Monday, 18 October 2021

Film Studies


Text Formatted

യാരോ ഒരാള്‍; പവിത്രനെപ്പോലെ

യുക്തിയും അസംബന്ധതയും ചരിത്രവും കാല്‍പ്പനികതയും ബൗദ്ധികതയും യാഥാര്‍ത്ഥ്യവും ഫാന്റസിയുമെല്ലാം പലമട്ടില്‍ കൂടിക്കലര്‍ന്ന് രൂപാന്തരപ്പെട്ട ആ സവിശേഷ ഭാവുകത്വമാണ് പവിത്രന്‍ എന്ന വ്യക്തിയെയും സംവിധായകനെയും വ്യതിരിക്തനാക്കുന്നത്

Image Full Width
Image Caption
പവിത്രന്‍, ചെലവൂർ വേണുവിനൊപ്പം. ചെലവൂര്‍ വേണുവിന്റെ കോഴിക്കോട്ടെ സൈക്കോ മാസികയുടെ ആപ്പീസായിരുന്നു പവിത്രനും അരവിന്ദനും ചിന്തരവിയും ടി.വി.ചന്ദ്രനുമെല്ലാം ഉള്‍പ്പെട്ട അക്കാലത്തെ ചലച്ചിത്രകാരന്മാരുടെയും കവികളുടെയും ചിത്രകാരന്മാരുടെയും സംഗമസ്ഥാനം
Text Formatted

രിച്ചുപോയ പ്രിയപ്പെട്ടവരെക്കുറിച്ചെഴുതുകയെന്നാല്‍, മറവികൊണ്ട് പിന്‍തള്ളിയ വൈയക്തിക സങ്കടങ്ങളെ വീണ്ടും ക്ഷണിച്ചുവരുത്തലാണ്. പവിയെക്കുറിച്ചെഴുതാനിരിക്കുമ്പോഴും അതാണനുഭവം. എന്നാലിത്, ദീര്‍ഘകാലബന്ധമുള്ള പവിയെന്ന പ്രിയമിത്രത്തെക്കുറിച്ചല്ല; വെള്ളിവെളിച്ചത്തില്‍നിന്ന് മാറിനില്‍ക്കാനാഗ്രഹിച്ച പവിത്രനെന്ന (1950-2006) ചലച്ചിത്രകാരനെക്കുറിച്ചാണ്. 

പവിത്രനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരു നഷ്ടകാലം മുഴുവനുമാണ് മനസിലേക്ക് ഇരമ്പിയെത്തുക. എഴുപതുകളിലെ പുതിയ രാഷ്ട്രീയജാഗ്രതയുടെ ഭാഗമായി കേരളത്തിന്റെ സാംസ്‌കാരികമേഖലയിലാവിര്‍ഭവിച്ച നവഭാവുകത്വത്തിന്റെ സൃഷ്ടാക്കളായ ഒരു കൂട്ടം ചലച്ചിത്രകാരന്മാരുടെ അപൂര്‍വ്വസൗഭ്രാത്രത്തിന്റെ സമ്മിശ്രവികാരങ്ങളുണര്‍ത്തുന്ന സ്മരണകളെയാണ് അത് സല്‍ക്കരിക്കുന്നത്.

പി.എ. ബക്കറിനെയും അരവിന്ദനെയുംപോലുള്ളവര്‍ അകാലത്തില്‍ ഓര്‍മ്മയായപ്പോള്‍ അവരുമായുണ്ടായിരുന്ന ഊഷ്മളബന്ധത്തെക്കുറിച്ചുള്ള സുഖകരവും സങ്കടകരവുമായ അനുഭവങ്ങള്‍ പങ്കിടുവാന്‍ കൂടെയുണ്ടായിരുന്ന ചിന്തരവീന്ദ്രനും പവിത്രനും, ഒടുവില്‍ കെ.ആര്‍. മോഹനനും ജീവിതത്തോട് വിടപറഞ്ഞു.

pavithran
പവിത്രന്‍

പഴയ സുഹൃദ്‌സംഘത്തില്‍നിന്നൊരാള്‍ വിട പറഞ്ഞുവെന്നറിയുമ്പഴൊക്കെയും ആ നഷ്ടബോധം സൃഷ്ടിച്ച സങ്കടങ്ങളുമായി ടി.വി.ചന്ദ്രന്റെ ഫോണ്‍വിളിയാണ്, അവരേക്കാളെല്ലാം ഇളയവനായ എന്നെത്തേടിയെത്തുക. പവിത്രനെയും ചിന്ത രവിയെയും കെ.ആര്‍ മോഹനനെയും യാത്രയാക്കുമ