Monday, 18 October 2021

Reading a Poet


Text Formatted

മൂശയിലേക്കെന്നപോലെ പ്രാണനെ ഉരുക്കി ഒഴിക്കുന്ന കവി

പാരമ്പര്യേതരമായ എഴുത്തിനെ/കവിതയെ അഥവാ ഉള്ളെഴുത്തിനെ/ഉള്‍ക്കവിതയെ അഭിമുഖീകരിക്കാനും തിരിച്ചറിയാനും ആഴവും പരപ്പുമുള്ള വേറിട്ട വായനയും ഭാവുകത്വവും ഉണ്ടാവേണ്ടതുണ്ട്. ഇത്തരത്തിലുള്ള ഒരു സമീപനം വിവിധനിലകളില്‍ ആവശ്യപ്പെടുന്ന കവിതകളാണ് ബിനു എം. പള്ളിപ്പാടിന്റേത്

Image Full Width
Image Caption
ബിനു എം. പള്ളിപ്പാട്
Text Formatted

നിയതവായനകളെ മറികടക്കുന്ന, അട്ടിമറിക്കുന്ന ഉള്ളെഴുത്തുകളുടെ സാന്നിധ്യം ഏതൊരു ഭാഷയിലെ എഴുത്തിലുമുണ്ടാവാം. ഉള്ളെഴുത്തുകളെ എഴുത്തില്‍ കലര്‍ത്താന്‍ കൂടുതല്‍ അനുയോജ്യമായ സാഹിത്യരൂപം കവിതയാണെന്ന് തോന്നുന്നു. കവിതകളില്‍ ഒളിഞ്ഞും തെളിഞ്ഞും കണ്ടുവരുന്ന ഉള്ളെഴുത്തുകളെ ഉള്‍ക്കവിതകളെന്ന് വിളിക്കാവുന്നതാണ്. കവിതകളുടെ സാമാന്യവായന സാധ്യമാകുന്നതുപോലെ ഉള്‍ക്കവിതകള്‍ വായനക്ക് വഴങ്ങിക്കൊള്ളണമെന്നില്ല. കവിതകളെപ്പോലെ ഉള്‍ക്കവിതകള്‍ ആദ്യവായനകളില്‍ തിരിച്ചറിയപ്പെടണമെന്നുമില്ല. ഒഴുക്കിനെപ്പോലെ ഉള്ളൊഴുക്കുകള്‍ അതിന്റെ മലരികളേയും ചുഴികളേയും വെളിപ്പെടുത്തുകയില്ലെന്ന് ചുരുക്കം. 
ഉള്‍ക്കവിതകളെ വേര്‍തിരിച്ചറിയാനും വായിച്ചെടുക്കാനും പാരമ്പ്യര്യേതരമായ സാമൂഹ്യ-രാഷ്ട്രീയ ചരിത്രാവബോധവും, ഭാവുകത്വവും, ജീവിതാനുഭവ സമാനതകളും ആവശ്യമാണെന്ന് തോന്നുന്നു. ജനാധിപത്യപരമായ സഹവര്‍ത്തിത്വവും, സാമൂഹ്യനീധിബോധവും, മുഖ്യധാരാ ഹിംസകളോടുള്ള ചെറുത്തുനില്‍പ്പും, അധീശ പൊതുബോധത്തോടുള്ള വിയോജിപ്പും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളും ഇതിന്റെ ഭാഗമാണ്. എഴുത്തുപോലെ തന്നെ നീതിമൂല്യങ്ങളില്‍, പ്രതിരോധങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള വായനയും ഒരു രാഷ്ട്രീയ പ്രവര്‍ത്തിയാണ്. പാരമ്പര്യേതരമായ എഴുത്തിനെ/കവിതയെ അഥവാ ഉള്ളെഴുത്തിനെ/ഉള്‍ക്കവിതയെ അഭിമുഖീകരിക്കാനും തിരിച്ചറിയാനും ആഴവും പരപ്പുമുള്ള വേറിട്ട വായനയും ഭാവുകത്വവും ഉണ്ടാവേണ്ടതുണ്ട്. ഇത്തരത്തിലുള്ള ഒരു സമീപനം വിവിധനിലകളില്‍ ആവശ്യപ്പെടുന്ന കവിതകളാണ് ബിനു എം. പള്ളിപ്പാടിന്റേത്.

ശ്രദ്ധയില്‍ പെട്ടതിനുശേഷം നാളിതുവരെ അവയെന്റെ ശ്രദ്ധ വിട്ടുപോയിട്ടില്ല എന്നതിന് തുടര്‍ന്നുള്ള രണ്ടുപതിറ്റാണ്ടിലെ എന്റെ കവിതാവായനകള്‍ സാക്ഷ്യം

‘എന്റെ വംശത്തിന്റെ കഥ'

1991 മുതല്‍ മലയാളത്തിലെ ആനുകാലികങ്ങളില്‍ ബിനു കവിതകളെഴുതുന്നുണ്ടെങ്കിലും, തൊണ്ണൂറുകളുടെ ഒടുക്കത്തോടെ ഞാന്‍ കവിതയില്‍ സജീവമാകുമ്പോഴാണ് അദ്ദേഹത്തിന്റെ കവിതകള്