Thursday, 30 March 2023

അടിമമക്ക


Text Formatted

കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുന്ന
​​​​​​​വനാവകാശ നിയമം

ഒരു വശത്ത് വനാവകാശം സംരക്ഷിക്കപ്പെടണമെന്ന് ആദിവാസി വിഭാഗങ്ങള്‍ ആവശ്യപ്പെടുകയും മറ്റൊരു ഭാഗത്ത് ഭരണാധികാരികള്‍ വനത്തില്‍ നിന്ന് അവരെ കുടിയിറക്കുകയും ചെയ്യുന്നു. നിയമത്തില്‍ പറയുന്ന പോലെ, വനാവകാശം അംഗീകരിച്ച് ഇന്നത്തെ കോളനി ജീവിതത്തില്‍നിന്ന് ആദിവാസികളെ രക്ഷിക്കുകയാണ് വേണ്ടത്. 

Image Full Width
Image Caption
Photo : Purusottam Thakur, ruralindiaonline.org
Text Formatted

അധ്യായം 34

2006-ലാണ്​ പാര്‍ലമെൻറ്​ വനാവകാശ നിയമം (The Scheduled Tribe
and Other Forest Dwellers -Recognition of Forest Right- Act
, 2006) അംഗീകരിച്ചത്. ഇത് ആദിവാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട നേട്ടമായിരുന്നു. കേരളത്തില്‍ നിരന്തരം നടന്ന ആദിവാസി ഭൂസമരങ്ങള്‍ വനാവകാശ നിയമത്തിന് പ്രചോദനമായിട്ടുണ്ട്. 

വനവാസികളായ പട്ടികവര്‍ഗക്കാരുടെയും, മറ്റു പരമ്പരാഗത വനവാസികളുടെയും ഭക്ഷ്യസുരക്ഷയും ഉപജീവനമാര്‍ഗവും ഉറപ്പാക്കുന്നതോടൊപ്പം അവരുടെ ജീവിതാവശ്യങ്ങള്‍ക്കായി വനഭൂമി ഉപയോഗപ്പെടുത്താനും, ജൈവവൈവിധ്യം പരിപാലിക്കാനും, ആവാസ വ്യവസ്ഥയുടെ സന്തുലനം നിലനിര്‍ത്താനും അതുവഴി വനഭൂമിയുടെ സംരക്ഷണാവകാശം ഊട്ടിയുറപ്പിക്കാനും അതിജീവനത്തിനായി ഉപയോഗിക്കാനുമുള്ള അധികാരവും ഉത്തരവാദിത്തങ്ങളും വനാവകാശ നിയമത്തില്‍ ഉള്‍ക്കൊള്ളുന്നു. 

വനാവകാശ നിയമത്തിന്റെ കരടുരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന മൂന്നുദിവസത്തെ ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. പെന്‍ഷന്‍ പറ്റിയ ഐ.എ.എസ് ഉദ്യോഗസ്ഥനായ ബി.ഡി. ശര്‍മയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. എല്ലാ സംസ്​ഥാനങ്ങളിലെയും ആദിവാസി നേതാക്കന്മാരുണ്ടായിരുന്നു. 

ck-janu
ഒരു വശത്ത് വനാവകാശം സംരക്ഷിക്കപ്പെടണമെന്ന് ആദിവാസി വിഭാഗങ്ങള്‍ ആവശ്യപ്പെടുകയും മറ്റൊരു ഭാഗത്ത് ഭരണാധികാരികള്‍ വനത്തില്‍ നിന്ന് അവരെ കുടിയിറക്കുകയും ചെയ്യുന്നു

ആദിവാസിക