Tuesday, 28 March 2023

കഥ


Text Formatted
parakkunna oru cheriya prani story
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

‘ഈ വീട്ടിലെ ദേശീയ പക്ഷിയായ് എന്നെ പരിഗണിച്ചു കൂടെ? ’

എന്നെ കൊല്ലുന്നത് രാജ്യദ്രോഹമായ് പ്രഖ്യാപിച്ചു കൂടെ?' രണ്ടു കര്‍ട്ടനുകള്‍ക്ക് പിറകിലുള്ള ജനല്‍ കമ്പിയില്‍ കുത്തനെ നിന്ന് ഫ്‌ലാറ്റ് നമ്പര്‍ ജെ10 ലെ പെണ്‍കൊതുക് സൂസന്‍ മേരി വിളിച്ചു ചോദിച്ചു. ആ സമയം മനസ്സില്ലാമനസ്സോടെ തുല്യ ജോലിസമയം എന്ന കടുത്ത തീരുമാനത്തിനു വേണ്ടി ഭാര്യ പറഞ്ഞേല്‍പ്പിച്ച തേങ്ങ ചിരകുകയായിരുന്നു വിനീത്. 

പെണ്‍കൊതുക് ഉറക്കെ ചോദ്യമാവര്‍ത്തിച്ചു. പക്ഷെ ഫലമുണ്ടായില്ല. 

അടുത്ത സെക്കന്റില്‍ രണ്ടു ദിവസത്തെ പ്രവൃത്തിപരിചയമുള്ള കൊതുക് വിഘ്‌നേഷ് പറന്ന് വന്ന് സൂസന് അടുത്തിരുന്നു.

'ഇങ്ങനെ ഇരുന്ന് മാഞ്ഞാളം പറഞ്ഞിട്ടൊന്നും ഒരു കാര്യവുല്ല. ഇബ്‌ടെ കേക്കാന്‍ ഒരുത്തനുല്ല. രണ്ടാളും അടുക്കളയിലാ... ' വിഘ്‌നേഷ് പുലിവാല്‍ കല്യാണത്തിലെ സലിം കുമാറിന്റെ സ്റ്റിക്കറെടുത്തിട്ടു.

'അങ്ങനത്തെ വര്‍ത്താനൊന്നും നീ എന്നോട് പറയണ്ട. ഞാനീ ഫ്‌ലാറ്റില് വന്നിട്ട് ഇരുപത് ദിവസായി ' സൂസന്‍ പിടി കൊടുത്തില്ല.

'എന്നാ ചെലച്ചോണ്ടിരുന്നോ ' വിഘ്‌നേഷ് എഴുന്നേറ്റ് കാല് വിറപ്പിച്ച് പറന്നു പോയി.

അത് കേട്ടതും എന്തോ ഉളുത്ത് കേറിയതുപോലെ തോന്നി സൂസന്.

അവിടെത്തന്നെ ഇരിക്കാനും തന്റെ അവസ്ഥയെപ്പറ്റി കൂടുതലായെന്തെങ്കിലും ആലോചിക്കാനും തന്നെയായിരുന്നു അവളുടെ തീരുമാനം. പക്ഷെ ഒരു മര്യാദയുമില്ലാത്ത കച്ചറഭാഷയില്‍ വിഘ്‌നേഷ് പറയാതെ പറഞ്ഞത് തന്റെ ദാരിദ്രത്തെക്കുറിച്ച് തന്നെയാണെന്ന് സൂസന് ഉറപ്പുണ്ടായിരുന്നു. കഴിഞ്ഞ ഇരുപത് ദിവസമായി ഇവിടുള്ള ഒരുത്തന്റെയെങ്കിലും ചോര കുടിച്ചിട്ട്. സംഗതി സത്യമാണ്. അവസ്ഥ സങ്കടകരമാണ്. പക്ഷെ പറയാതിരിക്കാനാവില്ല. അതുകൊണ്ടു കൂടിയാണ് അനാവശ്യമാണെങ്കിലും കൂടുതലോരോന്ന് ആഗ്രഹിച്ച് പോവുന്നതെന്ന് സൂസന് നല്ല ബോധ്യമുണ്ടായിരുന്നു. സൂസന്‍ കുണ്ടിയൊന്നനക്കി. വിശപ്പ് സ്റ്റോക്ക്മാര്‍ക്കറ്റ് പോലെ കുതിച്ച് കയറുകയാണ്. ഇവിടെ ഇനിയുമിരുന്നാല്‍ അടുത്ത കുരിശു വന്ന് കേറുമെന്ന് ഉറപ്പുണ്ടായിരുന്നതു കൊണ്ട് കര്‍ട്ടനിടയിലൂടെ വീണ്