Monday, 18 October 2021

Children's Book


Text Formatted

ആണ്‍കുട്ടികള്‍ കരയാമോ?

ആണ്‍കുട്ടികള്‍ക്ക് പിങ്ക് കുപ്പായമിടാമോ?

ആണ്‍കുട്ടികള്‍ക്ക് പൊട്ടുതൊടാമോ?

റൂഹിക്കും യഷിനും വേണ്ടി ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ എഴുതിയ കഥ കുഞ്ഞു ലവന്റെ വലിയ ചിന്തകള്‍  പരിചയപ്പെടുത്തുന്നു

Image Full Width
Text Formatted

രണ്‍ ജോഹര്‍ എഴുതിയ "കുഞ്ഞു ലവന്റെ വലിയ ചിന്തകള്‍' (The Big thoughts of little Luv) എന്ന കുട്ടികളുടെ പുസ്തകത്തിന്റെ ആമുഖം തുടങ്ങുന്നതിങ്ങനെയാണ്, ""എന്റെ പേര് കരണ്‍ ജോഹര്‍, ഞാന്‍ യഷിന്റെയും റൂഹിയുടെയും അഭിമാനമുള്ള അമ്മയാണ്. അല്ലെങ്കില്‍ അങ്ങനെയാണ് ഞാന്‍ എന്നെ കാണുന്നത്. എന്റെ കുടുംബത്തെ നോക്കൂ, എന്തെങ്കിലും പഴയ നിയമങ്ങള്‍ അവിടെ ബാധകമാണോ? ഞാന്‍ വാടകഗര്‍ഭപാത്രത്തിലൂടെ കുട്ടികളെ സ്വീകരിച്ച ഒറ്റയാണാണ്. എന്റെ വീട് എന്നു വച്ചാല്‍ അമ്മുമ്മയും അച്ഛനും കുട്ടികളും ആണ്. പരമ്പരാഗത "പൂര്‍ണ' കുടുംബത്തില്‍ നിന്നു തീര്‍ത്തും വ്യത്യസ്തം.''

KARAN
റൂഹിക്കും യഷിനുമൊപ്പം കരണ്‍ ജോഹര്‍ / Photo:Instagram/Karan Johar

റൂഹിക്കും യഷിനും വേണ്ടി ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ എഴുതിയ കഥയെയാണ് ഇവിടെ പുസ്തകമാക്കിയിരിക്കുന്നത്. ആണ്‍കുട്ടികളെക്കുറിച്ചുള്ള മുന്‍വിധികള്‍ അവരില്‍ അടിച്ചേല്പിക്കുന്നതിനെക്കുറിച്ച് ഇത്രയും മനോഹരവും ധീരവുമായി എഴുതിയിട്ടുള്ള പുസ്തകങ്ങള്‍ കുറവാണ്. മനുഷ്യരെ ആണ്‍-പെണ്‍ എന്ന് രണ്ടു കളത്തിലായി കറുപ്പും വെളുപ്പുമായി കാണുന്നതിലെ അസംബന്ധത്തെ കുറിച്ച് കുട്ടികള്‍ക്കായി കരണ്‍ ജോഹറിനെപ്പോലെ സെലിബ്രിറ്റി ആയ ഒരാള്‍ എഴുതുമ്പോള്‍ അത് സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നു. പിങ്ക് ഉടുപ്പ് ഇടുന്ന ആണ്‍കുട്ടിയും കരയുന്ന ആണ്‍കുട്ടിയും ആണല്ലാതാവുന്നു എന്ന് നമ്മള്‍ കുട്ടിക്കാലത്തേ കുട്ടികളില്‍ കുത്തി വയ്ക്കുന്നു. സമൂഹത്തിലെ ഉത്തമപുരുഷന്‍ എന്ന സങ്കല്പം അങ്ങനെയാണ