Monday, 18 October 2021

Deconstructing the Macho


Text Formatted

പിതൃമേധാവിത്വത്തിന് പതിവ്രതകളെ മാത്രമല്ല,
​​​​​​​‘പിഴച്ചവരെയും’ ആവശ്യമുണ്ട്

ടീനേജിന്റെ ആരംഭത്തിലുള്ള ഒരു കുട്ടിയുടെ അപകടകരമാം വിധമുള്ള ആണ്‍ബോധം രൂപപ്പെടുന്നത്, തനിക്ക് കീഴിലുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന ശരീരങ്ങളുടെ മേലുള്ള കര്‍തൃത്വം തനിക്ക് അവകാശപ്പെട്ടതാണ് എന്ന് ധരിച്ചുകൊണ്ടാണ്

Image Full Width
Image Caption
അലീന
Text Formatted

ഞ്ചു വയസ്സുള്ളപ്പോഴാണ് ആദ്യമായി ലൈംഗീകാതിക്രമം നേരിടുന്നത്. അന്ന് പതിമൂന്ന് വയസ്സുണ്ടായിരുന്ന ഒരു കസിനാണ് ആ കൃത്യം ചെയ്തത്. കുഞ്ഞനിയത്തിയെ ഗ്രൂം ചെയ്യാനും നടന്നത് ആരോടും പറയാതെ മറച്ചു വെക്കാന്‍ പഠിപ്പിക്കാനും അന്ന് ആ കുറ്റവാളിക്ക് കഴിഞ്ഞു.

പത്തു വര്‍ഷമെങ്കിലും മുന്‍പാണ്. അയല്‍വാസിയായ, മധ്യവയസ്‌കയായ ഒരു സ്ത്രീ എന്റെ അമ്മയോട് കരഞ്ഞു പറയുന്നത് കേട്ടതാണ്. മറ്റൊരു അയല്‍വാസിയുടെ ഏകദേശം പതിമൂന്ന് വയസ് പ്രായമുള്ള മകന്‍ അവരുടെ മുന്നില്‍ ലിംഗം പ്രദര്‍ശിപ്പിക്കുന്നു, അശ്ലീല ആംഗ്യങ്ങളും മറ്റും കാണിക്കുന്നു. എനിക്ക് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പുറമേ മാന്യനായൊരു കുട്ടിയായിരുന്നു. പക്ഷേ, അയല്‍പക്കത്തെ ഏറ്റവും വള്‍നറബിള്‍ ആയ (രണ്ടു കാലിലും നീരുള്ളതുകൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടുള്ള, പ്രായമുള്ള, മക്കളില്ലാത്ത) സ്ത്രീയെ തന്നെ തന്റെ ""ഇര''യായി അവന്‍ തിരഞ്ഞെടുത്തു. പതിമൂന്ന് വയസ്സിന്റെ ഇളം പ്രായത്തില്‍ തന്നെ അവനറിയാം തന്റെ ലിംഗത്തിന് സമൂഹത്തിലുള്ള പ്രാധാന്യം. അത് അവഗണിക്കാനാവാത്തതാണെന്നും. അതുകൊണ്ടുതന്നെ ഈയിടെ നടന്ന സംഭവത്തിലൊന്നും തെല്ലും ആശ്ചര്യമില്ല. മാറ്റം പതുക്കെയാണല്ലോ എന്ന ഭീതി മാത്രമേയുള്ളൂ.

പുരുഷന്റെ ലോകമാണിതെന്ന് വിശ്വസിച്ചുകൊണ്ടാണ് കുട്ടികള്‍ വളര്‍ന്നു വരുന്നത്. ഉദാഹരണമായി അവരവരുടെ കുടുംബങ്ങളിലെ അവസ്ഥ മാത്രം ആലോചിച്ചാല്‍ മതി. വീട്ടിലെ ജോലികളുടെ തുല്യമല്ലാത്ത വിഭജനം, പാചകവും തുന്നല്‍പ്പണികളും "അന്തസില്ലാത്തതാകുന്നത്', പെണ്‍കുട്ടികള്‍ക്കു മാത്രം കുടുംബം നോക്കാനുള്ള പരിശീലനം എന്നിവ ചിലതു മാത്രമാണ്. ആണ്‍കുട്ടികള്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്ന് വിയര്‍ത്തൊലിച്ച് കയറി വരുമ്പോള്‍ ഇത്തിരി ഇരുട്ടിയാലും സാരമില്ല. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ നിന്ന് വരാന്‍ താമസിച്ചാല്‍, ചോദ്യം ചെയ്യല്‍, പേടിപ്പിക്കല്‍, ഭീഷണി തുടങ്ങിയ കലാപരിപാടികളും. ഗ്രൗണ്ടുകള്‍ പോലുള്ള പൊതുവിടങ്ങളില്‍ ശരീരമിളകിയുള്ള കളികള്‍ക്ക് ആര്‍ത്തവസമയത്ത് പെണ്‍കുട്ടികളെ അനുവദിക്കാത്ത മാതാപിതാക്കളെ അറിയാം.

സ്തനവളര്‍