Monday, 18 October 2021

Deconstructing the Macho


Text Formatted

ആണാവാനെളുപ്പമാണ്, മനുഷ്യനാവാനാണ് ബുദ്ധിമുട്ട്

വളര്‍ന്നുവരുന്ന മുലകള്‍ അമര്‍ത്തി ബാത്ത്‌റൂമില്‍ നിന്ന് കരഞ്ഞ അന്നത്തെ എന്നെക്കുറിച്ച് ഓര്‍ക്കുമ്പോഴെനിക്ക് ഇന്നും ചങ്ക് പിടയ്ക്കും

Image Full Width
Image Caption
ഹെറീന ആലിസ് ഫെര്‍ണാണ്ടസ്
Text Formatted

​​​​​​​ശീലങ്ങളിലും പതിവുകളിലുമാണ് മനുഷ്യന്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നതും നിലനിന്നുപോകുന്നതുമെന്നും തോന്നാറുണ്ട്. ജനനം മുതല്‍ തുടങ്ങുന്ന ഈ ശീലങ്ങളാണ് ഒരു മനുഷ്യന്‍ ഭാവിയില്‍ എന്തായി മാറുന്നു / തീരുന്നുവെന്ന് തീരുമാനിക്കുന്ന അടിസ്ഥാന ഘടകം. ഒരു കുഞ്ഞ് ജനിക്കുന്ന സമയം മുതല്‍ തന്നെ ലിംഗം / ലിംഗ പദവി / ലിംഗവിഭജനം എന്നിവ പ്രശ്‌നവത്കരിക്കപ്പെടുന്നുണ്ട്. ശീലങ്ങള്‍ ആണിനും പെണ്ണിനും ഒരു പോലെ ബാധകമായിട്ടുള്ളതല്ല. ജെന്റര്‍ അനുസരിച്ച് ആവശ്യപ്പെടാവുന്നതും ആഗ്രഹിക്കാവുന്നതും പ്രയോജനപ്പെടുത്താവുന്നതുമായിട്ടുള്ള ശീലങ്ങള്‍ക്ക് പരിധിയും പരിമിതിയുമുണ്ട്.

ആ പണികളൊക്കെ ഞാനും ചെയ്തിട്ടുണ്ട്

‘ആണ്‍കുഞ്ഞല്ലേ നിന്റെ ഭാഗ്യം! വയസാംകാലത്ത് നോക്കാനാളായി. കെട്ടിച്ചുവിടേണ്ട ചെലവുമില്ല!' ഈ പറച്ചിലില്‍ തുടങ്ങുന്നതാണ് മിക്കവാറും കുടുംബങ്ങളിലെ വേര്‍തിരിവ്. 
ഈ പറച്ചിലിന്റെ ഇറുക്കവും മുറുക്കുവും അടിസ്ഥാനപ്പെടുത്തിയാണ് ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുള്ള അതിരുകള്‍ തീരുമാനിക്കപ്പെടുന്നത്. പെണ്‍കുട്ടികളെ വളര്‍ത്തുന്നത് കെട്ടിച്ചയക്കാനാണെന്ന പൊതുബോധം ചെറുപ്പം മുതല്‍ക്കേ ഏറിയും കുറഞ്ഞും അവരുടെ തലയിലേക്ക് ഇന്‍ജക്ട് ചെയ്യപ്പെടുന്നത് വീട്ടില്‍ നിന്ന് തന്നെയാണ്. പാവകളും കിച്ചണ്‍ സെറ്റും ഉപയോഗിച്ച് കളിക്കാനാണല്ലോ പെണ്‍കുട്ടികളെ സമൂഹം ചെറുതിലേ ട്രെയിന്‍ ചെയ്യിക്കുന്നത്. അങ്ങനൊരു കാര്യം സാധാരണമെന്നോണം തീരുമാനിക്കപ്പെടുന്നതും ഇന്നും തുടരുന്നതും പെണ്‍കുട്ടികളുടെ ചോയ്‌സ്, ഇഷ്ടങ്ങള്‍ എന്നിവ സമൂഹം വരച്ചുവെച്ച ബോക്‌സിനുള്ളില്‍ മാത്രം നില്‍ക്കേണ്ടതാണെന്നതിന്റെ ആദ്യത്തെ തെളിവാകുന്നത്. 

Hereena Alice Fernandez

ഒരു വീട്ടില്‍ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ടാകുമ്പോഴും പണികളില്‍ സഹായിക്കേണ്ടതിന്റെയും വീട് നോക്കേണ്ടതിന്റെയും ഉത്തരവാദിത്വം സ്വാഭാവികമായി ചെന്