Wednesday, 29 March 2023

നോവല്‍


Text Formatted
12-38-10 novel
Image Full Width
Image Caption
ചിത്രീകരണം: ശശി ഭാസ്കരൻ
Text Formatted

എട്ട്

തുറയിലേക്ക് തിരിച്ചെത്തിയ എന്നെ ഒരു ദുരന്തവാര്‍ത്ത കാത്തിരിക്കുന്നുണ്ടായിരുന്നു. രണ്ടുദിവസം മുന്‍പ് അപ്പന്‍ മരിച്ചെന്ന യാഥാര്‍ത്ഥ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

ഞാന്‍ ബുദ്ധിഭ്രമം ബാധിച്ചതുപോലെ നിലവിളിച്ചു.

അപ്പന്റെ മരണത്തോടെ കുടുംബത്തില്‍ ഞാന്‍ ശരിക്കും ഒറ്റപ്പെടുമെന്ന് അറിയുന്നതുകൊണ്ടായിരുന്നില്ല അത്. അവസാനമായി അപ്പനെ ഒന്നു കാണാന്‍ പോലും പറ്റിയില്ലെന്ന സങ്കടവും ദേഷ്യവുമായിരുന്നു.

ഒരാഴ്ചകൊണ്ടുതന്നെ അപ്പന്റെ അസാന്നിദ്ധ്യം എന്നെ ബാധിച്ചു. വീട്ടില്‍ നിന്നുള്ള കുറ്റപ്പെടുത്തലുകള്‍ അസഹ്യമായപ്പോള്‍ താമസം പൂര്‍ണമായും ബോട്ടിലേക്ക് മാറ്റി. എന്റെ പണം കൊണ്ടു നിര്‍മിച്ച വീട്ടില്‍ എനിക്കിടമില്ലാതായി. അപ്പന്‍ മരിച്ചതിന്റെ പതിനാറിന്റന്ന് മദുഗരെയെ തേടി തമിഴ്നാട്ടില്‍ നിന്ന്​ പോലീസ് വന്നു. ഭാഗ്യത്തിന് ആ സമയത്ത് അയാള്‍ അവിടെയില്ലായിരുന്നു. പക്ഷേ, എന്നേയും സെന്തിലിനേയും അവര്‍ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു. അതിന്റെ പേരില്‍ തുറയില്‍ അന്നു തന്നെ ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നു. 

എസ്തനോസ് പറഞ്ഞ കപ്പല്‍ പുറപ്പെടുന്നതിന്റെ ആറുദിവസം മുന്‍പ് രാത്രി മദുരഗെ ബോട്ടിലേക്ക് വന്നു. താടിയും മുടിയുമെല്ലാം മുറിച്ച അയാളെ ആദ്യം ഞങ്ങള്‍ക്ക് പോലും മനസ്സിലായില്ല. പക്ഷേ, അയാളൊരു ശുഭകരമായ വാര്‍ത്തയുമായാണ് വന്നത്. ആന്തമാനില്‍ താമസിക്കുന്ന തമിഴ്നാട്ടുകരായ ഒരാള്‍ അവിടെ ഞങ്ങളെ സഹായിക്കാനുണ്ടാവും എന്നായിരുന്നു അത്​. തമിഴ് എന്നു പേരുള്ള അയാളുടെ മുതുമുത്തച്ഛന്‍ സ്വാതന്ത്ര്യസമര പോരാളിയായിരുന്നു. തമിഴ് ഇപ്പോള്‍ പോര്‍ട്ട്ബ്ലയര്‍ തുറമുഖത്ത് ചരക്ക് കയറ്റുന്ന ജോലിക്കാരനാണ്. അതറിഞ്ഞതുമുതല്‍ സെന്തിലിന് ഇരിക്കപ്പെറുതിയില്ലാതായി. തന്റെ അച്ഛനെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ അവന്റെ മനസ്സില്‍ ഒരു കടല്‍ ജനിച്ചു.

എസ്തനോസ് പറഞ്ഞ കപ്പല്‍ പുറപ്പെടുന്നതിന്റെ മൂന്നുദിവസം മുന്‍പ് ഞങ്ങള്‍ ഗോവയിലെത്തി. നേരെ എസ്തനോസിന്റെ താവളത്തിലേക്ക് ചെന്നു. ആ ദിവസങ്ങളിലത്രയും സെന്തില്‍ സംസാരിച്ചത് അന്‍പരസിനെക്കുറിച്ച് മാത്രമാണ്. ലോകത്ത് ഒ