Wednesday, 29 March 2023

ശരീരവും പ്രകൃതവും


Text Formatted

 ഉടല്‍ദൂഷണം

സ്വന്തം ശരീരം നാണക്കേടാണെന്ന് കരുതുന്ന മറ്റൊരു ജന്തു ഇല്ല എന്നത് അതിപുരോഗമനം ആര്‍ജ്ജിച്ച തലച്ചോറുള്ള മനുഷ്യന്‍ മനസ്സിലാക്കാന്‍ തയാറല്ല. പരിണാമവും അതിജീവനവ്യവസ്ഥകളും സമ്മാനിച്ച ശരീരപ്രകൃതി തനിയ്‌ക്കെതിരെ തിരിയുന്ന വിചിത്ര പ്രതിഭാസം.

Image Full Width
Text Formatted

കുട്ട്യേടത്തി കറുത്തവളാണ്, സൗന്ദര്യം കുറവാണവള്‍ക്ക്, പഠിപ്പും വേണ്ടത്രയില്ല. സ്വന്തം വീട്ടുകാരാല്‍പ്പോലും അവമതിയ്ക്കപ്പെട്ടവളാണവള്‍. നേരേമറിച്ച് അവളുടെ അനുജത്തി സുന്ദരിയാണ്. കുട്ട്യേടത്തിയ്ക്കില്ലാത്തതെല്ലാം അവള്‍ക്കുണ്ട്. ശരീരാവസ്ഥകളാല്‍ ത്യജിക്കപ്പെട്ട അവള്‍ക്ക് മരണം തന്നെ ശരണം.

മലയാളത്തിലെ സാഹിതാഖ്യാനങ്ങളില്‍ ആദ്യമായി ഉടല്‍ദൂഷണ (Body shaming) ത്തിന്റെ കെടുതികളും ദുരന്തങ്ങളും ഉള്ളില്‍ത്തട്ടുമ്പടി ആഖ്യാനിക്കപ്പെട്ടത് എം.ടി. വാസുദേവൻ നായർ ‘കുട്ട്യേടത്തി' എന്ന കഥയെഴുതിയപ്പോഴാണ്. ‘ഉത്തമ സ്ത്രീ’ എന്ന പൊതുബോധത്തെ സൂചിപ്പിക്കാന്‍ അതീവ സുന്ദരിയായ അനുജത്തിയെ സൃഷ്ടിച്ച്​ മനുഷ്യശരീരത്തിന്റെ വൈവിദ്ധ്യത്തെ അപകര്‍ഷതാ ബോധത്തില്‍പ്പെടുത്തി ആത്മബോധത്തെ ഹനിയ്ക്കുന്നത് സൂചിപ്പിയ്ക്കുകയായിരുന്നു കഥാകാരന്‍.

ഉടല്‍ദൂഷണം, ശരീരത്തിന്റെ പുറംകാഴ്ചയെ സാങ്കല്‍പ്പികമായ ‘സ്റ്റാന്റേർഡ് മോഡലു’മായി താരതമ്യപ്പെടുത്തി മനസ്സിനാഘാതമുളവാക്കത്തക്കവിധം ഘോഷിയ്ക്കപ്പെടുന്ന രീതിയാണ്. അവരവർക്കില്ലാത്ത മേന്മ സൃഷ്ടിയ്ക്കുക എന്നതാണ് അക്രമിയുടെ സാഫല്യം. ശരീരത്തിന്റെ നിറമോ തൂക്കമോ മിക്കപ്പോഴും വസ്തുതാവിഷയമാണ്. ആകെയുള്ള വലിപ്പം, വികലാംഗത്വവും അതുവഴിയുള്ള ബലഹീനതയും, തലമുടി ഇല്ലായ്മ, ത്വക്കിന്റെ അവസ്ഥ, ശബ്ദത്തിലെ മാറ്റം എന്നുവേണ്ട മൂക്കിന്റെ വലിപ്പമോ ആകൃതിയോ വരെ ഈ ദൂഷണഹേതുലിസ്റ്റില്‍പ്പെടും. 

Thamaasha
സിനിമയും ടെലിവിഷനും യാഥാസ്ഥിതികത്വം പേറുന്ന ‘സുന്ദരമേനി'കളെ പ്രദര്‍ശിപ്പിക്കാതെ കൂടുതല്‍ സ്വാഭാവികമായ ശരീരങ്ങളെ ഉള്‍ച്ചേര്‍ക്കുന്നുണ്ട്. ‘തമാശ’ എന്ന സിനിമയില്‍ വിനയ്​ ഫോർട്ടും ചിന്നു ചാന്ദ്​നിയും

ഇതില്‍പ്പെടുന്നത് പൊതുവേ രണ്ടായി തിരിയ്ക്കാം. ഒന്ന്, ഒരാളുടെ പ്രത്യക്ഷരൂപവിശേഷം