Thursday, 30 March 2023

നോവല്‍ ആരംഭിക്കുന്നു


Text Formatted
nidhivettakkarude-kaipusthakam
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ഒന്ന്​

ദേവിയെ പുഷ്പാംഗദന്‍ വിവാഹം കഴിക്കുമ്പോള്‍ അവളുടെ ഗര്‍ഭപാത്രം ശുന്യമായിരുന്നില്ല. ഒരു കിളുന്ന് ജീവന്‍ അവിടെ തളിര്‍ക്കാന്‍ തുടങ്ങിയിരുന്നു. ഒരാഴ്ചകഴിഞ്ഞ് വിടരേണ്ടിയിരുന്ന തൂമതിപ്പൂവ് അക്കുറി വിടര്‍ന്നില്ല. പ്രണയത്തിരക്കുകള്‍ക്കിടയില്‍ ദേവിയും പുഷ്പാംഗദനും അത് അറിഞ്ഞതുമില്ല. 

സൗദി അറേബ്യയില്‍ ഫാബ്രിക്കേറ്ററായി പണിയെടുക്കുകയായിരുന്നു പുഷ്പാംഗദന്‍. കൗമാരത്തില്‍ അച്ഛനും അമ്മയും അവനായി പറഞ്ഞുവച്ച പെണ്ണായിരുന്നു ദേവി. ഇത്തിരി പ്രായ വിത്യാസം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത് ആരും സാരമാക്കിയില്ല. പുഷ്പാംഗദന്റെ അച്ഛന്‍ ഷണ്മുഖവടിവേലുവിന്റെ കൂട്ടുകാരന് പല ചികിത്സകള്‍ക്കുശേഷം വൈകി ജനിച്ച മകളായിരുന്നു ദേവി. ആശുപത്രിയിലെ പ്രസവപ്പുരയുടെ വാതില്‍ക്കല്‍ ദേവിയുടെ അച്ഛനൊപ്പം ഷണ്മുഖവടിവേലുവും ദേവിക്കായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വെയിലില്‍ തിളങ്ങുന്ന ചെമ്പരത്തിപ്പൂപോലെ പ്രസരിപ്പും ചിരിയും ഒത്തിണങ്ങിയ കുഞ്ഞിനെ കണ്ടയുടനെ ഇവള്‍ എന്റെ പുഷ്പാംഗദനു തന്നെയെന്ന്ഷണ്മുഖവടിവേലു ഉറപ്പിക്കുകയും അത് കൂട്ടുകാരനുമായി പങ്കിടുകയും ചെയ്തു. അങ്ങിനെയാണ് ഇരുവരുടെയും കല്യാണം പൂര്‍വനിശ്ചിതം ആയത്. 

കല്യാണരാത്രിയിലെ ആദ്യ ഇടവേളയില്‍ ദേവി ആരാഞ്ഞത് ഒരു ഫാബ്രിക്കേറ്റര്‍ എന്നാല്‍ ആരാണെന്നായിരുന്നു. കാര്‍പ്പെന്റര്‍ മരത്തടിയിന്മേല്‍ ചെയ്യുന്നതെല്ലാം ഇരുമ്പിന്മേല്‍ ചെയ്യുന്നയാളാണ് ഫാബ്രിക്കേറ്റര്‍ എന്ന ഉത്തരം ദേവിയെ രസിപ്പിച്ചു. ആ രാവില്‍ ഉറങ്ങിയും ഉറങ്ങാതെയും രതിയില്‍ മുഴുകിയ അവര്‍ക്കിടയില്‍ ഇരുമ്പുപണിയുടെ വിശേഷങ്ങളും തുളുമ്പിനിന്നിരുന്നു. ദിനം പുലര്‍ന്നപ്പോള്‍ രണ്ടുപേരും ഉറക്കച്ചടവില്‍ ആയിരുന്നു. ആദ്യരാവിനുശേഷമുള്ള ആചാരപരമായ കുളിയിലേക്ക് കടക്കാന്‍ ദേവിക്ക് മടിയായിരുന്നു. രതിയുടെയും ഉറക്കച്ചടവിന്റെയും ആലസ്യത്തില്‍ പുഷ്പ്പാംഗദനൊപ്പം പിന്നെയും കിടന്നുറങ്ങാനായിരുന്നു അവള്‍ മോഹിച്ചത്. പുതപ്പിനടിയില്‍ ഇരുവരും നഗ്നരായിരുന്നു. ഇരുവരുടെയും ഉടുപുടവകള്‍ ആ മുറിയില്‍ എവിടെയൊക്കെ