Wednesday, 29 March 2023

പുസ്​തകം @ 2022


Text Formatted

ഈ നൂറ്റാണ്ടില്‍ ഇങ്ങനെയൊരു പുസ്തകം
വായിക്കേണ്ടിവരുന്നത്​  എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു

ഫാഷിസ്റ്റുകള്‍ക്കുകീഴില്‍ ജീവിക്കേണ്ടി വന്നേക്കാമെന്ന താക്കീതോടെയുള്ള ഒരു പുസ്തകം. ഇങ്ങനെയൊരു പുസ്തകം ഈ നൂറ്റാണ്ടില്‍ വായിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയതല്ല. ബ്രിട്ടീഷ് എഴുത്തുകാരനായ പോള്‍ മേസണ്‍ രചിച്ച  ‘How to Stop Fascism - History, Ideology, Resistance' എന്ന പുസ്തകത്തിന്റെ വായന 2022ലെ ഞെട്ടിപ്പിച്ച അനുഭവമായിരുന്നു.

Image Full Width
Image Caption
എൻ.ഇ. സുധീർ
Text Formatted

21-ാം നൂറ്റാണ്ടിലും മാനവരാശി  ഫാഷിസത്തെ ഭയപ്പെടേണ്ടിവരുന്നു എന്നത് എന്തൊരു ദുരന്തമാണ്? ചരിത്രത്തില്‍നിന്ന് നമ്മളൊന്നും പഠിക്കുന്നില്ല എന്ന പഴയ ചൊല്ല് ഇവിടെ അന്വര്‍ത്ഥമാവുകയാണ്. വിദ്യാഭ്യാസ കാലത്ത് പാഠപുസ്തകങ്ങളില്‍ നിന്നറിഞ്ഞ ഭൂതകാല പ്രഹേളിക മാത്രമായിരുന്നു ആദ്യമൊക്കെ ഫാഷിസം. പിന്നീട് ചരിത്രവും സാഹിത്യവും ഗൗരവമായി വായിച്ചുതുടങ്ങിയപ്പോള്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍  ഫാഷിസ്റ്റ് നരാധമന്മാരുടെ പേടിപ്പെടുത്തുന്ന കൊടും ക്രൂരതകള്‍ വായിച്ചറിഞ്ഞത് ഞെട്ടലോടെയായിരുന്നു. ഫാഷിസ്റ്റുകാലത്തെ നേരില്‍ അഭിമുഖീകരിക്കേണ്ടി വന്നവര്‍ രചിച്ച അനുഭക്കുറിപ്പുകളിലെ വേദനകള്‍  ജീവിതാന്ത്യം വരെ മനസ്സില്‍ നിലനില്‍ക്കുന്ന വിങ്ങലായി എന്നിലെ വായനക്കാരനില്‍ അവശേഷിച്ചു. ക്രൂരനാവാനുള്ള മനുഷ്യന്റെ ശേഷി വലിയ പ്രഹേളികയായി. എന്തിനും മടിക്കാത്ത ആള്‍ക്കൂട്ടങ്ങള്‍ ഈ ഭൂമിയില്‍ ഈ നൂറ്റാണ്ടില്‍ തന്നെ സഹജീവികളായി ഉണ്ടായിരുന്നു എന്ന തിരിച്ചറിവ് ഞെട്ടിക്കുന്നതായിരുന്നു. ആ ചരിത്രം അവിടെ അവസാനിക്കുമെന്നും അതിനു തുടര്‍ച്ചയുണ്ടാവില്ല എന്നതുമായിരുന്നു പിന്നീട് വന്ന തലമുറകളുടെ ഉറച്ച വിശ്വാസം. 

ആ വിശ്വാസത്തോടെയാണ് ലോകം തുടര്‍ന്നിങ്ങോട്ട് ഇത്രയും ദൂരം  സഞ്ചരിച്ചത്. 

hitler
 ഫാഷിസത്തിന്റെ രണ്ടാം വരവ് അസംഭാവ്യമല്ല എന്നാണ് ലോകമിപ്പോള്‍ ഭയത്തോടെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നത് /photo: wikimedia.org