Monday, 18 October 2021

കഥ


Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

സീതാറാം

എന്ന കാല്‍നോട്ടക്കാരന്‍

Text Formatted

 

""പേര്..?''
""സീതാറാം.''
""ജോലി..?''
""ഞാന്‍..''
""ഓ വേണ്ട. അത് ഇതില്‍ പറഞ്ഞിട്ടുണ്ട്. ചെരിപ്പുകുത്തി ആണല്ലേ? ആട്ടെ, എന്താണ് ചെയ്ത കുറ്റം?''

""സാബ്, ഞാന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല.''
എഴുത്തുനിര്‍ത്തിയ പാറാവുകാരന്‍ മുഖമുയര്‍ത്തി സീതാറാമിനെ നോക്കി. കുനിഞ്ഞ ശിരസ്സുമായി നില്‍ക്കുകയാണയാള്‍. സീതാറാമിന്റെ പരിഭ്രാന്തമായ കണ്ണുകള്‍ കണ്ടിട്ടാവണം പാറാവുകാരന്‍ പേന താഴെ വച്ചുകൊണ്ട് പറഞ്ഞു.
""ശരിയായിരിക്കാം. നിങ്ങള്‍ കുറ്റമൊന്നും ചെയ്തിട്ടുണ്ടാവില്ല. പക്ഷേ, ഇതില്‍ പറഞ്ഞിരിക്കുന്നത് നിങ്ങളൊരു മോഷ്ടാവാണെന്നാണ്. ആട്ടെ, എന്താണ് മോഷ്ടിച്ചത്?''
സീതാറാം വാക്കുകള്‍ നഷ്ടപ്പെട്ടവനെപ്പോലെ നിന്നു. എന്തുപറയണമെന്ന് അയാള്‍ക്ക് നിശ്ചയമില്ലായിരുന്നു. മര്‍ദ്ദനമേറ്റ് വീങ്ങിയ അയാളുടെ കണ്‍പോളകള്‍ക്കു കീഴെ ഭയം തളര്‍ന്നു കിടന്നു. ബംഗ്ലാവിലെ മേം സാബിന്റെ വിലപിടിപ്പുള്ള ചെരിപ്പ് മോഷ്ടിച്ചു, അതാണ് തന്റെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. അത് ഇവിടെ പറഞ്ഞാല്‍ ഒരുപക്ഷേ, താന്‍ കുറ്റം സമ്മതിച്ചതുപോലായേക്കാം. ഇനി പറയാതിരുന്നാല്‍ ഇന്‍സ്‌പെക്ടര്‍ക്ക് ദേഷ്യം വരാനും മതി. അങ്ങനെ വന്നാല്‍ വീണ്ടും മര്‍ദ്ദനമേല്‍ക്കേണ്ടി വരും. ആ ഓര്‍മയില്‍ത്തന്നെ അയാള്‍ക്ക് ശ്വാസം മുട്ടി. മുഖത്തെ ചതഞ്ഞുതിണര്‍ത്ത പാടുകള്‍ക്കടിയില്‍നിന്ന് വേദന ഇടയ്ക്കിടെ പിടഞ്ഞെണീക്കുന്നുണ്ട്. ഇളകിയ പല്ലിന്റെ വിടവില്‍നിന്ന് ചുണ്ടോളമെത്തിയ രക്തത്തിന്റെ ചുവന്ന പാടുകള്‍ മങ്ങിയിട്ടില്ല. 
അയാളുടെ കൂപ്പിയ കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി. വീര്‍ത്ത കണ്‍പോളകള്‍ ഉയര്‍ത്തിയ മതില്‍ക്കെട്ടു തകര്‍ത്ത് കണ്ണുനീര്‍ത്തുള്ളികള്‍ താഴേക്കുരുണ്ടു. 
""ഉം, പൊയ്‌ക്കോ...''

സീതാറാമിന്റെ ദീനമായ കണ്ണുകളില്‍നിന്ന് നോട്ടം പറിക്കാതെ, കമ്പിയഴികള്‍ അതിരിട്ട നീണ്ട ഇടനാഴിയുടെ അറ്റത്തേക്ക് മുഖം തിരിച്ചുകൊണ്ട് പ