Wednesday, 29 March 2023

പുതിയ സിനിമ, പുതിയ പഠനം


Text Formatted

ഇൻസ്​റ്റിറ്റ്യൂട്ടുകൾ അറിയുന്നുണ്ടോ,
​​​​​​​സിനിമ മാറുകയാണ്​...

പത്തും ഇരുപതും കൊല്ലം അസിസ്റ്റ് ചെയ്ത് ആളുകള്‍ ഒരു പടമെടുത്തിരുന്ന കാലത്തുനിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ഒന്നോ രണ്ടോ കൊല്ലം കൊണ്ട് കുട്ടികള്‍ നേരെവന്ന്​ സിനിമയെടുക്കുന്ന കാലമാണിതെന്ന് ഓര്‍ക്കണം. അപ്പോള്‍, അതിനനുസരിച്ച് പെഡഗോജി   മാറ്റണം.

Image Full Width
Image Caption
ബി. അജിത്കുമാര്‍
Text Formatted

മ്മുടെ സിനിമാ പഠനവുമായും അതിന്റെ ബോധനശാസ്ത്രവുമായും (Pedagogy) അക്കാദമിക് അഡ്മിനിസ്ട്രേഷനുമായും ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടക്കം മുതല്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരിക്കുന്നതുതന്നെ, ഇത്തരമൊരു സ്ഥാപനത്തിന് വേണ്ട പഠനാന്തരീക്ഷമില്ലാത്ത ഒരിടത്താണ്. സിനിമയെപ്പോലെ, ചുറ്റുപാടുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയും ചലച്ചിത്രപ്രവര്‍ത്തകരുമായുള്ള ആശയവിനിമയങ്ങളിലൂടെയും പഠിക്കേണ്ട ഒരു വിഷയം ഇതുപോലൊരു സ്ഥലത്തുവന്ന് പഠിക്കാനും പഠിപ്പിക്കാനും കഴിയുമോ എന്ന് പരിശോധിക്കപ്പെട്ടില്ല. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ വരാതെ പോയതിനു പുറകിലും ഇതൊരു കാരണമാണ്.

പൂനെയിലും കൊല്‍ക്കത്തയിലും അഡയാറിലും അവിടുത്തെ ലോക്കല്‍ ഫിലിം ഇന്‍ഡസ്ട്രിയല്‍ ഏരിയകളിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുള്ളത്. കേരളത്തിലെ ആദ്യത്തെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്തോ എറണാകുളത്തോ തുടങ്ങാമായിരുന്നു. തിരുവനന്തപുരത്ത് ചിത്രാഞ്ജലിയുണ്ടല്ലോ. വിദ്യാര്‍ഥികള്‍ക്ക് സിനിമാ പ്രാക്ടീഷണര്‍മാരുമായി ബന്ധപ്പെടാനും അവിടെ സൗകര്യമുണ്ട്. സിനിമ എന്നാല്‍ ലൈവ് ആയി പ്രാക്ടീസ് ചെയ്യേണ്ട വിഷയമാണ്. കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുള്ള തെക്കുംതലയില്‍ സിനിമ കാണാന്‍ ഒരു തിയേറ്റര്‍ പോലുമില്ല, തിയറ്ററുള്ളത് പാലായിലാണ്. ഒരു അര്‍ബന്‍ ബേസ്ഡ് ഇന്‍ഡസ്ട്രി കൂടിയായതിനാല്‍, അര്‍ബന്‍ സെന്ററുമായി ബന്ധപ്പെട്ട സ്ഥലം വേണമായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്. അതില്‍നിന്നുതന്നെ കുഴപ്പം തുടങ്ങി.

krn