Wednesday, 29 March 2023

Deconstructing the Macho


Text Formatted

സ്പീഡില്‍ ഓടിച്ചുകയറ്റിയ എന്റെ ജീവിതം

കിണറ്റിലിറങ്ങിലും തെങ്ങില്‍ കയറിയും സൈക്കിളോടിച്ചും ദൈവത്തിനെ വെല്ലുവിളിച്ചും രാത്രി സ്‌കൂട്ടറോടിച്ചും സിനിമ കണ്ടും കോളേജിലെ ആണുങ്ങളോട് പൊരുതിയും പാട്ടിലൂടെ രാഷ്ട്രീയം പറഞ്ഞും വിസിബിലിറ്റി പിടിച്ചുവാങ്ങിയ ഒരു പെണ്‍ജീവിതം
 

Image Full Width
Image Caption
പുഷ്​പവതി
Text Formatted

നിക്ക് മൂത്തവരായി രണ്ടു ചേട്ടന്മാരും രണ്ട് ചേച്ചിമാരുമാണ്.
ഞാന്‍ അമ്മയുടെ വയറ്റിലായിരുന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു; അടുത്തത് മോന്‍ ആയിരിക്കും.. അവനു ഞാന്‍ സന്തോഷ് എന്ന് പേരിടും എന്ന്.
പക്ഷെ ഞാന്‍ പുറത്തുവന്നപ്പോള്‍ പെണ്ണായിപ്പോയി.
പക്ഷെ അച്ഛന്‍ എന്നെ സന്തോഷ് എന്നുതന്നെ വിളിച്ച് സമാധാനിച്ചു.

അച്ഛന്‍ പെണ്‍കുട്ടികളെ വഴക്ക് പറയുകയോ അടിക്കുകയോ ചെയ്തില്ലെന്ന് മാത്രമല്ല, പെണ്‍കുട്ടികളെ നോവിക്കാനും അനുവദിച്ചില്ല. എന്നെക്കാള്‍ എട്ടുവയസ്സ് മൂത്ത രണ്ടാമത്തെ സഹോദരന്‍ എനിക്ക് നല്ല സുഹൃത്തായിരുന്നു. അവന്‍ കാലത്ത് ഓടാന്‍ പോകുമ്പോള്‍ കൂടെ കൂട്ടും. അവന്‍ ചെയ്യുന്ന എക്സർസൈസ് ഞാനും ചെയ്യും. അവന്‍ ചെയ്യുന്ന പുഷ് അപ്പുകള്‍ കണ്ട് ഞാനും അനുകരിക്കും. അവന്‍ ഇടക്കെന്റെ ധൈര്യം പരീക്ഷിക്കാറുണ്ട്. ഇരുട്ടുപിടിച്ച രാത്രി വീട്ടുപറമ്പിന്റെ അറ്റത്തെ വേലിപടര്‍പ്പില്‍ നിന്ന് ചെമ്പരത്തിയുടെ ഇല പറിച്ചുകൊണ്ട് വരാന്‍ പറയും.

ഞാന്‍ സൈക്കിള്‍ ചവിട്ടി വരുന്നതുകണ്ടാല്‍ വേലൂര്‍ അങ്ങാടിയില്‍ ആണ്‍കുട്ടികള്‍ കൂക്കി വിളിക്കുമായിരുന്നു... ദേ... ഒരു പെണ്ണ് സൈക്കിള്‍ ചവിട്ടുന്നേ... പൂയ്...

ആ വേലിക്ക് കുറച്ചപ്പുറത്തായി ഒരു പൊട്ടക്കിണര്‍ ഉണ്ടായിരുന്നു. അതില്‍ വീണ് അടുത്ത വീട്ടിലെ വിശ്വംഭരേട്ടന്‍ മരിച്ചിട്ടുണ്ട്. അതുകൊണ്ട് ആ ഭാഗത്തേക്ക് പോകാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പേടിയാണ്. പക്ഷെ ചേട്ടന്‍ എന്നെ നിര്‍ബന്ധിച്ചു

pushpavathy3.jpg
പുഷ്​പവതിയും ചേട്ടൻ മണികണ്​ഠനും

പറഞ്ഞയക്കും. ആദ്യമൊക്കെ ഞാന്‍ ഉണങ്ങിയ വാഴയില അനങ്ങുന്നതുകണ്ട് വിരണ്ടുപോയിട്ടുണ്ട്. അപ്പൊ, ചേട്ടന്‍ പറയും; എന്തെങ്കിലും അന