Wednesday, 29 March 2023

കഥ


Text Formatted
AFRICA
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

‘ഡാ നില്ലെടാ അവിടെ...'

കീറിപ്പറിഞ്ഞ ഷര്‍ട്ടുമായ് ഒരു പയ്യന്‍ യൂണിവേഴ്‌സിറ്റി കോളേജിന്റെ വരാന്തയിലൂടെ ചാടി മുന്നിലെ വോളിബാള്‍ കോര്‍ട്ടിലേക്ക് ഓടിക്കയറി. പിന്നാലെ സാമും കൂട്ടരും. 

‘കവര്‍ ചെയ്യടാ അവനെ.'

സാം അലറി വിളിച്ചതും അവന്റെ കൂട്ടത്തില്‍ നിന്നും പയ്യന്മാര്‍ കോര്‍ട്ടിന്റെ നാല് വശത്തേക്ക് ചിതറി. 

‘എറിഞ്ഞ് വീഴ്‌ത്തെടാ നാറിയെ...'

കോര്‍ട്ടില്‍ കളിച്ചു കൊണ്ട് നിന്നവന്മാര്‍ എന്തിനെന്ന് പോലും ചോദിക്കാതെ പന്തെടുത്ത് കോര്‍ട്ടിലേക്ക് ഓടി കയറിയവന്റെ മുഖത്തേക്ക് ഒറ്റയെറി. കൃത്യം പന്ത് മൂക്കിലേക്ക്.  ‘ആഹ്' എന്ന് വിളിച്ചുകൊണ്ട് നിലതെറ്റി അവന്‍ തറയിലേക്ക് മറിഞ്ഞ് വീണു. വീഴ്ചയുടെ ആഘാതം വക വയ്ക്കാതെ പിടഞ്ഞെണീറ്റതും നട്ടുച്ചയിലെ പൊള്ളുന്ന വെയിലിനൊപ്പം ഇളകി പറക്കുന്ന പൊടി മണ്ണിനിടയിലൂടെ അവന്‍ കണ്ടു. നാല് വശത്ത് നിന്നും പയ്യന്മാര്‍ അവന്റെ അടുത്തേക്ക് നടന്ന് വരുന്നു. ശ്വാസത്തിലൂടെ ഉള്ളിലേക്ക് ഇടിച്ചു കയറുന്ന രക്തത്തിന്റെയും പൊടി മണ്ണിന്റെയും ഗന്ധത്തോടെ അവന്‍ തിരിഞ്ഞതും സാമിന്റെ ചുരുട്ടിയ കൈ മൂക്കിലേക്ക് പതിച്ചതും ഒരുമിച്ചായിരുന്നു. വേച്ച് വേച്ച് അവന്‍ പിന്നിലേക്ക് നീങ്ങിയതും പുറകില്‍ നിന്നാരോ വീണ്ടും മുന്നിലേക്ക് പിടിച്ചു തള്ളി. മുന്നിലേക്ക് വന്നവന്റെ കഴുത്തില്‍ വലത് കൈകൊണ്ട് കുരുക്കിട്ട് പിടിച്ച് സാം മുട്ടുകാല്‍ കയറ്റി അടി വയറ്റിലേക്ക് തുടര്‍ച്ചയായി നാല് ചവിട്ട്. അതിനൊപ്പം പിടിച്ചുകൊണ്ട് ഇടത് കൈ ചുരുട്ടി കൃത്യം വൃക്കയുടെ സ്ഥാനം കണക്കാക്കി സാം ഇടിച്ചുകൊണ്ടേയിരുന്നു. കൈ അയച്ചതും വായില്‍ നിന്ന് നുരയോടെ അവന്‍ വീണ്ടും മണ്ണിലേക്ക് വീണു. ചുറ്റും കൂടി നില്‍ക്കുന്ന പയ്യന്മാരില്‍ ഒരല്പം കൂടി മുന്നിലേക്ക് വന്ന് സാം തറയിലിട്ട് തന്നെ അവന്റെ നെഞ്ചിലേക്ക് ഒരു ചവിട്ട് കൂടി കൊടുത്തു. വീണ്ടും ഒന്ന് കൂടി ചവിട്ടാന്‍ പോയതും  ‘സാമേ...' എന്ന് വിളിച്ചുകൊണ്ട് അനൂപ് അവന്റെ കാലിലേക്ക് ചുറ്റി പിടിച്ചു.

‘ഡാ വിടെടാ, ഈ നാറിക്ക് പെണ്‍പിള്ളേരെ കാണുമ്പോള്‍ ഉള്ള കഴപ്പ് ഇന്ന് തീര്‍ക്കണം...'
കാലില്‍ നിന്നും കൈ അടര്‍ത്തി അവനെ ചുറ്റി പിടിച്ചുകൊണ്ട് അനൂപ് അവനെ പുറകിലേക്ക് വ