Tuesday, 28 March 2023

കഥ


Text Formatted
vazhkai-sataam-head
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

സുമന്‍ കുളി കഴിഞ്ഞ് വന്നു. മുഖവും മേനിയും മുന്‍പിലെ ചതുരക്കണ്ണാടിക്കുള്ളിലാക്കി, ലീ കൂപ്പറിന്റെ നീല ജീന്‍സും ടോപ്പുമണിഞ്ഞ് സുന്ദരിയായി. ഉറക്കം ബാക്കിയായ കണ്ണുകളുമായി സിദ്ധാര്‍ത്ഥന്‍ ആ ദിവസത്തെ ആദ്യത്തെ സിഗററ്റിന് തീ കൊളുത്തി.

"ഉണ്മയില്‍ ഇന്ത കാലഘട്ടത്തില്‍ ജീന്‍സ്, സുരുദാറ് ഒന്നുമേ പരിന്തുരൈക്കപ്പടവില്ലൈ...' അവള്‍ കണ്ണാടിയിലെ സിദ്ധാര്‍ത്ഥന്റെ പ്രതിബിംബത്തിലേക്ക് നോക്കി പറഞ്ഞു.

"മലയാളത്തില്‍ പേസുവിര്‍കളാ... അനാല്‍ ഇന്ത മനനിലയ്ക്ക് തമിഴ് താന്‍ ബെസ്റ്റ് '
ചീകി തീര്‍ന്ന ചീര്‍പ്പ് അവള്‍ ഊക്കോടെ മേശപ്പുറത്തേക്കെറിഞ്ഞു. സിദ്ധാര്‍ത്ഥന്‍  കൈവെള്ളയില്‍ മുഷ്ടി ചുരുട്ടിയിടിച്ച്, എഴുന്നേറ്റ് പോയി ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു. കാറ്റത്ത് കെട്ട സിഗരറ്റ്, വീണ്ടും കൊളുത്തി വലിച്ചു.
"മോഹങ്ങള്‍ കടല്‍ തേടുന്ന പുഴകളാകുമ്പോള്‍ തോട്ടിലിറങ്ങി മുങ്ങരുതേ' എന്ന വാരികയില്‍ വന്ന കഥയിലെ വരി വായിച്ച് കേള്‍പ്പിച്ച ദിവസമാണ് സിദ്ധാര്‍ത്ഥന്‍ അവസാനമായി ചിരിച്ച് അവള്‍ കണ്ടത്.

"അനാല്‍ ഇതിപ്പോ എന്ന ചട്ടവിരോധം...?' ഒരു നീണ്ട ചോദ്യത്തിന്റെ കൊല്ലം കോയമ്പത്തൂര്‍ എക്‌സ്പ്രസ് അവസാന സ്റ്റേഷനിലെത്തിച്ചേരാതെ അതിന്റെ മറ്റൊരു യാത്ര കൂടി അവസാനിപ്പിക്കുന്ന ദിവസമാണ് ഇന്ന്. "വെറുപ്പാണ് ഓര്‍മ്മകള്‍' എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സുമന്‍ ബാഗെടുത്ത് പുറത്തിറങ്ങി.

"ഒന്നിറങ്ങുന്നുണ്ടോ? ട്രെയിന്‍ മിസ്സാക്കി ഇനി ഉടമ്പടി തെറ്റിക്കണ്ട' സിദ്ധാര്‍ത്ഥന്‍ സിഗരറ്റ് കുത്തി കെടുത്തി പുറത്തിറങ്ങും മുന്‍പ് അവള്‍ വീണ്ടും വിളിച്ചു പറഞ്ഞു. "ഗ്യാസ് ഓഫ് ചെയ്‌തോന്ന് നോക്കണേ. മുറിയിലെ ഫാനും. നാളെ മുതല്‍ മെസ്സില്‍ ജോയിന്‍ ചെയ്യുന്നുവെങ്കില്‍ അഡ്വാന്‍സ് തുക കയ്യില്‍ കരുതിയേക്കൂ' കടമകളുടെ കടലാസ് അവള്‍ പതിവുപോലെ നിവര്‍ത്തിപ്പിച്ചു.

സിദ്ധാര്‍ത്ഥന്‍ മുന്നിലും സുമന്‍ പിറകിലുമായി ബസ് സ്റ്റോപ്പിലേക്ക് നടന്നു. ആദ്യമായി കണ്ടത്,പരിചയപ്പെട്ടത്, തൊട്ടത്, ഇണ ചേര്‍ന്നത്, പിണങ്ങിയത്. കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ സൂപ്പര്‍ഫാസ്റ്റ് ബസിന്റെ വേഗതയായിരുന്നു പോയ കാലത്തിനെന്ന് ര