പെട്ട് നമ്മള്‍ ശീലിച്ചുവന്ന ജീവിതവും അത് നിലയ്ക്കുമ്പോള്‍ നമ്മള്‍ ജീവിക്കുന്ന ജിവിതവും... ദുരിതാനുഭവങ്ങളാണ് നമ്മളെ സന്തോഷത്തിലേക്ക് നയിക്കുന്നത്'.

ദുരിതം എന്താണെന്ന് മെസ്സിക്കറിയാം.
അര്‍ജന്റീന്‍ ഫുട്ബാളിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ജ്വലിക്കുന്ന പ്രതീക്ഷയായ മെസ്സിയുടെ തോല്‍വികള്‍ നോക്കൂ: 
2014-ലെ ലോകകപ്പ് ഫൈനല്‍ തോല്‍വി..
2007-ലെയും 15-ലെയും പതിനാറിലെയും കോപ്പാ അമേരിക്കാ ഫൈനല്‍ തോല്‍വികള്‍. 
തോല്‍വികള്‍, തോല്‍വികള്‍!
അതുവരെയുള്ള കുശുകുശുക്കലുകള്‍ ഉച്ചത്തിലായി.
അന്താരാഷ്ട്ര ഫുട്ബാളില്‍, തീര്‍ന്നു, എന്ന് മെസ്സി തന്നെ ആലോചിച്ചു തുടങ്ങി. 

കണ്ണൂരിലോ നേപ്പിള്‍സിലോ ക്യൂബയിലോ ആവട്ടെ മാറഡോണ ഒരു ആകര്‍ഷണ കേന്ദ്രമാണ്. പ്രസിദ്ധിയുടെയും ശ്രദ്ധയാകര്‍ഷിക്കലിന്റെയും കാര്യത്തില്‍ മെസ്സി ഒരിക്കലും മാറഡോണ ആയിരുന്നില്ല. ഒരു ആള്‍ക്കൂട്ടത്തിനിടയില്‍ ഒരിക്കലും മെസ്സിയെ തിരിച്ചറിയാന്‍ പറ്റുമായിരുന്നില്ല.

മെസ്സി മാറഡോണ ആയിരുന്നില്ല, ബ്യൂണസ് ഐറിസിലെ മറഡോണയെന്ന വികൃതിപ്പയ്യന് ഫുട്ബാള്‍ മത്സരങ്ങളെ വിചാരിക്കുന്ന പോലെ മടക്കി വളച്ചൊടിക്കാന്‍ അസാമാന്യമായ കഴിവുണ്ടായിരുന്നു. പക്ഷേ, വിമര്‍ശനങ്ങളുടെ അമ്പേറ്റു വിരണ്ട മെസ്സിയാവട്ടെ, ബാഴ്‌സലോണയില്‍ നിന്ന് നീല - വെള്ള വരയന്‍ ഷര്‍ട്ടിലേക്ക് മാറുമ്പോള്‍ പരാജയം എന്ന ആശങ്കയാല്