Wednesday, 29 March 2023

അതിജീവനം


Text Formatted

ലൈവ്​ ഷോകളിൽനിന്ന്​ എന്നിലേക്ക്​
പ്രവഹിക്കുന്ന ഊർജം
, അത്​ നഷ്​ടമായ ഒരു കാലം

മ്യുസിഷന്‍ എന്ന നിലക്ക് ലൈവ് ഷോ ചെയ്യാനാഗ്രഹിക്കുന്നൊരാളാണ് ഞാന്‍. അത്തരം ഷോകളിൽനിന്ന്​ എന്നിലേക്ക്​ പ്രവഹിക്കുന്ന ഊര്‍ജ്ജം, കഴിഞ്ഞ മൂന്നുവർഷം വല്ലാതെ മിസ്​ ചെയ്​തിരുന്നു. അതില്ലാതെ ഞാന്‍ ശരിക്കും സ്​ട്രഗ്​ൾ ചെയ്​തു.

Image Full Width
Image Caption
രശ്​മി സതീഷ്​
Text Formatted

കോവിഡിനുമുമ്പും ശേഷവും എന്ന ഒരു വിഭജനം ജീവിതത്തിലുണ്ടായ കാലമാണിത്​- ഒരു സാധാരണ മനുഷ്യനെന്ന നിലയ്​ക്കും മ്യുസിഷനെന്ന നിലയ്​ക്കും ഒരു സമൂഹ ജീവിയെന്ന നിലയ്​ക്കും. പക്ഷേ, അങ്ങനെ മാത്രമായിട്ടും കാണുന്നില്ല. എവിഡൻറ്​ ആയ ഒരു സെപറേഷന്‍ എന്ന നിലയ്​ക്കുമാത്രമാണ്​ കോവിഡിനെ കാണുന്നത്​ എന്നുമാത്രം.

ഒരു മനുഷ്യനെന്ന നിലയില്‍ കോവിഡിനുമുമ്പുതന്നെ നമ്മള്‍ പല കാര്യങ്ങളിലും കണ്‍ഫ്യൂസ്ഡ് ആയിരുന്നു, ശരിയോ തെറ്റോ എന്ന ആകുലതകളുണ്ടായിരുന്നു. ഇങ്ങനെയാണോ വേണ്ടത്, പരസ്പരമുള്ള പരിഗണനക്കും മനുഷ്യത്വപരമായ കാര്യങ്ങള്‍ക്കും രാഷ്​ട്രീയ കാര്യങ്ങൾക്കും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് തുടങ്ങിയ കൺഫ്യൂഷനുകൾ. സാമ്പത്തികം, രാഷ്ട്രീയം, ജാതി, മതം, നിറം എന്നിവയുടെ പേരിൽ മനുഷ്യനും മനുഷ്യനുമായി പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ നിലനിന്നിരുന്ന സമയമാണ്. ആ സമയത്ത് തന്നെയാണ് കോവിഡിന്റെ വരവ്. തൊട്ടുമുമ്പ്​ നാം അനുഭവിച്ച പ്രളയം എന്ന പ്രകൃതി ദുരന്തം പോലെയായിരുന്നില്ല ഇത്​. ഒരാള്‍ക്ക് ഒരാളെ ചെന്ന് സഹായിക്കാന്‍ പറ്റുന്ന അവസ്ഥപോലുമില്ലായിരുന്നു. ആരോഗ്യപരമായി ബാധിക്കുന്നതുകൊണ്ടും ഐസൊലേഷന്‍ ആവശ്യപ്പെടുന്നതുകൊണ്ടും പരസ്പരം മനുഷ്യര്‍ കണ്ടുനിൽക്കുക, കേട്ടുനിൽക്കുക, അനുഭവിച്ച് തീര്‍ക്കുക എന്നതിനപ്പുറത്തേക്ക് ആരോഗ്യ പ്രവര്‍ത്തകരൊഴികെ എല്ലാവര്‍ക്കും പല തരത്തില്‍ നിയന്ത്രണങ്ങൾക്ക്​ വിധേയരാകേണ്ടിവന്നു.

rashmi 1

പെ​ട്ടെന്ന് ഇങ്ങനെയൊരു അവസ്ഥ വന്നപ്പോള്‍, പ്രൊഫഷണലി ഉള്ള ഒരു ടൈം സമയ സൂചികയിലില്ലാതായി. ക്ലോക്ക്​ എന്നുപറയുന്ന സാധനത്തോട് നമ്മള്‍ കമ്മിറ്റഡ് ആവാതെയാ