Monday, 18 October 2021

U.S. and Covid 19


Text Formatted

വൈറസ് തളര്‍ത്തുന്ന,

 മരണം പുല്‍കുന്ന ഡോക്​ടർമാർ

ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും അവഗണനയും ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാരുടെ, നഴ്‌സുമാരുടെ മരണത്തിനു കാരണമായിട്ടുള്ളത് ജനാധിപത്യത്തിന്റെ നാടായ അമേരിക്കയിലാണ്- കോവിഡ്​  അ​മേരിക്കയെ എങ്ങ​നെ ബാധിച്ചുവെന്നതിന്റെ ഏറ്റവും ആധികാരികമായ വിശകലനം

Image Full Width
Image Caption
കോവിഡ് പ്രതിസന്ധി നിരവധി ആരോഗ്യപ്രവര്‍ത്തകരുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ട്. കടുത്ത മാനസിക സംഘര്‍ഷത്തില്‍ അടിഞ്ഞ് പോയവര്‍, ആശ നഷ്ടപ്പെട്ടവര്‍, അതിക്ഷീണത്തില്‍ തളര്‍ന്നവര്‍ ഇക്കൂട്ടത്തിലുണ്ട് / Photo: Wikimedia Commons

Text Formatted

രു ഡോക്ടറുടെ മരണം, ഒരു മഹാമാരി പൊട്ടിപ്പുറപ്പെടുന്നു എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞതോടെയാണ് കോവിഡ് 19 ജൈത്രയാത്ര തുടങ്ങിയത്. പുതിയ വൈറസ് മാരകമാണെന്ന് ലോകത്തെ അറിയിച്ചതിനുള്ള ശിക്ഷ ലഭിച്ച ഡോക്ടറുമായിരുന്നു ഇത്. വുഹാനിലെ ലീ വെന്‍ ലിയാങ്. വെറും  33 വയസ്സ്. ഭരണകൂടത്തിന്റെ അനാസ്ഥയും കാപട്യവും ഒരു വൈറസും ചേർന്ന് ചികില്‍സിക്കാനൊരുമ്പെടുന്ന ഡോക്ടറെ കൊന്നുകളയുക എന്നത് വരാനിരിക്കുന്ന കെടുതികളുടെ കാഹളവുമായിരുന്നു. ഏകാധിപത്യത്തിന്റെ നാടായ ചൈനയിലാണ് ഇത് നടന്നതെന്ന്  ന്യായം പറഞ്ഞ് തള്ളിക്കളയാനാവില്ല ഈ മരണശിക്ഷ.

li-wenliang
ലീ വെന്‍ ലിയാങ്. ചൈനയിലെ കോവിഡ്​ ബാധ ലോകത്തെ ആദ്യമായി അറിയിച്ച ഡോക്​ടർ. ചൈനീസ്​ ഭരണകൂടത്തിന്റെ ഭീഷണിക്ക്​ വിധേയനായ അദ്ദേഹം കോവിഡ്​ ബാധിച്ചാണ്​ മരിച്ചത്​

ഒട്ടും പര്യാപ്തമല്ലാത്ത, ലാഭേച്ഛ മുന്‍ വിധികള്‍ തീര്‍ക്കുന്ന ആതുരസേവനവ്യവസ്ഥകളും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും അവഗണനയും ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാരുടെ (നഴ്‌സുമാരുടേയും) മരണത്തിനു കാരണമായിട്ടുള്ളത് ജനാധിപത്യത്തിന്റെ നാടായ അമേരിക്കയിലാണ് എന്നതാണ് സത്യം.

ചികില്‍സിക്കുന്ന ഡോക്റ്റര്‍ക്ക് രോഗം പകരുക, അതുമൂലം മരിക്കുക

ചരിത്രത്തില്‍ പണ്ട് എഴുതപ്പെട്ട് പിന്നീട് കീറിപ്പോയ പേജിലെ വാക്യമാണിത്. 2020  ആദ്യം ആ അദ്ധ്യായങ്ങള്‍ വീണ്ടും തുറക്കപ്പെട്ടു. ക്ഷയരോഗികളെ ചികില്‍സിച്