Wednesday, 29 March 2023

നോവല്‍


Text Formatted
rihan-rashid-novel
Image Full Width
Image Caption
ചിത്രീകരണം: ശശി ഭാസ്കരൻ
Text Formatted

പതിനേഴ്

നാട്ടിലെത്തിയെങ്കിലും എനിക്കുവേണ്ടി കാത്തിരിക്കാനോ അന്വേഷിക്കാനോ ആരുമില്ലായിരുന്നു.

അപ്പന്റെ കല്ലറയില്‍ പോയി കുറച്ചുനേരം ഇരുന്നു. അന്നു തന്നെ ആല്‍ബര്‍ട്ടാശനേയും ചെന്നു കണ്ടു.

ഇത്രനാളും എവിടെയാണെന്ന് അങ്ങേര് മാത്രമേ അന്വേഷിച്ചുള്ളൂ. കാര്യങ്ങള്‍ ഏകദേശം ഞാന്‍ ചുരുക്കിപ്പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അങ്ങേരെന്നെ അനുകമ്പയോടെ നോക്കി.

ബോട്ടിലിപ്പോഴും ഒരൊഴിവുണ്ട്. ആശാനത് പറഞ്ഞെങ്കിലും എനിക്ക് ബോട്ടില്‍ കയറാന്‍ തോന്നിയില്ല. മനസ്സ് നിറയെ അപ്പോഴും കൈരളി തന്നെയായിരുന്നു. ഞാനൊന്നു മൂളുക മാത്രം ചെയ്തു. അവിടെ നിന്നും വീട്ടിലെത്തെയെങ്കിലും ഞാനൊരു അപരിചിതനായിരുന്നവര്‍ക്ക്. ആ രാത്രി എങ്ങിനെയെല്ലാമോ അവിടെ കഴിച്ചുകൂട്ടിയതാണ്. എല്ലാമായിരുന്നിട്ടും ആരുമല്ലാതാവുന്ന വേദന അനുഭവിച്ചു. അപ്പനുണ്ടായിരുന്നെങ്കില്‍..

അതോര്‍ത്തപ്പോള്‍ കണ്ണുനിറഞ്ഞു. ഉറക്കം വരാതായപ്പോള്‍ കടപ്പുറത്തോട്ട് ഇറങ്ങി. മണലില്‍ മലര്‍ന്നു കിടന്ന് നക്ഷത്രങ്ങളെ നോക്കി. പക്ഷേ ഭൂതകാലത്തെ തിരിച്ചുവാങ്ങാന്‍ മാത്രം ഞാന്‍ ധനികനല്ലായിരുന്നു. അതോര്‍മ്മിക്കാന്‍ മാത്രമെ എല്ലാ മനുഷ്യര്‍ക്കും സാധിക്കുകയുള്ളൂ!

ആകാശം നോക്കികിടക്കെ മാത്യൂസ് പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി മനസിനകത്ത് കടലുപോലെ മറിഞ്ഞു. രാത്രിക്കാണെങ്കില്‍ ഒരു കപ്പലിന്റെ രൂപവും ഭാവവുമായിരുന്നന്ന്. അടുത്ത ദിവസം തന്നെ കൃഷ്ണപ്രസാദിനെ ചെന്നുകണ്ടു. മുത്തുലക്ഷ്മിയെ കണ്ടതും മറ്റും അവന്‍ വിശദമായത്തന്നെ സംസാരിച്ചു. മടങ്ങാന്‍ നേരം ആന്തമാന്‍ ജയിലില്‍ വച്ചുകണ്ട ത്യാഗരാജന്‍ ആരായിരുന്നെന്ന അവന്റെ ചോദ്യത്തിന് മുന്നില്‍ ഞാന്‍ നിസ്സഹയനായി. എന്തുചെയ്യണം എന്നകാര്യത്തില്‍ എനിക്കു മുന്‍പില്‍ വഴികളൊന്നും ഇല്ലായിരുന്നു. അവനാണ് മാത്യൂസ് പറഞ്ഞ കാര്യങ്ങള്‍ വച്ച് ഒരിക്കല്‍ കൂടെ അന്വേഷണം നടത്താനുള്ള പ്രതീക്ഷ പങ്കുവച്ചത്. അവനും കൂടെയുണ്ടാവുമെന്ന വാക്കു തന്നു. അവന്റെ ആ ധൈര്യത്തിനു പുറത്താണ് മാത്യൂസിനെ ചെന്നുകാണാന്‍ തീരുമാനിച്ചത്. 

അയാള്‍ സൂചിപ്പിച്ചതു പ്രകാരം കൈരളി ഇന്ത്യന്