Wednesday, 29 March 2023

അടിമമക്ക


Text Formatted

ആദിവാസി എന്ന്​ പറയാൻ പോലും
​​​​​​​നാണിക്കുന്ന
ആദിവാസികളുമുണ്ട്​

ആദിവാസിയെന്ന പേരിലുള്ള ആനുകൂല്യത്തില്‍ വിദ്യാഭ്യാസവും, ജോലിയുമായി കഴിയുമ്പോള്‍ ആദിവാസിയെന്ന പേരിനോട് അവഗണനയും, സ്വന്തം വിഭാഗത്തെ തിരിഞ്ഞു നോക്കാത്ത അവസ്ഥയുമാണ്. ആദിവാസി സര്‍ട്ടിഫിക്കറ്റ് ഉള്ളതുകൊണ്ടാണ് സ്വന്തമായി വീടുപണിയാന്‍ പോലും ആനുകൂല്യം കിട്ടുന്നത്. ആദിവാസിയെന്ന് പറയാന്‍ മടിയും, എന്നാല്‍, ആ പേരില്‍ കിട്ടുന്നതെല്ലാം വാങ്ങിയെടുക്കുകയും ചെയ്യുന്നു. ഇത് എന്തൊരു വിരോധാഭാസമാണ്.

Image Full Width
Image Caption
Photo : keralaculture.org
Text Formatted

അധ്യായം 30 (തുടർച്ച)

മൂന്നാമത്തെ മരണാനന്തര  ചടങ്ങാണ്  ‘കൂട്ടം'. 
കാക്കപ്പിലെ എന്നറിയപ്പെടുന്ന ഇത്​ വര്‍ഷാവസാനമാണ് നടത്തുക. കൂട്ടത്തിന്റെ മുന്നോടിയായി മരിച്ചുപോയ കാര്‍ന്നോന്മാര്‍ക്ക് ചോറുവെച്ച്, ചോറിന്റെ വിഹിതം കാട്ടുകൂവയുടെ ഇലയില്‍ വിളമ്പിവെയ്ക്കും. ഇതിനെ  ‘അച്ഛരണ്ട' ചോറ് വെയ്ക്കുക എന്നാണ് ഞങ്ങള്‍ പറയുക. ചെമ്മത്തിലെ കാര്‍ന്നോന്മാരെല്ലാം അന്നവിടെ വരും. അതില്‍ മുതിര്‍ന്ന ഒരാളുടെ പേരില്‍ നെല്ലു കെട്ടും.  ‘മൂരുത്ത നെല്ല്' കെട്ടല്‍ എന്നാണിതിനെ പറയുന്നത്. അന്ന്​ അവിടെ വന്നവര്‍ക്കെല്ലാം ഭക്ഷണമുണ്ടാക്കി കൊടുക്കും. മൂരുത്ത നെല്ല് കെട്ടിക്കഴിഞ്ഞാല്‍ മരിച്ചയാളുടെ കുടുംബക്കാരും, അവരുടെ ചെമ്മത്തിലെ മുതിര്‍ന്നവരും വീണ്ടും വ്രതമാരംഭിക്കും. മൂരുത്ത നെല്ല് കെട്ടല്‍ കഴിഞ്ഞ് ചെമ്മക്കാരനും, സഹായിയും ചെമ്മത്തിലെ മറ്റ് കുടുംബക്കാരുടെ വീടുകളിലെല്ലാം പോയി നെല്ല് ശേഖരിക്കും. എല്ലാവരും അവരവരുടെ വിഹിതം കൊടുക്കും. ചെമ്മക്കാരന്‍ വീട്ടില്‍ വരുമ്പോള്‍ നെല്ല് കൊടുക്കാന്‍ പറ്റാത്തവര്‍ കൂട്ടം തുടങ്ങുന്നതിനു മുമ്പായി അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടു കൊടുക്കും. ഇങ്ങനെ കിട്ടുന്ന നെല്ല് കുത്തി അരിയാക്കി കൂട്ടത്തിന് സദ്യയുണ്ടാക്കാന്‍ ഉപയോഗിക്കും.

മരിച്ചയാളെ സങ്കൽപ്പിച്ച്​ മുറ്റത്ത് അരികൊണ്ട് മനുഷ്യരൂപം വരയ്ക്കും. ഇതിനു ചുറ്റും ഇരിക്കുന്ന സ്ത്രീകള്‍ മരിച്ചയാളുടെ ഓര്‍മകള്‍ ഓര്‍ത്ത്, പറഞ്ഞു കരഞ്ഞ്, ഇടതുകൈകൊണ്ട് മനുഷ്യരൂപം മായ്​ച്ചു കളയും.

ഇപ്പോൾ നെല്ല് കിട്ടാത്തതുകൊണ്ട് പൈസയാണ് എല്ലാവരും കൊടുക്കുന്നത്. ആ പൈസകൊണ്ട് കൂട്ടത്തിനുവേണ്ട കര്‍മത്തിനും, സദ്യയ്ക്കുമുള്ള സാധനങ്ങള്‍ വാങ്ങും. ചടങ്ങിന് വരുന്നവരെല്ലാം അടക്