Wednesday, 29 March 2023

ശരീരത്തിന്റെ രാഷ്​ട്രീയം


Text Formatted

അപമാനങ്ങള്‍ വഴിമാറും,
സ്വാഭിമാനം, ശരീരികളായി മാറുന്നിടത്ത്...

സ്വന്തം ശരീരത്തെ ഇഷ്ടപ്പെടുകയാണ്​ ആദ്യം വേണ്ടത്​​. അതോടൊപ്പം വ്യത്യസ്തമായ മറ്റു ശരീരങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയണം. കാഴ്ചക്കപ്പുറമുള്ള ശരീരധര്‍മങ്ങളെ കുറിച്ചും വ്യത്യസ്തതകളിലൂടെ നിലനില്‍ക്കുന്ന ലോകത്തെക്കുറിച്ചുമുള്ള ബോധം നമ്മളെ ആനന്ദത്തിലേക്കാണ് എത്തിക്കുക

Image Full Width
Text Formatted

‘വ്യത്യസ്തതയാണ് നമ്മെ നമ്മളായി നിര്‍വചിക്കുന്നത്'
- ജോണ്‍ ലെവിസ്

റ്റുള്ളവരെ തരംതാഴ്ത്തി എന്തെങ്കിലും പറയുക എന്നത് പൊതുവെ കാണുന്ന സ്വഭാവമാണ്. അത് നിങ്ങളുടെ വണ്ണത്തെ പറ്റിയോ നിറത്തെ പറ്റിയോ ഒക്കെ സൂചിപ്പിച്ചു കൊണ്ടായിരിക്കും. ‘ഇരുട്ടത്തിരുന്നാല്‍ നിന്നെ എങ്ങനെ കാണും?' എന്ന പോലെയുള്ള ചോദ്യങ്ങള്‍ നേരിടാത്ത ഇരുണ്ട നിറമുള്ളവര്‍ കുറവായിരിക്കും. വെയിൽ കൊണ്ടാലെന്താ, നഷ്ടപ്പെടാനൊന്നുമില്ലല്ലോ എന്ന് സ്‌നേഹഭാവത്തില്‍ ഒരു സുഹൃത്ത് എന്നോട് ചോദിച്ചത് ഓര്‍ക്കുന്നു.

body shaming
‘ഇരുട്ടത്തിരുന്നാല്‍ നിന്നെ എങ്ങനെ കാണും?' എന്ന പോലെയുള്ള ചോദ്യങ്ങള്‍ നേരിടാത്ത ഇരുണ്ട നിറമുള്ളവര്‍ കുറവായിരിക്കും.

ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ തെറാപ്പിസ്റ്റ് ആയ സുഹൃത്ത് വന്ന് അവരുടെ അടുത്തെത്തിയ പതിനൊന്ന് വയസ്സുകാരിയെ പറ്റി പറയുന്നു. ഏതാനും ദിവസങ്ങളായി ഈ മിടുക്കിക്കുട്ടി സ്‌കൂളില്‍ തളര്‍ന്നുവീഴുന്നു. അന്വേഷണത്തില്‍ മനസ്സിലായത് അദ്ധ്യാപകന്‍ അവളുടെ നിറത്തെ കളിയാക്കി സംസാരിച്ചു എന്നതാണ്. ദിവസവും സാധാരണ ജീവിതത്തിലും പൊതുവേദികളിലും ഉന്നതരില്‍ നിന്നും സാധാരണക്കാരില്‍ നിന്നും ഈ കളിയാക്കലുകള്‍ ആവര്‍ത്തിക്കപ്പെടുന്നു. നിറം മാത്രമല്ല വണ്ണം, പൊക്കം, മുടി തുടങ്ങി ശരീരത്തിന്റെ പല സ്വഭാവങ്ങളും അപമാനിക്കപ്പെടുന്നത് സര്‍വസാധാരണമാണ്. കോമഡികളുടെ പ്രധാന വിഷയമായി വരുന്നത് പലപ്പോഴും ബോഡി ഷെയ്​മിങ്​ ആണ്.

ബോഡി ഷെയ്​മിങ് നടക്കുന്നത് മിക്കപ്പോഴും അതിന് വിധേയരാക്കപ്പെടുന്നവരുടെ കൂടി പങ്കുചേരലോടെയോ അതേസ്വഭാവം പേറുന്നവരില്‍ നിന്ന