Wednesday, 29 March 2023

ആത്മകഥ


Text Formatted

എഴുകോണ്‍- 9

ഒടുങ്ങാത്ത മോഹങ്ങള്‍; അറിയാനും പുണരാനും

അറിവിന്റെ പലവിധ പാളികളിലേക്ക് നമ്മള്‍ എടുത്തെറിയപ്പെടുകയാണ്. ഇതില്‍ നിന്നെല്ലാം നമ്മുടെ ജീവിതവും ജീവിതവീക്ഷണവും കടഞ്ഞെടുക്കാനുള്ള കടമ യുവാക്കളില്‍ നിക്ഷിപ്തമായിരിക്കുന്നു.

Image Full Width
Image Caption
ഡോ. എ.കെ.ജയശ്രീ
Text Formatted

Desire is like a thought which thinks more than it thinks, or more than what it thinks 

 -Emmanuel Levinas

രസ്പരം പുണര്‍ന്നു കൊണ്ടാണ് പ്രപഞ്ചം നിലനില്‍ക്കുന്നത്. എല്ലാ അനുഭവങ്ങളും അറിവുകളും പഠിപ്പിക്കുന്നത് അതാണ്.  ഉണ്ടായതിന്റെ എല്ലാം അതിരുകള്‍ തമ്മില്‍ പുണരുന്നു. ആ അതിരില്‍ പുതിയവ മുളയ്ക്കുന്നു. പുണരല്‍ നിലച്ചാല്‍ പ്രപഞ്ചം നിലക്കും.

മോഹങ്ങള്‍ തീവ്രമാകുന്ന കാലമാണ് യൗവ്വനാരംഭം.
കിളികളും പുഴകളും മരങ്ങളും മുഖങ്ങളും ഒരു പോലെ മനസ്സുലയ്ക്കുന്ന സമയം. ധാര്‍മ്മിക ചിന്തയും അറിവിനായുള്ള അഭിവാഞ്ഛയും അഭിലാഷങ്ങളും ഏറ്റക്കുറച്ചിലോടെ ഒത്തു പോകും.  ഇതിനെല്ലാമപ്പുറമാണ് ഇഷ്ടപ്പെട്ടവരെ പരിചരിക്കാനുള്ള അവസരം സ്വാഭാവികമായി കൈ വരുന്നത്. ജീവിതത്തിലെ ഏറ്റവും സമ്പന്നമായ സമയമാകുമത്. പ്രീ ഡിഗ്രി പരീക്ഷ കഴിഞ്ഞ അവധിക്കാലത്ത് പത്തനാപുരത്തെ അമ്മയുടെ വീട്ടില്‍ പോയി താമസിക്കാന്‍ എനിക്ക് സാധിച്ചു. അവിടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മാമ്മ (അപ്പൂപ്പന്റെ അമ്മ) ഏതാണ്ട് മുഴുവന്‍ സമയവും പ്രായാധിക്യത്താല്‍ കിടപ്പിലായിരുന്നു. എന്റെ സാന്നിധ്യം അമ്മാമ്മയും, കൂടെ എപ്പോഴും ഉണ്ടാവുന്നത് ഞാനും ഇഷ്ടപ്പെട്ടു. കിടക്കയില്‍ നിന്ന് എഴുന്നേല്‍പ്പിക്കാനും തിരികെ കിടത്താനുമുള്ള  ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുത്തു. ബെഡ് പാന്‍ വച്ച് കൊടുക്കേണ്ടി വരുകയാണെങ്കില്‍ അതും ഞാന്‍ ചെയ്തു. ഞാനെന്തു ചെയ്യുന്നതും സുഖകരമായാണ് അമ്മാമ്മ അനുഭവിച്ചത്. പുസ്തകം വായിക്കുകയല്ലാതെ എനിക്ക് വീട്ടില്‍ വേറെ പണിയൊന്നും ഉണ്ടായിരുന്നില്ല.  എന്നാല്‍, പൂര്‍ണ്ണമായും എന്റെ ശ്രദ്ധ ഞാന്‍ അമ്മാമ്മക്ക് നല്‍കി.

വെറ്റില മുറുക്കില്‍ നിന്ന് കിട്ടുന്ന ലഹരിയോടൊപ്പം, അത്  കുടുംബത്തിനുള്ളിലെ അധികാരവിന്യാസത്തിന്റെ സൂചനകളും നല്‍കുന്നുണ്ട്. മുറുക്കുന്നവര്‍ക്ക് അതിനു വേണ്ടതെല്ലാം ഒരുക്കി കൊടുക്കുകയും ആവശ്യമുള്ളപ്പോള്‍ കോളാമ്പി എടുത്ത് കൊടുക്കുകയുമൊക്കെ താ