Wednesday, 29 March 2023

കഥ


Text Formatted

​​​​​​​​​​​​​

austin-story
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

‘ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവനു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊള്‍വാന്‍ മനുഷ്യന്‍ എന്തു മറുവില കൊടുക്കും?’
- യേശു ശിഷ്യരോട്.

ടവത്തിന്റെ വരവറിയിക്കുന്ന കോള് പിടിച്ച മാനം, ഭാരിച്ച ഉടലുമായി കറത്തുരുണ്ട് ഉടമസ്ഥന്റെ മേലെ കൂടി മന്ദം നീങ്ങി. പാറക്കെട്ടുകള്‍ തകിടം മറിച്ച്, ഭൂമിക്കടീന്ന് ന്തോ പുളഞ്ഞ് പൊത്തനെ വരുന്നതറിഞ്ഞ് ഉടമസ്ഥനന്നേരം രണ്ടടി പിന്നോക്കം വെച്ചു.

പല്ല് ഞെരിച്ച് കണ്ണ് പൂട്ടിയപ്പോള്‍ ഉള്‍ക്കണ്ണു തെളിഞ്ഞു.

രക്തം കട്ടപിടിച്ച ഉരുളന്‍ കണ്ണുകളും, ചെവിക്കുറ്റീന്ന് വളഞ്ഞ് കൂട്ടിമുട്ടാന്‍ പാകത്തിന് ബലിഷ്ഠമായ തോറ്റിയും, വേട്ടയാള്‍ ചിറകുകളുമുള്ള മുട്ടനൊരു ഈച്ച അത്യുച്ചത്തില്‍ മുരടനക്കി മണ്ണ് ചികഞ്ഞ് മെപ്പോട്ട് വരുന്നു.

അയാളുടെ നോട്ടം അറിയാതെ കൃഷിവഹകളിലേക്ക് എല്ലാമൊന്ന് പാളി.

പഞ്ഞമാസം കഴിഞ്ഞ് കായ് ഫലം മണ്ണിനടീല് നാമ്പിട്ട് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. രണ്ടാമതൊന്ന്​ ചിന്തിക്കാതെ, പുറ്റിന്‍ പൂട കണക്ക് വേരാഴ്ത്തിയ കപ്പക്കയും, കവുങ്ങും, കാച്ചിലും, ചീരയും, കറ്റാര്‍വാഴയുമടക്കം നാമ്പുകള്‍ പിഴുത് തലയിലും കക്ഷത്തിലും പേറി അലറിവിളിച്ചയാള്‍ ഓടാന്‍ തുടങ്ങി. 

നേരിയ മുന്‍കാല് രണ്ടും തല വഴിയൊന്നുഴിഞ്ഞ് ദൃഷ്ടിക്ക് വ്യക്തത വരുത്തി, പിന്‍കാലൂന്നി ചിറകടിച്ച് ഉയര്‍ന്ന ഈച്ച ഉടമസ്ഥന് പിന്നാലെ പാഞ്ഞു.

‘നീ ഇനി ഒന്നും അനുഭവിക്കുകേല അന്ത്രോസേ! സകലതും ഇനി എന്റേതാ.'

പരാമര്‍ശം തുടര്‍ന്നുള്ള ഈച്ചയുടെ അട്ടഹാസത്തില്‍ അയാളുടെ മുണ്ടങ്ങ് പേടിച്ച് എളുപ്പും വിട്ട് ജീവനും കൊണ്ട് പറന്നുപോയി.

‘എടാ കഴുവേറി, പണിയെടുപ്പിച്ചൊണ്ടാക്കിയത് കൈ മോശം വന്ന് വെറുതാക്കാര്‍ക്ക് കളഞ്ഞ് പൊളിക്കേണ്ട ഗതികേടൊന്നും ഞങ്ങക്ക് ഇന്നേ വരെ വന്നിട്ടില്ല. ഉയിരൊള്ളിടത്തോളം കാലം നീ ഇതൊന്നും തൊടുകേല!'

ഇനിയെല്ലാം തിരുഹിതം എന്ന മട്ടില്‍, അന്ത്രോസ് കൈകളുയര്‍ത്തി നട്ടതെല്ലാം സ്വര്‍ഗ്ഗത്തിലേക്ക് വലിച്ചെറിഞ്ഞു. മുഖവും കൂപ്പി ചീറ്റിക്കൊണ്ട് പാഞ്ഞു