Wednesday, 29 March 2023

കാലം കട്ടായം


Text Formatted

ധൂര്‍ത്തിന്റെ
​​​​​​​സുവിശേഷം

2023- നെപ്പറ്റി ഒരു പ്രാര്‍ത്ഥനയേ എനിയ്ക്കുള്ളൂ. എല്ലാവര്‍ക്കും കണ്ടമാനം ധൂര്‍ത്തും ആര്‍ഭാടവും നടത്താന്‍  അവസരം കിട്ടുന്ന ഒരു വര്‍ഷമായിരിക്കണമേ എന്നുമാത്രം.

Image Full Width
Image Caption
വിനോയ്​ തോമസ്​
Text Formatted

ഹാമാരിയെ അതിജീവിച്ചു എന്നുപറയുന്നത് ജീവിച്ചിരിക്കുന്നവരാണ്. കോവിഡ് വന്ന് മരിച്ചുപോയവരുടേയും ഉറ്റവരെ നഷ്ടപ്പെട്ടവരുടെയും പക്ഷത്തുനിന്ന് ആലോചിച്ചാല്‍ അടിപ്പെട്ടുപോയീന്നല്ലേ പറയാന്‍ പറ്റുകയുള്ളൂ.

അതുപോട്ടെ, എന്തായാലും ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും ജീവിച്ചിരിക്കുന്നു എന്നതുകൊണ്ട് നാം മഹാദുരന്തത്തെ അതിജീവിച്ച വര്‍ഷമാണ് 2022. നാട്ടിലെ കല്ല്യാണം, വീട്ടില്‍കൂടല്‍, അടിയന്തിരം, ഉത്സവം, പെരുന്നാള്, കാര്‍ണിവെല്‍, സാഹിത്യോത്സവം, വാര്‍ഷികം, കലാമേള, പാര്‍ട്ടിസമ്മേളനം, ബിസിനസ് മീറ്റ്  തുടങ്ങിയ ആഘോഷങ്ങളെല്ലാം മുന്‍പുള്ളതിനേക്കാള്‍ ആഡംബരത്തില്‍ തിരിച്ചുവന്ന വര്‍ഷമാണ് കഴിഞ്ഞുപോയത്. 

കാശുള്ളവരേ നിങ്ങള്‍ വമ്പന്‍ സിനിമകള്‍ക്കായും ബ്രഹ്മാണ്ഡനാടകങ്ങള്‍ക്കായും ലോകോത്തര കലാസൃഷ്ടികള്‍ക്കായും അന്താരാഷ്ട്ര സാഹിത്യോത്സവങ്ങള്‍ക്കായും പണം മുടക്കൂ.

ഞാന്‍ പറയുന്നത്, ഇനിയെങ്കിലും മനുഷ്യനിച്ചിരി ആഡംബരത്തില്‍ കാര്യങ്ങള് ചെയ്യട്ടേന്നാണ്. പരമാവധി കാശൊഴുക്കി കിടിലന്‍ പരിപാടികള്‍ സംഘടിപ്പിക്കട്ടെ. എന്തിനാണ് ഈ കാശെല്ലാം കെട്ടിപ്പൂട്ടി വെച്ചോണ്ടിരിക്കുന്നത്. കൊറോണ വന്നപ്പോ കാശുകാരന്റെ ദുരവസ്ഥ നമ്മള്‍ കണ്ടതല്ലേ. കൈയ്യിലിരിക്കുന്ന കാശ് ചെലവാക്കാന്‍ പറ്റാതെ ദരിദ്രന്‍മാരുടെയൊപ്പം നാണംകെട്ട് ജീവിച്ച കാശുകാരോടല്ലേ അന്ന് നമുക്കേറ്റവും സഹതാപം തോന്നിയത്. എന്തായാലും 2022ല്‍ അവര്‍ക്കൊക്കെ ചെറിയ ആശ്വാസം കിട്ടീന്നുള്ളതാണ് നമ്മക്കുള്ള സന്തോഷം.

covid
കൊറോണ വന്നപ്പോ കാശുകാരന്റെ ദുരവസ്ഥ നമ്മള്‍ കണ്ടതല്ലേ. കൈയ്യിലിരിക്കുന്ന കാശ് ചെലവാക്കാന്‍ പറ്റാതെ ദരിദ്രന്‍മാരുടെയൊപ്പം നാണംകെട്ട് ജീവിച്ച കാശുകാരോടല്ലേ അന്ന് നമുക്കേറ്റവും സഹതാപം തോന്നിയത്. Photo: Nelson Antoine