Monday, 18 October 2021

Deconstructing the Macho


Text Formatted

തിരുത്തലുകള്‍ അസാധ്യമാക്കുന്ന "സന്തുഷ്ട കുടുംബങ്ങള്‍''

ജനനം മുതല്‍ ഒരു പെണ്‍കുട്ടിയെ കുടുംബത്തിന് ബാധ്യതയാക്കി മാറ്റാന്‍ ശേഷിയുള്ളതാണ് ആണ്‍ബോധം. അതിന്റെ ആദ്യ സ്വരം നമ്മളറിയുന്നത് മിക്കപ്പോഴും അമ്മമാരിലൂടെയെന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്ന സത്യം

Image Full Width
Image Caption
ഫെബിന്‍. കെ. എം.
Text Formatted

""The battles, as usual, have been played out on women's bodies, extruding Botox at one end and burkas at the other''Arundhati Roy (Capitalism: A Ghost Story) 

തുടക്കവും ഒടുക്കവും നിശ്ചയമില്ലാത്ത ഒന്നിനെക്കുറിച്ചുള്ള എഴുത്താണിത്. കാലങ്ങളായി തുടരുന്നത്. വായിച്ചും എഴുതിയും സിനിമയെടുത്തും പ്രസംഗിച്ചും കൂട്ടായും ഒറ്റയായും നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ തിരുത്തലുകള്‍ അപ്രാപ്യമാകുന്ന കാലത്തേക്കാണോ നടന്നടുക്കുന്നത് എന്ന തോന്നല്‍ വരും. വടവൃക്ഷം പോലെ വേരുകളോടുന്ന, വഴിയോ ആഴമോ തിരിച്ചറിയാത്തത്ര സൂക്ഷ്മതയില്‍ ജീവിതമാകെയാണ് ആണ്‍ബോധത്തിന്റെ പടര്‍ച്ച.

വിദ്യാഭ്യാസത്തിനോ കര്‍മ്മരംഗത്തെ മികവിനോ പൊതു സ്വീകാര്യതയ്‌ക്കോ ഒരാളുടെ ഉള്ളിലുള്ള ആണ്‍ ബോധത്തെ മറയ്ക്കാനാവില്ലെന്ന ആദ്യ ബോധ്യപ്പെടലായിരുന്നു അത്

​​​​​​​""തീപ്പൊരിയായിരുന്നു, ഇപ്പോ ദാ കണ്ടില്ലേ കുട്ടിയെ എടുത്ത് നടക്കുന്നു'', തന്റെ മുന്‍ സഹപ്രവര്‍ത്തകയെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിശേഷിപ്പിച്ച വാചകങ്ങളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേട്ട ഈ വാചകം ഞാനിപ്പോള്‍ ഓര്‍ത്തെടുത്തത് എന്തിനാണ്? പ്രായക്കുറവ് കൊണ്ടും തുടക്കക്കാരിയുടെ പേടി കൊണ്ടും അടക്കിയ മറുപടിയുടെ തിരിച്ചറിവ് കൊണ്ടാവാം. വിദ്യാഭ്യാസത്തിനോ കര്‍മ്മരംഗത്തെ മികവിനോ പൊതു സ്വീകാര്യതയ്‌ക്കോ ഒരാളുടെ ഉള്ളിലുള്ള ആണ്‍ ബോധത്തെ മറയ്ക്കാനാവില്ലെന്ന ആദ്യ ബോധ്യപ്പെടലായിരുന്നു അത്.

arundathy