Wednesday, 20 October 2021

Kannada Short Story


Text Formatted
ഇരുള്‍-വിടരും-മുമ്പ്
Image Full Width
Image Caption
ചിത്രീകരണം: സൂരജ കെ.എസ്
Text Formatted

രുഭൂമിയിലെ തണുപ്പില്‍ മഹേഷ വിറയ്ക്കുവാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് ഏഴു വര്‍ഷവും മൂന്നു മാസവുമായി. എവിടെയാണെന്നും എന്തുചെയ്യുകയാണെന്നുമറിയാത്ത അവസ്ഥയില്‍ കിടക്കുകയാണ് അവനിപ്പോള്‍. പാത്രിരാത്രി സമയം. ഉറക്കത്തില്‍നിന്നുണരുന്നതുപോലെ അവന്‍ കണ്ണുകള്‍ പാതി തുറന്നു. എല്ലാം കെട്ടുപിണഞ്ഞുകിടക്കുന്നതായി കണ്ടു! താന്‍ ഇതുവരെ കണ്ട ചിത്രങ്ങള്‍ക്കും തന്റെ ഓര്‍മ്മകള്‍ക്കും ബന്ധമുള്ളതുപോലെയും ഇല്ലാത്തതുപോലെയും കാണുന്നു. മനസ്സ് പുളകം കൊണ്ടു. ഹൃദയം ഉച്ചത്തില്‍ മിടിക്കാനാരംഭിക്കുന്നത് മെല്ലെ ചെവിയില്‍ കേള്‍ക്കുന്നു. കണ്ണുകള്‍ മൂടി തലച്ചോറിന്റെ സഹായത്തോടെ മനസ്സിനെ പിറകിലേക്ക് വലിച്ചു.

രണ്ട്

മഹേഷ പെട്ടെന്ന് എഴുന്നേറ്റ് ഇരുന്നു. അത് സ്വപ്നമായിരുന്നെന്ന് അവന് മനസ്സിലാകുവാന്‍ തെല്ലു സമയമെടുത്തു. ചുറ്റിലേക്കും തല തിരിച്ചു നോക്കി. ഇരുണ്ടയന്തരീക്ഷത്തില്‍ തലയ്ക്കു മീതെ മങ്ങി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ബള്‍ബ്. ദൂരെ മസറ*യിലെവിടെയോ കുരയ്ക്കുന്ന പട്ടിയുടെ ശബ്ദം അവ്യക്തമായി കേള്‍ക്കുന്നുണ്ട്.

"ഇവിടെയെല്ലാം പട്ടിയെ കാണണമെങ്കില്‍ മരുഭൂമിയിലുള്ള ഈന്തപ്പനത്തോട്ടത്തിലേക്ക് പോകണം' എന്നു പറഞ്ഞ തന്റെ ഫോര്‍മാന്‍ മൈക്കിളിന്റെ വാക്കുകള്‍ അവനോര്‍മ്മ വന്നു. തല്‍ക്ഷണംതന്നെ അവന്റെ മനസ്സിലേക്ക് കടന്നു വന്നത് ആ സ്വപ്നമാണ്! അതുതന്നെയാണ് അവനെ ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പ്പിച്ചതും. അതൊരു കറുത്ത ടാര്‍ റോഡാണ്, അവന്‍ ഓടിക്കൊണ്ടിരിക്കുന്നു, പിറകില്‍ അവനെ തുരത്തിക്കൊണ്ടു വരുന്ന നൂറു കണക്കിന് പട്ടികള്‍, കാലുകള്‍ തളര്‍ന്ന് അവന്‍ താഴേക്ക് വീണപ്പോള്‍ ആ പട്ടിക്കൂട്ടം അവനെ വളഞ്ഞാക്രമിച്ച് അവന്റെ അവയവങ്ങളെ കടിച്ചു വലിക്കുന്നു, ചില പട്ടികള്‍ അവനെ കടിച്ചു കീറി തുപ്പുന്നു, പിറകില്‍ നില്‍ക്കുന്ന പട്ടികള്‍ ആ മാംസം ഭക്ഷിക്കാനായി തമ്മില്‍ കലഹിച്ചുകൊണ്ടിരിക്കുന്നു. മഹേഷ കണ്ണാടിയില്‍ തന്റെ മുഖത്തെ നോക്കി. ചെറുതായി