Wednesday, 29 March 2023

കഥ


Text Formatted
ODA
Image Full Width
Image Caption
ചിത്രീകരണം: രാജേഷ് ചിറപ്പാട്
Text Formatted

ചെണ്ടയുടെയും ചിലമ്പിന്റെയും ഒച്ചയില്ലാതെ, തോറ്റംപാട്ടിന്റെ അകമ്പടിയില്ലാതെ, കോട്ടത്തിന്റെ പടികള് കേറുമ്പോള്‍ പണിക്കരുടെ കണ്ണ് നിറഞ്ഞു.

തോളിലിട്ട തോര്‍ത്തെടുത്ത് മുഖത്തെയും കഴുത്തിലെയും വിയര്‍പ്പാറ്റി  ആളൊഴിഞ്ഞ അണിയറപ്പുരയുടെ പടിയിൽ  ചെന്നിരുന്നു.

അണിയറപ്പുരയുടെ ചുമരിൽ ചോന്ന ഛായം കൊണ്ട് വരച്ച നീലിയോട് ഭഗവതിയുടെ പടം കണ്ടപ്പോള്‍ പണിക്കര്‍ക്ക് അച്ഛമ്മയെ ഓര്‍മ വന്നു. തോടും കാടും കടന്ന് പേറെടുക്കാന്‍ പോയിരുന്ന വയറ്റാട്ടിയായിരുന്നു  അച്ഛമ്മ. പണിക്കരുടെ ഏഴാം വയസ്സിലാണ് അച്ഛമ്മ മരിക്കുന്നത്. പത്ത് മക്കളെ പെറ്റ ആ വയറ്റാട്ടി ഏറ്റവും അവസാനം പെറ്റത് പണിക്കരുടെ അപ്പനെയാണ്. നീലിയോട് ഭഗവതിയെ ഊണിലും ഉറക്കത്തിലും പ്രാര്‍ത്ഥിച്ചിരുന്ന സാധുസ്ത്രീ.

‘പണിക്കരെ ഇങ്ങോട്ട് കണ്ടതേയില്ലല്ലോന്ന് ഞാന്‍ നാരാണനോട് പറഞ്ഞതേയുള്ളൂ', കോട്ടത്തിന്റെ മുറ്റത്തെ പുല്ല് മെഷീന്‍ വച്ച് ചെത്തിക്കൊണ്ടിരുന്ന രാഘവന്‍, പണിക്കരെ കണ്ട് അടുത്തേക്ക് വന്നു.

‘പണിക്കര്‌ടെ ശ്വാസം മുട്ടല് എങ്ങനിണ്ട്?'

‘കുറവ്ണ്ട്...' പണിക്കര്  പറഞ്ഞു.

‘ഒരു പ്രായം കയിഞ്ഞാ ഈ ശ്വാസംമുട്ടലൊക്കെ എല്ലാരിക്കും വരും പണിക്കരേ. എനക്കും തൊടങ്ങി. ഈ മെഷീന്‍ കൊണ്ട്ള്ള പണി തൊടങ്ങിയേ പിന്നെ പൊടി പാറല് കൂടുതലാ. തെയ്യത്തിന് എനി രണ്ട് മൂന്ന് ദിവസല്ലേ ബാക്കീല്ലൂ. അതിന് മുന്നേ മിറ്റോം വളപ്പുമൊക്കെ വൃത്തിയാക്കണം...ആ, അത് പറഞ്ഞപ്പഴാ ഓര്‍ത്തെ, തീച്ചാമുണ്ഡി കെട്ട്ന്നത് പണിക്കര്‌ടെ കുടുംബത്തിലെ ചെക്കനാന്നല്ലേ...?'

‘അതേ...', പണിക്കർ പറഞ്ഞു.

പണിക്കര്‍ക്ക് എന്തോ വിഷമം തട്ടിയിട്ടുണ്ടെന്ന് രാഘവന് തോന്നി. അണിയറപ്പുരേടെ ചേതിയില് വച്ച മെഷീനും എടുത്ത് അയാള്‍ കോട്ടത്തിന്റെ പിന്നിലേക്ക് നടന്നു.

മുറ്റത്തെ ഒരു മൂലക്ക് മേലേരിക്ക് കൂട്ടാനുള്ള സ്ഥലം വൃത്തിയാക്കിയിട്ടുണ്ടായിരുന്നു. ആ മുറ്റത്ത് ആണ്ടുകള്‍ക്കുമുന്‍പ് 16-ാം വയസ്സില് താന്‍ ആദ്യമായി ചിലമ്പ് കെട്ടി, ചാമുണ്ഡിയെ കെട്ടിയാടിയത് പണിക്കരോര്‍ത്തു. അന്ന് അപ്പാപ്പനുണ്ടായിരുന്നു. അപ്പന്റേം അപ്പാപ്പന്റേം  കൂടെ കണ്ണൂരേം കാസര്‍ക്കോട്ടിലെയും കോട്ടങ്ങളിൽ  തുലാം പത്ത് മുതല്